കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍... ചൈന പരസ്യമായി പറഞ്ഞു!

  • By Muralidharan
Google Oneindia Malayalam News

ബീജിങ്: 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഒടുവില്‍ ചൈനയും സമ്മതിക്കുന്നു. ചൈനയിലെ ദേശീയ ടെലിവിഷന്‍ ചാനലായ സിസിടിവി 9 ചാനലാണ് മുംബൈ ആക്രമണത്തില്‍ ലഷ്‌കര്‍ ഈ തൊയ്ബയുടെ പങ്ക് പരാമര്‍ശിച്ചത്. ഇതാദ്യമായിട്ടാണ് ചൈന പരസ്യമായി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയയാണ് എന്നും അതിന് ഫണ്ട് നല്‍കുന്നത് പാകിസ്താനമാണ് എന്നുമാണ് സിസിടിവി 9 ചാനലിലെ ഡോക്യുമെന്ററി പറയുന്നത്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. എന്നിട്ടും ചൈന ഇത്തരമൊരു ഡോക്യുമെന്ററി എന്തിന് പുറത്തുവിട്ടു എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹതകളുണ്ട്. ലഷ്‌കര്‍, ജമാ അത്ത് ഉദ്ദവ തുടങ്ങിയ ഭീകരസംഘടനകളെക്കുറിച്ച് ചൈന നിലപാടില്‍ മാറ്റം വരുത്തിയതാകാം എന്നും അഭ്യൂഹങ്ങളുണ്ട്.

mumbaiterrorattack

ചൈനയുടെ തീവ്രവാദ നിലപാടിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മനംമാറ്റം. നേരത്തെ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ട് എന്ന് കരുതപ്പെടുന്ന ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മക്കി, ത്വല്‍ഹ സയീദ്, അബ്ദു റൗഫ് എന്നിവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഐക്യരാഷ്ട്ര സഭയുടെ നടപടിയോട് ചൈന അനുകൂല നിലപാട് സ്വീകരിച്ചില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

2008 നവംബര്‍ 26 മുതല്‍ 29 വരെയാണ് മുംബൈയില്‍ വന്‍ ഭീകരാക്രമണം നടന്നത്. വിദേശികളടക്കം 164 പേരാണ് തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 308 പേര്‍ക്ക് പരിക്കേറ്റു. ഭീകരവാദ വിഷയങ്ങളില്‍ പാകിസ്താന് അന്ധമായ പിന്തുണ കൊടുക്കുന്നത് ലോകശക്തിയെന്ന നിലയില്‍ തങ്ങളുടെ സല്‍പ്പേരിന് കോട്ടം തട്ടിക്കുമെന്ന ചിന്തയാകാം ഈ ഡോക്യുമെന്ററിക്ക് പിന്നിലെന്നും കരുതപ്പെടുന്നു.

English summary
China has publicly acknowledged the role of Pakistan in the terror attacks in Mumbai between November 26 and 29, 2008.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X