അമേരിക്കയുമായുള്ള ബന്ധം തകരുന്നു; ചൈന പാക്കിസ്ഥാന്റെ അടുത്ത പങ്കാളി

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അമേരിക്ക പാക്കിസ്ഥാന്‍ ബന്ധം തകരുന്നതായി റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ട്രംപ് പാക്കിസ്ഥാന്റെ തീവ്രവാദ നിലപാടുകളെ പലതവണ വിമര്‍ശിച്ചിരുന്നു.

ആരോസ് ലക്ഷ്യം കണ്ടില്ല... ബംഗാളിനോട് തോറ്റു, ബഗാനെ വീഴ്ത്തി ചെന്നൈ

കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പാക്കിസ്ഥാന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകകൂടി ചെയ്തതോടെ പാക് യുഎസ് ബന്ധത്തില്‍ കാര്യമായ വിള്ളലുണ്ടായി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്ഥാന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നെന്നും പകരം വഞ്ചന മാത്രമാണ് ലഭിച്ചതെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

usa

ഇന്ത്യ നേരത്തെ പലവട്ടം ഇക്കാര്യം അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അമേരിക്കയില്‍നിന്നും ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്. എന്നാല്‍, ഇന്ത്യയുടെ ആശങ്ക പരിഹരിക്കാതെ അമേരിക്ക പാക്കിസ്ഥാന് കോടികളുടെ ധനസഹായം തുടരുകയായിരുന്നു.

അമേരിക്കയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടിയതോടെ ചൈനയുമായി കൂടുതല്‍ അടുക്കുകയാകും പാക്കിസ്ഥാന്റെ തന്ത്രം. നിലവില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന പല പദ്ധതികളിലും പാക്കിസ്ഥാനും ചൈനയും പങ്കാളികളാണ്. പാക്കിസ്ഥാന് ആയുധ സഹായം നല്‍കാനും സാങ്കേതിക വിദ്യകള്‍ കൈമാറാനും ചൈന കരാറുകളുമുണ്ടാക്കി. ഭീകരന്‍ ഹാഫിസ് സയീദിന് ചൈന നല്‍കുന്ന പിന്തുണയും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. പാക് ചൈനാ ബന്ധം കൂടുതല്‍ ശക്തമാകുന്നതോടെ മേഖലയില്‍ ആയുധവ്യാപാരവും മത്സരവും വര്‍ദ്ധിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
China rushes to Pakistan’s rescue after Trump’s outburst against ‘safe haven to terrorists’

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്