• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോരിനുറച്ച് ഐസിസ് കെ: ഭക്ഷ്യക്ഷാമം മുതൽ സാമ്പത്തിക പ്രതിസന്ധി വരെ,അഫ്ഗാനിൽ താലിബാന് മുമ്പിലുള്ള വെല്ലുവിളി

Google Oneindia Malayalam News

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം പൂർത്തിയായതോടെ രാജ്യം താലിബാന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലായിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് അപവാദമായിട്ടുള്ളത് പഞ്ച്ശിർ മേഖല മാത്രമാണ്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം എല്ലാ അർത്ഥത്തിലും പ്രതിസന്ധി നേരിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ രാജ്യത്തിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലായിക്കഴിഞ്ഞിട്ടുണ്ട്.

ഇനി നേർക്കുനേർ ചർച്ച; ഐഎൻഎൽ പിളർപ്പിൽ കാന്തപുരവും നേരിട്ട്... യഥാർത്ഥ പ്രശ്‌നം ചർച്ചയാകുമ്പോൾ എന്താകുംഇനി നേർക്കുനേർ ചർച്ച; ഐഎൻഎൽ പിളർപ്പിൽ കാന്തപുരവും നേരിട്ട്... യഥാർത്ഥ പ്രശ്‌നം ചർച്ചയാകുമ്പോൾ എന്താകും

1


നേരത്തെ 1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിലായിരുന്നു അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലിരുന്നത്. ഇസ്ലാമിക് നിയമങ്ങളുടെ അകമ്പടിയോടെ കർശനനിയന്ത്രണങ്ങളാണ് ജനജീവിതത്തിന് മേൽ താലിബാൻ കൊണ്ടുവന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് വിലക്കിയ ഭീകര സംഘടന പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനും വിലക്കേർപ്പടുത്തിയിരുന്നു.

2


രാഷ്ട്രീയ എതിരാളികളെ പരസ്യമായി തൂക്കിലേറ്റിയും ഇല്ലാതാക്കിയും രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തുമായിരുന്നു താലിബാൻ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി മൃദുസമീപമായിരിക്കും തങ്ങളുടെ ഭാഗത്തുനിന്നെന്നാണ് താലിബാൻ ജനങ്ങളെ വിശ്വസിപ്പിക്കുന്നത്. ഇതിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന വാഗ്ധാനങ്ങളും ഉറപ്പുനൽകുന്നുണ്ട്.

3

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരിക്കുമ്പോൾ താലിബാന് പുറത്തുള്ളവരെക്കൂടി ഉൾപ്പെടുത്തുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. യുഎസ് പിന്തുണയുള്ള പ്രസിഡന്റ് ഹമീദ് കർസായ് അടക്കമുള്ളവരുമായി താലിബാൻ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഷിയാ ഹസാര ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയയ്ക്കുകയും ചെയ്തിരുന്നു. 1990കളിൽ താലിബാൻ വ്യാപകമായി ഈ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ട് നീങ്ങിയത് സംഘർഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിലെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ ഇടപെട്ടാണ് അക്രമസംഭവങ്ങൾ അവസാനിപ്പിക്കുന്നത്.

4

താലിബാൻ അഫ്ഗാനിൽ അധികാരം സ്ഥാപിച്ചതോടെ സ്ത്രീകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുകയാണ്. എന്നാൽ പഞ്ച്ശീർ താഴ്വരയിൽ മാത്രമാണ് താലിബാനെതിരായ പോരാട്ടം തുടരുന്നത്. പഞ്ച്ശീരിനെ പരാജയപ്പെടുത്തി ഈ മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമം താലിബാൻ നടത്തിവരുന്നുണ്ടെങ്കിലും ഇത് പൂർത്തിയായിട്ടില്ല. 2001ൽ താലിബാൻ സർക്കാരിനെ താഴെ വീഴ്ത്തിയതോടെ അഫ്ഗാൻ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ്. വലിയ തോതിൽ വിദേശ സഹായം അഫ്ഗാന് ലഭിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലവത്താവുന്നില്ലെന്ന് വേണം പറയാൻ.

5


2020ൽ ജിഡിപിയുടെ 40 ശതമാനത്തോളം അന്താരാഷ്ട്ര രാജ്യങ്ങളുടെ ധനസഹായമായിരുന്നുവെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ഇതിൽ മിക്ക രാജ്യങ്ങളും ധനസഹായം നൽകുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. ഇത് അഫ്ഗാൻ നേരിടേണ്ടി വരുന്ന ആഘാതത്തിന്റെ ആഴം വർധിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വരുമാനം എങ്ങനെ നൽകുമെന്നതടക്കമുള്ള പ്രതിസന്ധി താലിബാന് മുമ്പിലുണ്ട്. വെള്ളം, വൈദ്യുതി, വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയുടെ അഭാവവും രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കും.

6

താലിബാനും സർക്കാരും തമ്മിലുള്ള സംഘർഷം മൂലം
രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് തീരുന്ന സാഹചര്യത്തിൽ രാജ്യത്ത് മാനുഷിക പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം ഭീകര സംഘടനയെന്ന നിലയിൽ താലിബാന് നൂറ് മില്യണിന്റെ വരുമാനമുണ്ടെന്നാണ് യുഎന്നിന്റെ ഏകദേശ കണക്ക്. എന്നാൽ അഫ്ഗാനിസ്ഥാന് വേണ്ടതിന്റെ ചെറിയൊരു ശതമാനം മാത്രമാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അതിർത്തി മേഖലകളിലെ കസ്റ്റംസ് റെവന്യൂ എന്നിവ ഏറ്റെടുത്ത് അടക്കമുള്ള സ്രോതസ്സുകളിലൂടെയാണ് താലിബാൻ പണമുണ്ടാക്കുന്നത്. അതേ സമയം മയക്കുമരുന്ന് കടത്ത് അടക്കമുള്ള ഇടപാടിലൂടെയും കോടിക്കണക്കിന് രൂപയാണ് താലിബാൻ സമ്പാദിക്കുന്നത്.

7

കഴിവും ശേഷിയുമുള്ള അഫ്ഗാനികളുടെ കുറവായിരിക്കും അഫ്ഗാന് വെല്ലുവിളിയാവുന്ന മറ്റൊരു പ്രതിസന്ധി. താലിബാൻ രാജ്യത്ത് അധികാരം സ്ഥാപിച്ചതോടെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒറ്റരാത്രി കൊണ്ട് പോലും രാജ്യം വിട്ടുപോയവരാണ് പല അഫ്ഗാൻ പൌരന്മാരും. ഇതും പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കും. യുഎസ് സൈന്യം രാജ്യത്ത് നിന്ന് പിൻവാങ്ങാൻ തുടങ്ങിയതോടെ അഫ്ഗാൻ സർക്കാരിനും രാജ്യത്തിന് മേലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു. അതിനൊപ്പം നൈപുണ്യം നേടിയ അഫ്ഗാനികളും ജോലിയിൽ വൈഗദ്ധ്യം നേടിയ അഫ്ഗാനികളും രാജ്യം വിട്ട് പോകുകയും ചെയ്തു.

8


അധികാരം പൂർണ്ണമായും താലിബാന് ലഭിക്കുന്നതോട് ഇവർക്ക് കീഴിൽ ജീവിക്കാൻ തയ്യാറല്ലാത്ത ഡോക്ടർമാർ, ബാങ്കർമാർ, എൻജിനീയർമാർ, പ്രൊഫഷണലുകൾ, സർവ്വകലാശാല ബിരുദധാരികൾ എന്നിവരും ഉൾപ്പെടുന്നു. നൈപുണ്യം നേടിയ അഫ്ഗാനികളും എൻജിനീയർമാരും രാജ്യം വിട്ടുപോകരുതെന്ന് ഇതിനിടെ താലിബാൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ഡോക്ടർമാരെപ്പോലെയും എൻജിനീയർമാരെപ്പോലെയുമുള്ള വിദഗ്ധരെ വേണമെന്നും വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തത് അഫ്ഗാൻ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

8

ഇത്തവണ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ലോകരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. എന്നാൽ മിക്ക രാജ്യങ്ങളും താലിബാന്റെ വരവോടെ അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയും രാജ്യത്തെ എംബസികൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. പാകിസ്താൻ, റഷ്യ, ചൈന, ഖത്തർ എന്നീ രാജ്യങ്ങളുമായി മാത്രമാണ് നിലവിൽ അഫ്ഗാന് നയതന്ത്ര ബന്ധങ്ങൾ നിലവിലുള്ളത്. ഖത്തറാണ് കഴിഞ്ഞ കുറേ വർഷങ്ങളായി താലിബാന്റെ പൊളിറ്റിക്കൽ ഓഫീസായി പ്രവർത്തിച്ച് വരുന്നത് ഖത്തറാണ്.

10

താലിബാൻ അഫ്ഗാൻ ഏറ്റെടുത്തെങ്കിലും രാജ്യത്തെ രാജ്യത്തെ ഭീകരവാദ ഭീഷണി ഇപ്പോഴും തുടരുകയാണ്. താലിബാന്റെ എതിരാളികളായ ഐസിസിന്റെ അഫ്ഗാൻ പതിപ്പായ ഐസിസ് കെയാണ് കാബൂളിൽ അടുത്തിടെ ആക്രമണങ്ങൾ നടത്തിയത്. കാബൂൾ വിമാനത്താവളത്തിന് പുറത്ത് ദിവസങ്ങൾക്ക് മുമ്പുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. യുഎസ് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാ ദൌത്യം നടക്കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായക്. താലിബാനും ഐസിസും തുന്നി തീവ്ര വിഭാഗങ്ങളാണെങ്കിലും ഇരു ഭീകരസംഘടനകളും ഇസ്ലാമിക നിയമങ്ങളെ ക്രൂരമായ തരത്തിലാണ് വിലയിരുത്തുന്നത്. അഫ്ഗാനിസ്ഥാനിൽ പോരാട്ടം തുടരുമെന്ന് ഐസിസ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് നിരവധി പ്രതിസന്ധികൾക്കിടെ ഐസിസിൽ നിന്ന് അഫ്ഗാനിലെ ജനങ്ങളുടെയും താലിബാന് വേണ്ടി പ്രവർത്തിക്കുന്നവരുടേയും ജീവൻ രക്ഷിക്കാൻ താലിബാനും ഏറെ കഷ്ടപ്പെടേണ്ടതായി വരും.

പാഞ്ച്ഷീറിലേക്ക് താലിബാന്റെ ആക്രണം, 8 പേര്‍ കൊല്ലപ്പെട്ടു, തീര്‍ന്നിട്ടില്ലെന്ന് സലേപാഞ്ച്ഷീറിലേക്ക് താലിബാന്റെ ആക്രണം, 8 പേര്‍ കൊല്ലപ്പെട്ടു, തീര്‍ന്നിട്ടില്ലെന്ന് സലേ

cmsvideo
  us military disabled scores of aircraft armored vehicles before leaving Kabul airport
  English summary
  Challenges before the Taliban in Afghanistan after the withdrawal of US forces
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X