പാകിസ്താന് പുറമെ അഫ്ഗാനെയും കൂടെകൂട്ടി ചൈന; സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്ക് നീട്ടും

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിങ്: 5700 കോടി ഡോളറിന്റെ ബൃഹദ്പദ്ധതിയായ ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്ക് നീട്ടാന്‍ ചൈന തീരുമാനിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയെ ഏഷ്യയിലെ മറ്റു രാജ്യങ്ങളുമായും അതുവഴി യൂറോപ്പിലേക്കും വേഗത്തില്‍ എത്താന്‍ സാധിക്കുന്ന പദ്ധതിയാണ് ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി).

Pakistan

പാകിസ്താനും അഫ്ഗാനും തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുരാജ്യങ്ങളെയും സമവായത്തിന്റെ പാതയിലെത്തിക്കാനാണ് ചൈനയുടെ നീക്കം. ശേഷം സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്ക് നീട്ടാനും. ഇന്ത്യയും അഫ്ഗാനും ഇറാനും ചേര്‍ന്ന് വാണിജ്യ പദ്ധതികള്‍ നടപ്പാക്കി വരവെയാണ് അഫ്ഗാനെ പിടിക്കാന്‍ ചൈനയും ശ്രമിക്കുന്നത്.

അഫ്ഗാനിലെ താലിബാനെ പാകിസ്താന്‍ സഹായിക്കുന്നുവെന്നാണ് അഫ്ഗാന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ അഫ്ഗാനെ എല്ലാ രീതിയിലും സഹായിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ നേട്ടം കൊയ്യുന്നത് ഇല്ലാതാക്കുന്നത് കൂടിയാണ് ചൈനയുടെ പുതിയ തീരുമാനം.

അഫ്ഗാനിസ്താന് അതിവേഗം വളരുന്നതിന് ചില പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ പങ്കാളികളാകുന്നതോടെ അഫ്ഗാന് സാധിക്കും. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചൈനീസ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
China, Pakistan to look at including Afghanistan in $57 billion economic corridor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്