ഇന്ത്യ ചൈന ബന്ധത്തില്‍ വീണ്ടും ഉലച്ചില്‍;മോദി-ഷീ ചിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കി

Subscribe to Oneindia Malayalam

ദില്ലി: തര്‍ക്കം മുറുകുന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈന നിലപാട് കടുപ്പപ്പെടുത്തുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. വെള്ളിയാഴ്ച ജര്‍മ്മനിയില്‍ വെച്ച് ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചര്‍ച്ചക്കുള്ള അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അനൗപചാരിക ചര്‍ച്ചക്കുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുന്നുമില്ല.
ജി 20 ഉച്ചകോടിക്കായി മോദി ജര്‍മ്മനിയിലെത്തിക്കഴിഞ്ഞു. അതേസമയം മറ്റു രാജ്യങ്ങളുമായി ഇന്ത്യയും ചൈനയും ജര്‍മ്മനിയില്‍ വെച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. ഇന്ത്യന്‍ സേന പിന്‍മാറണമെന്നും യുദ്ധസമാനമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുതെന്നും ചൈന മുന്നറിയിപ്പു നല്‍കിയെങ്കിലും ഇപ്പോഴും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

മാനസസരോവര്‍ യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍!! നാഥുലാ ചുരം ചൈന അടച്ചിട്ടു, തുറക്കില്ലെന്ന് തിട്ടൂരം

photo-2017

അതേസയമം എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍. സിക്കിമിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണമെന്നും സിക്കിമിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണമെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നത്. സിക്കിമിനെ ഇന്ത്യയുടെ അധീനതയില്‍ വെയ്ക്കുന്നത് ക്രൂരമായ പ്രവൃത്തിയാണ്. ചൈനയിലെ ജനങ്ങള്‍ സിക്കിമിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം ആവശ്യപ്പെടുന്നു.

English summary
The statement comes as the armies of both countries are caught in a lengthy stand-off at the border near Sikkim.
Please Wait while comments are loading...