ചൈനയില്‍ റംസാന്‍ വ്രതത്തിന് നിരോധനം
ബീജിംഗ്: കമ്യൂണിസ്റ്റ് രാജ്യമാണെന്നാണ് ചൈനയുടെ അവകാശവാദം. കമ്യൂണിസ്റ്റുകാര്‍ക്ക് മതവും മതവിശ്വാസവും ഇല്ലല്ലോ. അതുകൊണ്ട് ഇപ്പോള്‍ റംസാന്‍ വ്രതത്തിന് തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങിലാണ് റംസാന്‍ നോമ്പെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉഗ്വിര്‍ തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണിത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഹോട്ടലുകളും കടകളും നിര്‍ബന്ധമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

ചൈനയിലെ മത ന്യൂനപക്ഷമാണ് ഉഗ്വിര്‍ മുസ്ലീങ്ങള്‍. പലപ്പോഴും ചൈനയിലെ ഹാന്‍ വംശജരും ഉഗ്വിര്‍ തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഉഗ്വിര്‍ വിഭാഗത്തെ ഒതുക്കി നിര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നേരത്തേയും ഉണ്ടായിട്ടുണ്ട്.
ഇസ്ലാമിക വിശ്വാസങ്ങളെ തകര്‍ക്കുന്നതിനായി മുസ്ലീങ്ങള്‍ നടത്തുന്ന കടകളില്‍ മദ്യവും സിഗററ്റും നിര്‍ബന്ധമായി വില്‍ക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. റംസാന്‍ നോന്പ് കാലത്ത് തുറക്കാത്ത കടകള്‍ക്ക് പിന്നീട് ലൈസന്‍സ് നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും സിന്‍ജിയാങില്‍ സര്‍ക്കാര്‍ റംസാന്‍ വ്രതം നിരോധിച്ചിരുന്നു. ഇതിനെതിരെ ആഗോള തലത്തില്‍ തന്നെ മുസ്ലീം മതവിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications