Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂച്ചയുണ്ടോ? കോടിക്കണക്കിന് പണമുണ്ടാക്കാം

അരിസോണ: ഒരു പൂച്ച തന്റെ യജമാനന് ഉണ്ടാക്കിക്കൊടുക്കുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. ഒരു പക്ഷേ പൂച്ചകളിലെ അംബാനിയെന്ന് അതിനെ വിളിക്കാനും മതി. വെറും രണ്ടുവര്‍ഷം കൊണ്ട് ഒന്നും രണ്ടുമല്ല, 10 കോടി അമേരിക്കന്‍ ഡോളറാണ് ഗ്രംമ്പിയെന്ന ഈ കൂഞ്ഞിപ്പൂച്ച അതിന്റെ യജമാനന് സമ്പാദിച്ച് കൊടുത്തത്.

തബാത്ത ബുന്ദേസന്‍ എന്ന ഹോട്ടല്‍ വെയിറ്ററാണ് ഗ്രമ്പി പൂച്ചയുടെ ഉടമസ്ഥ. പൂച്ച പ്രശസ്തയായതോടെ അവര്‍ ജോലിയെല്ലാം ഉപേക്ഷിച്ച് അതിന്റെ പിന്നാലെയാണ്. പൂച്ചയുടെ മുഖഭാവമാണ് പൂച്ചയ്ക്ക് ഇത്രയും പണം നേടിക്കൊടുക്കുന്നത്. ജനിതക വൈകില്യം മൂലം സ്ഥായിയായ കോപമാണ് പൂച്ചയുടെ മുഖത്തിന്. ഉടമയുടെ സഹോദരന്‍ രണ്ടു വര്‍ഷംമുന്‍പ് പൂച്ചയുടെ വീഡിയോ യു ട്യൂബില്‍ ഇട്ടതോടെ ഉടമയുടെയും പൂച്ചയുടെയും തലവര മാറുകയായിരുന്നു.

cat

പൂച്ചയെ മോഡലാക്കാനും ബ്രാന്‍ഡ് അംബാസഡറാക്കാനും കോടികളുടെ ഓഫറുകളുമായാണ് ഒട്ടേറെപേര്‍ രംഗത്തെത്തിയത്. ഇവയ്‌ക്കെല്ലാം പുറമെ പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച 'ഗ്രമ്പി ക്യാറ്റ്‌സ് വസ്റ്റ് ക്രിസ്മസ് എവര്‍' എന്ന ഹോളിവുഡ് ചിത്രം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഒരു ഹോളിവുഡ് പുസ്തക പരമ്പരയുടെ കഥാപാത്രവും മറ്റാരുമല്ല.

ഐസ്ഡ് കോഫീ ബ്രാന്‍ഡ് ആയ 'ഗ്രമ്പൂസിനോ'യുമായി പൂച്ച പുതിയ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ട്വിറ്ററില്‍ 255,000 പേരും, ഇന്‍സ്റ്റാഗ്രാമില്‍ 521,000 പേരും ഗ്രംമ്പിയെ പിന്തുടരുന്നു. എന്തായാലും, ഹോളിവുഡ് താരങ്ങളായ നിക്കോളെ കിഡ്മാനും കാമറോണ്‍ ഡിയസിനും സിനിമാ ജീവിതത്തിനിടയ്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ കൂടുതല്‍ തുക ഗ്രംമ്പി സമ്പാദിച്ചുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+