തര്‍ക്ക ദ്വീപില്‍ ശത്രുക്കള്‍ക്കെതിരായി ചൈനയുടെ നീക്കം, റോക്കറ്റ് ലോഞ്ചറിനെതിരെ അമേരിക്കയും രംഗത്ത്!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: വിയറ്റ്‌നാം ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാന്‍ ചൈനയുടെ നീക്കം. തര്‍ക്ക മേഖലയായ ദക്ഷിണ ചൈന കടലില്‍ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചാണ് ചൈന ശത്രുരാജ്യങ്ങളെ പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. അന്തര്‍ദേശീയ മാധ്യമമാണ് തര്‍ക്ക പ്രദേശമായ സ്പ്രാട്ട്‌ലി ദ്വീപുകളിലെ ഫെറിക്രോസ് ദ്വീപില്‍ ചൈന റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചത്

റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചത്

തങ്ങളുടെ സ്വന്തം അധീനതയിലുള്ള പ്രദേശത്താണ് റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചതെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ചൈനയുടെ കടന്ന് കയറ്റത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

തായ് വാന്റെ കടന്ന് കയറ്റത്തിനെതിരെ

തായ് വാന്റെ കടന്ന് കയറ്റത്തിനെതിരെ

തായ് വാന്റെ കടന്ന് കയറ്റത്തിനെതിരെയുള്ള പ്രതിരോധമായാണ് റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈന റോക്കറ്റ് ലോഞ്ചറുകള്‍ എന്ന് സ്ഥാപിച്ചുവെന്നത് വ്യക്തമല്ല.

അവകാശവുമായി രാജ്യങ്ങള്‍

അവകാശവുമായി രാജ്യങ്ങള്‍

വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തായ് വാന്‍ എന്നീ രാജ്യങ്ങളാണ് ഫെറിക്രോസ് ദ്വീപിന്റെ അവകാശം ഉന്നയിച്ച് എത്തിയവര്‍. 2014 ല്‍ ഫെറിക്രോസിനടുത്തുള്ള പാരാസെല്‍ ദ്വീപില്‍ വിയറ്റ്‌നാം മീന്‍പിടുത്ത വലകള്‍ സ്ഥാപിച്ചിരുന്നു.

ട്രേഡ് ബിസിനസ്

ട്രേഡ് ബിസിനസ്

പ്രതിവര്‍ഷം അഞ്ചു ലക്ഷം കോടിയിലേറെ ചരക്ക് നീക്കം നടക്കുന്ന മേഖലയാണിത്. ചൈനയെ കൂടാതെ വിയറ്റ്‌നാം, മലേഷ്യ, മലേഷ്യ, ബ്രൂണെയ്, തായ് വാന്‍, ഫീലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് അവകാശം മുന്നയിക്കുന്ന മറ്റ് രാജ്യങ്ങള്‍.

English summary
China installs rocket launchers on disputed South China Sea island.
Please Wait while comments are loading...