ഡോക്‌ലാം:രണ്ടാഴ്ചക്കുള്ളില്‍ സൈന്യം പിന്‍വലിഞ്ഞിരിക്കണമെന്ന് ചൈന!!അല്ലെങ്കില്‍...?

Subscribe to Oneindia Malayalam

ബീജിങ്ങ്: ഡോക്‌ലാമില്‍ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ സൈന്യം പിന്‍വലിഞ്ഞിരിക്കണം. അതല്ലെങ്കില്‍ ഇന്ത്യക്കെതിരെ മിലിട്ടറി ഓപ്പറേഷന് ചൈനീസ് സൈന്യം സജ്ജമാകുമെന്ന് ചൈനയുടെ മുന്നറിയപ്പ്. ചൈനയുടെ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷാങ്ഹായ് അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ലേഖകന്‍ ഹു ഷിയോങ് ആണ് ലേഖനം എഴുതിയിരിക്കുന്നത്. അത്തരമൊരു ഓപ്പറേഷന് ചൈന ഒരുങ്ങും മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അതേക്കുറിച്ച് അറിയിപ്പ് ലഭിക്കുമെന്നും ഹു ഷിയാങ് പറയുന്നു.

ചൈനയുടെ അധീനതയിലുള്ള സ്ഥലത്ത് ഇന്ത്യ അതിക്രമിച്ചു കയറിയത് അധികനാള്‍ ചൈനക്ക് സഹിക്കാനാകില്ല. പിന്‍വലിയാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ മിലിട്ടറി ഓപ്പറേഷനല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ലേഖനത്തില്‍ പറയുന്നു. ചൈനയുടെ സൈനിക ശക്തിയെക്കുറിച്ച് മോദി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരുത്തിനെക്കുറിച്ചാണ് ലേഖനത്തില്‍ വര്‍ണ്ണിക്കുന്നത്. മോദി സര്‍ക്കാരിനെതിരെയും ലേഖനത്തില്‍ ശക്തമായ വിമര്‍ശനമുണ്ട്.

photo-2017-06-27-10-57-19-05-1501911040.jpg -Properties

മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇന്ത്യയുടെ സമാധാനപരമായ വികാസത്തെയും അഭിമാനത്തെയും തകര്‍ക്കുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഈ സ്വഭാവം മോദി സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ സ്വയം രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഡോരക്‌ലാം വിഷയത്തില്‍ ചൈനയുടെ ക്ഷമ കെട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

English summary
China May Undertake Military Operation to ‘Expel’ Indian Troops, says Chinese media
Please Wait while comments are loading...