കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഇന്ത്യയെ വളയുന്നു?... പാകിസ്താനിലേക്ക് പട്ടാളമെത്തും, ശ്രീലങ്കയിലേക്ക് ചാരക്കപ്പല്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെ തുറമുഖത്ത് നങ്കൂരമിട്ടത്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ചൈനീസ് കപ്പലിന് പ്രവേശന അനുമതി നല്‍കിയ ശ്രീലങ്കയുടെ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ശ്രീലങ്കയെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഇന്ത്യയെ അവര്‍ മുഖവിലക്കെടുത്തില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. കേരളം ഉള്‍പ്പെടെ നിരീക്ഷണ വലയത്തിലാക്കാന്‍ സാധിക്കുന്ന ദൂരത്തിലാണ് ഇപ്പോള്‍ ചൈനീസ് ചാരക്കപ്പലുള്ളതത്രെ.

മാത്രമല്ല, ശ്രീഹരിക്കോട്ട, കൂടംകുളം ആണവ നിലയം എന്നിവയും ചൈനീസ് ചാരക്കപ്പലിന് നിരീക്ഷിക്കാന്‍ സാധിക്കും. അതിനിടെയാണ് പുതിയ വിവരം വന്നിരിക്കുന്നത്. ചൈന പാകിസ്താനിലേക്ക് സൈനികരെ അയക്കുന്നുവെന്നാണ് വാര്‍ത്ത. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനയുടെ അമിത ഇടപെടല്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ശ്രീലങ്കയില്‍ ചൈന നടത്തുന്ന തുറമുഖങ്ങളുണ്ട്. അതിലൊന്നാണ് ഹമ്പന്‍ടോട്ട. ഇവിടേക്ക് ചൈനയുടെ ചാരക്കപ്പല്‍ എത്തുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെ ആദ്യം തടസം പറഞ്ഞ ശ്രീലങ്ക പിന്നീട് കാലുമാറി. കപ്പലിന് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇപ്പോള്‍ ചൈനീസ് കപ്പല്‍ ശ്രീലങ്കയിലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്.

2

ചൈനീസ് സൈന്യം പാകിസ്താനിലേക്ക് പുറപ്പെടുന്നുവെന്നാണ് പുതിയ വാര്‍ത്ത. നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രത്യേക കാവല്‍പുരകള്‍ തയ്യാറാക്കി ചൈനീസ് സൈനികര്‍ അവിടെ തമ്പടിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനില്‍ മാത്രമല്ല, അഫ്ഗാനിലും ഒരുപക്ഷേ ചൈനീസ് സൈനികര്‍ എത്തിയേക്കും.

ജയിലില്‍ നിന്നിറങ്ങിയ സൗദി രാജകുമാരന്‍... ബിന്‍ തലാല്‍ എന്ത് ഭാവിച്ചാണ്? വന്‍കിട കമ്പനികള്‍ വാങ്ങുന്നു...ജയിലില്‍ നിന്നിറങ്ങിയ സൗദി രാജകുമാരന്‍... ബിന്‍ തലാല്‍ എന്ത് ഭാവിച്ചാണ്? വന്‍കിട കമ്പനികള്‍ വാങ്ങുന്നു...

3

പാകിസ്താനില്‍ ചൈനയുടെ സഹായത്തോടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ചരക്കു ഇടനാഴി ഇതിന്റെ ഭാഗമാണ്. സില്‍ക്ക് റോഡ് എന്നറിയപ്പെടുന്ന ഈ പാത ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തുണ്ട്. എന്നാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് ചൈനയും പാകിസ്താനും പദ്ധതി നടപ്പാക്കി വരുന്നത്.

4

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയും പാകിസ്താനും ഒന്നിക്കുന്ന സാഹചര്യമുണ്ടാകുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ചൈനയുടെ സഹായത്തോടെ നടക്കുന്ന പദ്ധതികള്‍ക്ക് സുരക്ഷ ഒരുക്കുക എന്ന പേരിലാണ് ചൈനീസ് സൈന്യം പാകിസ്താനിലെത്താന്‍ പോകുന്നത്. പാകിസ്താനിലും അഫ്ഗാനിലും ഈ പേരില്‍ ചൈനീസ് സൈന്യത്തെ ഉടന്‍ വിന്യസിക്കുമത്രെ.

5

പാകിസ്താനേക്കാള്‍ തന്ത്രപ്രധാന പാതകളുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍. ഇവിടെ ഭരണം താലിബാന്‍ പിടിച്ചടക്കിയിട്ട് ഒരു വര്‍ഷം തികയുന്നു. ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ തിടുക്കത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം, താലിബാനുമായി ഇന്ത്യ അടുത്തിടെ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരംനടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം

6

6000 കോടി ഡോളറിന്റെ നിക്ഷേപമാണ് ചൈനയ്ക്ക് പാകിസ്താനിലുള്ളത്. സാമ്പത്തികമായ സഹായം മാത്രമല്ല ചൈന നല്‍കുന്നത്. നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചൈന സഹായിക്കുന്നുണ്ട്. അയല്‍രാജ്യങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും വായ്പകളും നല്‍കിയ ശേഷം വരുതിയിലാക്കുക എന്ന തന്ത്രം ചൈന പയറ്റുന്നുണ്ടെന്ന ആശങ്കയും മേഖലയിലെ നിരീക്ഷകര്‍ പങ്കുവച്ചിരുന്നു.

7

ശ്രീലങ്കയെയും പാകിസ്താനെയും വരുതിയിലാക്കാന്‍ ചൈനയ്ക്ക് സാധിക്കുമെങ്കിലും അഫ്ഗാന്‍ വേഗത്തില്‍ സമ്മതം മൂളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ സൈനികരെ രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ പങ്കാളികളാക്കരുത് എന്നാണ് താലിബാന്റെ നയം. ചൈനയും പാകിസ്താനും താലിബാനുമായി പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും സൈനികമായ ഇടപെടലില്‍ അഫ്ഗാന്‍ സമ്മതം മൂളിയിട്ടില്ല. പാകിസ്താന്റെ ഇടപെടലിനെ എതിര്‍ക്കുന്ന നേതാക്കള്‍ താലിബാന്‍ ഭരണകൂടത്തിലുണ്ട് എന്നതും ഇവര്‍ക്ക് വെല്ലുവിളിയാണ്.

Recommended Video

cmsvideo
തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക് |*Viral Story

English summary
China Mulls to Send Army to Pakistan After Ship Arrived in Sri Lankan Port- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X