വമ്പന്‍ ആളില്ലാ വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ചൈന!!!!പാകിസ്താന്‍ വാങ്ങും..?ഇന്ത്യക്ക് ഭീഷണി!!

Subscribe to Oneindia Malayalam

ബീജിങ്ങ്: സിഎച്ച്-5 റയിന്‍ബോ ഡ്രോണുകളുടെ വ്യാവസായിക നിര്‍മ്മാണത്തിന് ചൈന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ആളില്ലാ വിമാനമായ എംക്യു-9 റീപ്പറിനോട് കിട പിടിക്കുന്നതാണ് ചൈനയുടെ ഡ്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. എതിരാളിയെ നിലത്തു വെച്ചു തന്നെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് സിഎച്ച്-5 റയിന്‍ബോ ഡ്രോണ്‍.

അമേരിക്കയുടെ എംക്യു റീപ്പര്‍ ആളില്ലാ വിമാനത്തിന് ഒപ്പം നില്‍ക്കുന്നതും എന്നാല്‍ അതിനേക്കാള്‍ ചെലവു കുറഞ്ഞതുമായിരിക്കും ചൈനയുടെ സിച്ച്-5 ശ്രേണിയില്‍ പെട്ട ആളില്ലാവിമാനം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം എംക്യു റീപ്പറിനെ അപേക്ഷിച്ച് ചില പോരായ്മകളും സിച്ച്-5 ഡ്രോണിനുണ്ടെന്ന് ചൈനീസ് വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നുമുണ്ട്. രാജ്യാന്തര എയര്‍ ഷോയില്‍ ചൈനയുടെ ഭീമന്‍ ഡ്രോണ്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. സിച്ച്-5 ഡ്രോണ്‍ വാങ്ങാന്‍ പാകിസ്താനും താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യക്കും വെല്ലുവിളിയാകും

സിച്ച്-5 ഡ്രോണ്‍

സിച്ച്-5 ഡ്രോണ്‍

21 മീറ്റര്‍ നീളമുള്ളതാണ് ചൈനയുടെ സിഎച്ച്-5 ഡ്രോണ്‍. 1,000 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണിന് 60 മണിക്കൂര്‍ നേരം വായുവില്‍ നിലകൊള്ളാനാകും. ഒരേസമയം 24 മിസൈലുകള്‍ വരെ സിഎച്ച്-5 ഡ്രോണിന് വഹിക്കാന്‍ കഴിയും.

വേഗത

വേഗത

മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് സിഎച്ച്-5 ഡ്രോണ്‍. ഒരു ദൗത്യത്തില്‍ മാത്രം 20,000 കിലോമീറ്റര്‍ ദൂരത്തില്‍ പറക്കാം.ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ആളില്ലാ വിമാനങ്ങള്‍ ഇത്രയും ദൂരം പറക്കില്ല. വളരെ ചെറിയ സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ ഇവയ്ക്കു കഴിയും. മിസൈലുകള്‍ക്കു പുറമേ ബോംബുകളും റഡാറുകളും വഹിക്കാന്‍ ഈ ആളില്ലാ വിമാനത്തിനു കഴിയും.

ഇന്ത്യക്ക് ഭീഷണി

ഇന്ത്യക്ക് ഭീഷണി

ചൈനയുമായി അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലും വേണ്ടിവന്നാല്‍ പാകിസ്താു വേണ്ടി കശ്മീരിലേക്ക് സൈന്യത്തെ അയക്കും എന്ന ചൈന വ്യക്തമാക്കിയ സാഹചര്യത്തിലും സിഎച്ച്-5 ഡ്രോണിന്റെ വില്‍പനയും പാകിസ്താന്‍ അതു വാങ്ങാന്‍ താത്പര്യം കാണിക്കുന്ന എന്ന വാര്‍ത്തയും ഇന്ത്യക്ക് ഭീഷണിയാണ്. സിഎച്ച്-5 ഡ്രോണിന്റെ വില്‍പനയിലൂടെ വലിയ തോതിലുള്ള വിദേശ വരുമാനം ചൈന പ്രതീക്ഷിക്കുന്നുണ്ട്.

എംക്യു റീപ്പറില്‍ നിന്നുമുള്ള വ്യത്യാസം

എംക്യു റീപ്പറില്‍ നിന്നുമുള്ള വ്യത്യാസം

എംക്യു റീപ്പറിന് 12,000 മുതല്‍ 15,000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനാകും. അതു കൊണ്ടുതന്നെ ഭൂമിയില്‍ നിന്നുമുള്ള വെടിവെയ്പുകളെ പൂര്‍ണ്ണമായും പ്രതിരോധിക്കാനുമാകും. എന്നാല്‍ സിച്ച്-5 ന് 9,000 മീറ്റര്‍ ഉയരത്തില്‍ വരെ മാത്രമേ പറക്കാനാകൂ എന്നാണ് ചൈനയിലെ ബെയ്ഹാങ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് എയ്‌റോനോട്ടിക് സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വാങ് സോങ് പറയുന്നു.

മറ്റുപയോഗങ്ങള്‍

മറ്റുപയോഗങ്ങള്‍

സൈനികാവശ്യത്തിനു പുറമേ വിഭവങ്ങളുടെ സര്‍വ്വേ, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, മറൈന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ആവശ്യങ്ങള്‍ക്കും സിഎച്ച്5 ഡ്രോണിനെ ഉപയോഗപ്പെടുത്താം.

എംക്യു റീപ്പര്‍

എംക്യു റീപ്പര്‍

അമേരിക്കയുടെ എംക്യു റീപ്പര്‍ ആണ് ലോകത്തിലെ ആദ്യത്തെ ആളില്ലാ വിമാനം. ശത്രുവിനെ നിലത്തു വെച്ചു തന്നെ ആക്രമിക്കാല്‍ ശേഷിയുള്ള ഡ്രോണാണിത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആളില്ലാ വിമാനവും എംക്യു റീപ്പര്‍ തന്നെ.

പരീക്ഷണപ്പറക്കല്‍ നടത്തി

പരീക്ഷണപ്പറക്കല്‍ നടത്തി

വ്യാവസായികാവശ്യത്തിനായി നിര്‍മ്മിച്ച സിഎച്ച്- 5ന്റെ ആദ്യ പരീക്ഷണ ഓട്ടം പൂര്‍ത്തിയായതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

English summary
China begins commercial production of drone that rivals US MQ-9 Reaper
Please Wait while comments are loading...