കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം ചാനലുകള്‍ കണ്ട് പഠിക്കണം!

Google Oneindia Malayalam News

തിരുവനന്തപുരം പാര്‍വ്വതി പുത്തനാറില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ സംഭവം ഓര്‍മയില്ലേ. അന്ന് രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്ക് കയറ്റിയ കുട്ടി ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ക്യാമറയുമായി ഓടിയെത്തി ചോദിച്ചത് - ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന്. ഇത് മാത്രമല്ല, മരണവീട്ടിലും ആക്‌സിഡന്റ് സ്‌പോട്ടിലും എന്ന് വേണ്ട എവിടെയും ക്യാമറയുമായി ഇടിച്ചുകയറി എക്‌സ്‌ക്ലൂസീവ് തേടുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കണ്ട് പഠിക്കണം ഓസ്‌ട്രേലിയയിലെ ചാനല്‍ 9 ടി വിയെ.

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസിന്റൈ സംസ്‌കാര ചടങ്ങില്‍ സീന്‍ അബോട്ടിനെ ബോധപൂര്‍വ്വം ചിത്രീകരിക്കാതെയാണ് ചാനല്‍ 9 മാതൃക കാട്ടിയത്. അബോട്ടിന്റെ ബൗണ്‍സര്‍ കൊണ്ടാണ് ഹ്യൂസ് നിലത്തുവീണത്. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ഹ്യൂസ് മരിച്ചു. ഹ്യൂസിന്റെ മരണശേഷം വിഷാദത്തിനടിപ്പെട്ട അബോട്ട് രണ്ട് ദിവസം മുന്‍പാണ് ബൗളിംഗ് പുനരാംരഭിച്ചത്.

ലൈവ് കവറേജ്

ലൈവ് കവറേജ്

ഹ്യൂസിന്റെ സംസ്‌കാരചടങ്ങുകള്‍ ചാനല്‍ 9 ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു.

ചടങ്ങില്‍ കോലി

ചടങ്ങില്‍ കോലി

ഹ്യൂസിന്റെ സംസ്‌കാര ചടങ്ങില്‍ ടീം ഇന്ത്യയുടെ പ്രതിനിധിയായി വിരാട് കോലി

അന്ത്യചുംബനം

അന്ത്യചുംബനം

ഹ്യൂസിന്റെ സംസ്‌കാര ചടങ്ങില്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്

വിങ്ങിപ്പൊട്ടി അമ്മ

വിങ്ങിപ്പൊട്ടി അമ്മ

ഹ്യൂസിന്റെ സംസ്‌കാര ചടങ്ങിനിടെ അമ്മ വിര്‍ജിനിയ ഹ്യൂസ് വിങ്ങിപ്പൊട്ടുന്നു

ഹ്യൂസ് നിനക്കുവേണ്ടി

ഹ്യൂസ് നിനക്കുവേണ്ടി

ലങ്ക - ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് കളിക്കാര്‍ മൗനം ആചരിക്കുന്നു

അബോട്ടിന് പ്രത്യേകപരിഗണന

അബോട്ടിന് പ്രത്യേകപരിഗണന

22 കാരനായ സീന്‍ അബോട്ട് കടും നീല സ്യൂട്ടിലാണ് ചടങ്ങിന് എത്തിയത്. ഒപ്പം ഏതാനും കൂട്ടുകാരും കാമുകി ബ്രയര്‍ നീലും ഉണ്ടായിരുന്നു.

അബോട്ടിനോട് ഒന്നും ചോദിച്ചില്ല

അബോട്ടിനോട് ഒന്നും ചോദിച്ചില്ല

ഏതാനും ഫോട്ടോക്ലിക്കുകള്‍ മാത്രമാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും അബോട്ടിന് നേരിടേണ്ടി വന്നത്.

നിയന്ത്രണം വിടാതെ അബോട്ട്

നിയന്ത്രണം വിടാതെ അബോട്ട്

എവിടെയെല്ലാം ക്യാമറയുണ്ട് എന്ന് അറിയാത്തത് കൊണ്ടാകണം, അബോട്ട് ഒരിക്കല്‍ പോലും കരയുകയോ നിയന്ത്രണം വിടുകയോ ചെയ്തില്ല.

പിന്തുണയുണ്ട്

പിന്തുണയുണ്ട്

ഡീന്‍ ജോണ്‍സ് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ അബോട്ടിനടുത്തെത്തി സംസാരിച്ചു. ഹ്യൂസിന്റെ മരണത്തോടെ തകര്‍ന്നുപോയ 22 കാരന്‍ അബോട്ടിന് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ബോര്‍ഡും സീനിയര്‍ കളിക്കാരും മാധ്യമങ്ങളും മികച്ച പിന്തുണയാണ് നല്‍കുന്നത്.

അബോട്ട് തിരിച്ചെത്തി

അബോട്ട് തിരിച്ചെത്തി

ഒട്ടേറെ കൗണ്‍സലിംഗ് സെക്ഷനുകള്‍ക്ക് ശേഷമാണ് അബോട്ട് കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പന്തെറിയാനെത്തിയത്.

English summary
Covering the widely watched funeral of late Phil Hughes, Channel Nine producers gave Sean Abbott his moment of space by deliberately keeping the camera away from the New South Wales pacer, while the proceedings went on live.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X