കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടന്റെ രാജാവ്; ചടങ്ങില്‍ എലിസബത്ത് രാജ്ഞിയെക്കുറിച്ച് ചാള്‍സ് പറഞ്ഞത്...

Google Oneindia Malayalam News

ലണ്ടന്‍: ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ പുതിയ രാജാവായി അക്‌സഷന്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രഖ്യാപന ചടങ്ങ് ചരിത്രത്തില്‍ ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതായിരുന്നു അക്‌സഷന്‍ കൗണ്‍സില്‍.

Recommended Video

cmsvideo
ചടങ്ങില്‍ എലിസബത്ത് രാജ്ഞിയെക്കുറിച്ച് ചാള്‍സ് പറഞ്ഞത് | *World

ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 'പരമാധികാരത്തിന്റെ കടമകളെയും ഭാരിച്ച ഉത്തരവാദിത്തങ്ങളെയും' കുറിച്ച് തനിക്ക് 'അഗാധമായി' ബോധ്യം ഉണ്ടെന്ന് 73കാരനായ ചാള്‍സ് പുതിയ രാജാവായി ഔദ്യോഗികമായി പ്രതിജ്ഞയെടുക്കവേ പറഞ്ഞു.

1

പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍ നിന്ന് നടക്കും. രാജ്ഞിയുടെ സംസ്‌കാരത്തിന്റെ സമയക്രമം രാജാവ് ആണ് പ്രഖ്യാപിക്കുക. രാജാവിന്റെ സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞതിന് ശേഷം മാത്രമാണ് നടക്കുക. രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിയ പതാക പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തും. നിലവിലെ പ്രധാനമന്ത്രി ലിസ് ട്രസ്സും ചാള്‍സിന്റെ ഭാര്യ കാമില, അദ്ദേഹത്തിന്റെ മൂത്ത മകനും അവകാശിയുമായ വില്യം എന്നിവരും പങ്കെടുത്തു.

എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?എലിസബത്ത് രാജ്ഞിയെ കാണാന്‍ രാജകുടുംബം മുഴുവനെത്തിയിട്ടും എന്തുകൊണ്ട് വില്യമിന്റെ ഭാര്യ വന്നില്ല?

2

വ്യാഴാഴ്ച ആണ് 96 വയസ്സുള്ള എലിസബത്ത് രാജ്ഞി ബാല്‍മോറലില്‍ അന്തരിച്ചത്. തന്റെ അമ്മയെക്കുറിച്ച് ചാള്‍സ് സംസാരിച്ചു. ' അമ്മ ആജീവനാന്ത സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഒരു ഉദാഹരണം നല്‍കി' എന്ന് ചാള്‍സ് പറഞ്ഞു.

അപകടം കണ്ടയുടന്‍ മന്ത്രി പുറത്തിറങ്ങി കുട്ടികളെ എടുത്ത് വാഹനത്തില്‍ കയറ്റി; രക്ഷകയായി വീണ ജോര്‍ജ്‌അപകടം കണ്ടയുടന്‍ മന്ത്രി പുറത്തിറങ്ങി കുട്ടികളെ എടുത്ത് വാഹനത്തില്‍ കയറ്റി; രക്ഷകയായി വീണ ജോര്‍ജ്‌

3

'ഞാന്‍ ആരുടെ പരമാധികാരിയായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവോ ആ ജനതകളുടെ സ്‌നേഹവും വിശ്വസ്തതയും എന്നെ ഉയര്‍ത്തിപ്പിടിക്കുമെന്ന് എനിക്കറിയാം,എന്റെ പ്രിയപ്പെട്ട ഭാര്യയുടെ പിന്തുണയാല്‍ താന്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

4

സെപറ്റംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി 70 വര്‍ഷത്തെ ഭരണത്തിന് ശേഷം വ്യാഴാഴ്ച 96 ആം വയസ്സില്‍ അന്തരിച്ചത്. രാജ്ഞിയുടെ അവസാന നിമിഷത്തില്‍ ഒപ്പം ഇരിക്കാൻ
രാജകുടുംബം മുഴുവനും സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കോട്ടയിൽ എത്തിയിരുന്നു.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

English summary
Charles III officially became the Britain's new king, and here is what he said about his mother Queen Elizabeth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X