കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറില്‍ 74 പേര്‍ക്ക് കോവിഡ്, ചൈനയില്‍ സ്ഥിതി കൈവിടുന്നു, കൊറോണ രണ്ടാം ഘട്ടത്തിലേക്ക്!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും കനക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം നിര്‍ണായക വിവരങ്ങള്‍ ചോരാതിരിക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങളെ രാജ്യത്തിന് പുറത്താക്കിയിരിക്കുകയാണ് ചൈന. ഭരണകൂടം പല കാര്യങ്ങളും മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാണ്.

അതേസമയം കൊറോണ നിയന്ത്രണ വിധേയമായി കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചൈന സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒന്നും മാറിയിട്ടില്ലെന്നും, ജാഗ്രത തുടരണമെന്നുമാണ് ചൈന നിര്‍ദേശിച്ചിരിക്കുന്നത്. ഭരണകൂടം കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതും ലോകാരോഗ്യ സംഘടനകളെ അടക്കം നിരാശരാക്കുന്നുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവരെയാണ് ചൈന ഇപ്പോള്‍ കൂടുതല്‍ ഭയക്കുന്നത്.

ചൈനയുടെ ഭയം

ചൈനയുടെ ഭയം

ഇന്ന് മാത്രം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 78 പുതിയ കേസുകളാണ്. ഇതില്‍ 74 എണ്ണം വിദേശത്ത് നിന്ന് വന്നരാണ്. ഇത് കൊറോണയുടെ രണ്ടാം ഘട്ടമാണോ എന്നാണ് ചൈന ഭയപ്പെടുന്നത്. വുഹാന്‍ പ്രവിശ്യയിലാണ് ആദ്യ കേസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ മറ്റ് മൂന്ന് പേരെയും രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞിരുന്നു. ഏഴ് പേര്‍ മരിക്കുകയും ചെയ്തിരുന്നു. എ ല്ലാം വുഹാനില്‍ തന്നെയാണ്. എന്നാല്‍ 74 പുതിയ കേസുകള്‍ കൂടി വന്നതോടെ മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ് ചൈനയില്‍ രേഖപ്പെടുത്തിയത്.

വിദേശത്ത് നിന്ന് വരുന്നവര്‍

വിദേശത്ത് നിന്ന് വരുന്നവര്‍

വിദേശത്ത് നിന്ന് ചൈനയിലേക്ക് തിരിച്ചെത്തുന്നവരുടെ കാര്യത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും വൈറസ് ബാധിച്ചവരാണ്. ചൈനയുടെ എല്ലാ മുന്നൊരുക്കങ്ങളും രണ്ടാം ഘട്ടത്തില്‍ തകര്‍ന്നു. പലയിടത്തും ക്വാറന്റൈന്‍ വേണ്ട രീതിയലല്ല. അതാണ് കൊറോണയുടെ തിരിച്ചുവരവിന് സഹായിച്ചതെന്നാണ് വിലയിരുത്തല്‍. 81000 പേര്‍ക്കാണ് നിലവില്‍ ചൈനയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 3277. വുഹാനും ഹുബെയ് പ്രവിശ്യയിലും ലോക്ഡൗണ്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ചൈന.

ബെയ്ജിംഗില്‍ ഭയം

ബെയ്ജിംഗില്‍ ഭയം

ബെയ്ജിംഗില്‍ 31 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ദക്ഷിണ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ 14 കേസുകളും സാമ്പത്തിക ഹബ്ബായ ഷാങ്ഹായിയില്‍ 9 പുതിയ കേസുകളുമുണ്ട്. ഇന്നലത്തെ കണക്കനുസരിച്ച് വിദേശത്ത് നിന്നെത്തിയ 427 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. ചൈനീസ് വിദ്യാര്‍ത്ഥികളാണ് രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്ന് ഭൂരിഭാഗവും തിരിച്ചെത്തുന്നത്. ഷെഹ്‌സെന്‍ നഗരം വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ പരിശോധിക്കും. മക്കാവുവില്‍ ഹോങ്കോങ്, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.

വംശീയ പരാമര്‍ശങ്ങള്‍

വംശീയ പരാമര്‍ശങ്ങള്‍

വിദേശത്ത് നിന്ന് ചൈനീസ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവര്‍ക്കെതിരെ വംശീയമായ ആക്രമണം പലയിടത്തും നടക്കുന്നുണ്ട്. അമേരിക്കയില്‍ ചൈനീസ് വംശജര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് ചൈനയാണ് കൊറോണയ്ക്ക് പിന്നിലെന്ന തരത്തില്‍ വംശീയ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ ട്രംപ് അത് തിരുത്തിയെങ്കിലും ലോകവ്യാപകമായി ഇത് പലരും ഏറ്റെടുത്തിരിക്കുകയാണ്. ചൈനീസ് വംശജര്‍ പലരും ഭയന്ന് നാട്ടിലേക്ക് തിരിക്കാനുള്ള പ്രധാന കാരണം ഇതാണ്. അമേരിക്കന്‍ മാധ്യമങ്ങളെ ചൈന വിലക്കിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചിരുന്നു.

Recommended Video

cmsvideo
ചൈനയ്ക്ക് ജീവൻ നൽകിയ ക്യൂബയുടെ ‘അദ്ഭുതമരുന്ന്’ | Oneindia Malayalam
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

ചൈന കൊറോണയെ പ്രതിരോധിച്ചെന്ന് കാണിക്കാന്‍ പല നഗരത്തിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. ഹുബെ പ്രവിശ്യയില്‍ ഗതാഗതം പുനസ്ഥാപിക്കും. വുഹാനില്‍ നടപടിയുണ്ടാവും. ചൈനയുടെ വിപണി തകര്‍ന്ന സാഹചര്യത്തിലാണ് നീക്കം. ചില വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നുണ്ട്. എന്നാല്‍ വൈറസിനെ പൂര്‍ണമായം കീഴടക്കിയിട്ടില്ലെന്ന് ചൈന പറയുന്നു. ഇപ്പോഴും ചൈന ഭീതിയില്‍ തന്നെയാണ്. വളരെ ജാഗ്രത ഇപ്പോഴും ആവശ്യമാണെന്ന് ചൈന പറഞ്ഞു. സാമ്പത്തിക മേഖലയെയും ജനജീവിതത്തെയും സാധാരണ രീതിയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് സ്ഥിതി ഗുരുതരമാക്കുമെന്ന ഭയം ശക്തമാണ്.

English summary
china reported new 74 imported coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X