കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ മൂന്ന് മരണം... പുതിയ കേസുകള്‍ 54 എണ്ണം, വിദേശികളുടെ വരവില്‍ ആശങ്ക വര്‍ധിക്കുന്നു!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കൊറോണ വീണ്ടും അതിശക്തമാകുന്നു. മൂന്ന് പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. മരണനിരക്കില്‍ കുറവുണ്ടെങ്കിലും കൊറോണയുടെ രണ്ടാം ഘട്ടത്തിലേക്കുള്ള സൂചനയാണ് ഇതെന്ന് ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. അതേസമയം ദിനംപ്രതി വിദേശത്ത് നിന്നെത്തിയവരില്‍ കൊറോണ സ്ഥിരീകരിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഇന്നലെ മാത്രം 54 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ 649 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാനില്‍ അടക്കം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ചൈനയ്ക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.

1

ഇതുവരെ ചൈനയില്‍ 3295 പേരാണ് മരിച്ചത്. പ്രാദേശികമായി ആര്‍ക്കും പുതിയ രോഗബാധ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ മാത്രം മൂന്ന് മരണങ്ങളും സംശയാസ്പദമായ മൂന്ന് കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹുബെയ് പ്രവിശ്യയിലാണ് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വുഹാന്‍ അടങ്ങുന്നത് ഹുബെയ് പ്രവിശ്യ. കൊറോണയുടെ പ്രഭവ കേന്ദ്രമാണ് വുഹാന്‍. ജനുവരി 23 മുതല്‍ വുഹാന്‍ ലോക്ഡൗണിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് രോഗവ്യാപനം വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും ബാക്കിയാണ്. ഇതുവരെ 81394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയില്‍ ഇതുവരെ 3295 പേരാണ് കൊറോണയെ തുടര്‍ന്ന് മരിച്ചത്. 74971 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 184 പേര്‍ക്ക് ഇപ്പോഴും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ നിരീക്ഷണത്തിലാണ്. ഹോങ്കോങ്കില്‍ ഇന്നലെ വരെ 518 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. നാല് മരണങ്ങളും ഉണ്ട്. മക്കാവുവില്‍ 34 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തായ്‌വാനില്‍ 267 പേര്‍ക്ക് രോഗം ഉറപ്പിച്ചപ്പോള്‍ രണ്ട് പേര്‍ മരിച്ചു. 170 രാജ്യങ്ങളിലായി ഇതുവരെ 27333 പേര്‍ കൊറോണ ബാധിച്ച് മരിച്ചെന്നാണ് കണക്ക്. ഇറ്റലിയില്‍ മാത്രം 9134 പേരും സ്‌പെയിനില്‍ 5138 പേരും മരിച്ചു. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു.

Recommended Video

cmsvideo
രോഗം മാറിയവരില്‍ വീണ്ടും വൈറസ് പടര്‍ന്നുപിടിക്കുന്നു | Oneindia Malayalam

കഴിഞ്ഞ ദിവസം ചൈന വിദേശികളുടെ വരവിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ രോഗം സ്ഥിരീകരിക്കുന്നതിന്റെ സാഹചര്യത്തിലായിരുന്നു തീരുമാനം. അതേസമയം കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയുമായി പങ്കുവെക്കാമെന്ന് ചൈന സമ്മതിച്ചിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി ദീര്‍ഘ നേരം ട്രംപ് സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷി ജിന്‍ പിംഗ് സഹായിക്കാമെന്നേറ്റത്. നേരത്തെ കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച് വംശീയ അധിക്ഷേപം നടത്തിയിരുന്നു ട്രംപ്. അതേസമയം രോഗത്തിന് രാജ്യമോ മതമോ ഇല്ലെന്നും, ആരെ വേണമെങ്കിലും ബാധിക്കാമെന്നും ഷി ജിന്‍ പിംഗ് ട്രംപിനോട് പറഞ്ഞിരുന്നു.

English summary
china reports three deaths 54 new confirmed cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X