കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് വീണ്ടും മുസ്ലീം വിരോധം! കുട്ടികള്‍ക്ക് മുസ്ലീം പേരിടുന്നതിന് നിരോധനം...

ഇത്തരം പേരുകളുള്ള കുട്ടികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കില്ലെന്നും അറിയിപ്പുണ്ട്.

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയില്‍ കുട്ടികള്‍ക്ക് ഇസ്ലാമുമായി ബന്ധപ്പെട്ട പേരിടുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. മുസ്ലീം ഭൂരിപക്ഷ മേഖലയായ ചൈനയിലെ സിന്‍ജിയാങിലാണ് കുട്ടികള്‍ക്ക് ഇസ്ലാമുമായി ബന്ധപ്പെട്ട പേരിടുന്നത് നിരോധിച്ചിരിക്കുന്നത്. ഇത്തരം പേരുകളുള്ള കുട്ടികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കില്ലെന്നും അറിയിപ്പുണ്ട്.

ഏതെല്ലാം പേരുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് സംബന്ധിച്ച പട്ടികയും സിന്‍ജിയാങ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇസ്ലാം, മക്ക, മദീന, സദ്ദാം, ഖുറാന്‍, ഇമാം, ഹജ്, തുടങ്ങിയ പേരുകളാണ് പട്ടികയിലുള്ളത്. ജിഹാദ് എന്ന പേരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂരിപക്ഷവും മുസ്ലീംങ്ങള്‍...

ഭൂരിപക്ഷവും മുസ്ലീംങ്ങള്‍...

ചൈനയിലെ സിന്‍ജിയാങ് സര്‍ക്കാരാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷമായ മേഖലയാണ് സിന്‍ജിയാങ്. ഇസ്ലാമുമായി ബന്ധപ്പെട്ട പേരിടരുതെന്നാണ് നിര്‍ദേശം.

ജിഹാദും സദ്ദാമും മക്കയും...

ജിഹാദും സദ്ദാമും മക്കയും...

നിരോധനമേര്‍പ്പെടുത്തിയ പേരുകളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ജിഹാദ്, മക്ക, മദീന, സദ്ദാം, ഖുറാന്‍, ഇമാം, ഹജ്, ഇസ്ലാം തുടങ്ങിയ പേരുകളാണ് പട്ടികയിലുള്ളത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ല...

സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ല...

ഇത്തരം പേരുള്ളവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റായ ഹുക്കാവോ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹുക്കാവോ ഉണ്ടെങ്കില്‍ മാത്രമേ ചികിത്സ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭിക്കുകയുള്ളു.

ഇതിന് മുന്‍പ് താടി വളര്‍ത്തരുതെന്ന്...

ഇതിന് മുന്‍പ് താടി വളര്‍ത്തരുതെന്ന്...

സിന്‍ജിയാങ് സര്‍ക്കാര്‍ മുസ്ലീം വിരുദ്ധ ഉത്തരവുകള്‍ ഇതിന് മുന്‍പും പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ താടി വെയ്ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പേരുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. സിന്‍ജിയാങില്‍ നടക്കുന്നത് മതസ്വാതന്ത്രത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിഷേധക്കാരുടെ ആരോപണം.

English summary
China bans Muslim names for babies in Xinjiang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X