മുസ്ലിംങ്ങളുടെ ഡിഎന്‍എ ശേഖരിക്കുന്നു..!! പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ഡിഎന്‍എ സാമ്പിള്‍ വേണം..!!

  • By: Anamika
Subscribe to Oneindia Malayalam

ഷിന്‍ജിയാംഗ്: മുസ്ലിം മതവിശ്വാസികളായ ആളുകളുടെ ഡിഎന്‍എ ശേഖരിക്കാന്‍ ചൈനയുടെ തീരുമാനം. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാംഗിലെ മുസ്ലിം വിഭാഗത്തില്‍പ്പെടുന്നവരുടെ ഡിഎന്‍എ ശേഖരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ കടുത്ത വിമര്‍ശനം വിളിച്ചുവരുത്തിയിരിക്കുകയാണ് ചൈനയുടെ നടപടി.

ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

വിവാദം തുടർന്ന് ചൈന

അടുത്തിടെ മുസ്ലിം പേരുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മുസ്ലിംങ്ങളുടെ ഡിഎന്‍എ ശേഖരിക്കാനുള്ള ശ്രമം. കഴിഞ്ഞ വര്‍ഷം ജൂണിലും മുസ്ലിംങ്ങളുടെ ഡിഎന്‍എ ശേഖരിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് വിപുലമായിരുന്നില്ല.

ഡിഎൻഎ ശേഖരിക്കുന്നു

ഷിന്‍ജിയാംഗിലെ മുസ്ലിംങ്ങളുടെ ഡിഎന്‍എ ശേഖരിക്കുന്നതിനായി 87 ലക്ഷം ഡോളറിന്റെ ഉപകരണങ്ങളാണ് ചൈനീസ് അധികൃതര്‍ വാങ്ങാനൊരുങ്ങുന്നത്. വാര്‍ത്താ ഏജന്‍സിയായ എപി, ഷിന്‍ജിയാംഗ് പോലീസിനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാസ്പോർട്ട് ലഭിക്കാൻ

ഷിന്‍ജിയാംഗ് മേഖലയിലുള്ള മുസ്ലിംങ്ങള്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനോ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനോ ഡിഎന്‍എ സാമ്പിള്‍, ശബ്ദ സാമ്പിള്‍ എന്നിവ നല്‍കണമെന്ന് നേരത്തെ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. നടപടി വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

തീവ്രവാദത്തിന് ഉത്തരവാദികൾ

അഫ്ഗാനിസ്ഥാന്‍ പോലുള്ള മധ്യേഷ്യയിലെ അരക്ഷിതമായ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഷിന്‍ജിയാംഗ്. അവിടെ നടക്കുന്ന എണ്ണമില്ലാത്ത ബോംബാക്രമണങ്ങള്‍ക്കും മറ്റുമുള്ള ഉത്തരവാദിത്വം പരമ്പരാഗത വിഘടനവാദികളായ ഇസ്ലാം ന്യൂനപക്ഷ വിഭാഗമായ ഉയ്ഗറിന് മേലെയാണ് ഉള്ളത്.

തീവ്രവാദം ചെറുക്കാനെന്ന പേരിൽ

ഷിന്‍ജിയാംഗിലെ പിഷാനില്‍ അടുത്തിടെ ഉണ്ടായ ബോംബ് ആക്രമണത്തില്‍ 8പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് പിഷാന്‍. ഷിന്‍ജിയാംഗിലെ ഉയ്ഗര്‍ വിഭാഗം വളര്‍ത്തുന്ന മതതീവ്രവാദത്തെ ചെറുക്കാനാണ് പുതിയ നടപടികളെന്നാണ് അധികൃതരുടെ വാദം.

ദുരുപയോഗം തടയാൻ

എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാനുള്ള സംവിധാനങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കുള്ളത് പോലെ ചൈനയ്ക്ക് ഇല്ലെന്ന് ആരോപിക്കപ്പെടുന്നു. ഷിന്‍ജിയാംഗ് ഇപ്പോള്‍തന്നെ ഏറ്റവും അധികം അടിച്ചമര്‍ത്തപ്പെട്ട മേഖലയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പുതിയ നടപടി ഈ അടിച്ചമര്‍ത്തലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും ആശങ്കയുയര്‍ത്തുന്നു.

English summary
China sparks human rights outcry by collecting DNA sample of a largely Muslim region
Please Wait while comments are loading...