Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ: മരണം 361 ആയി, ഇന്നലെ മാത്രം മരിച്ചത് 57 പേർ, കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി!

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി. 2,829 പേര്‍ക്കുകൂടി പുതുതായി കൊറഓണ വൈറസ് ബാധിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. അതേസമയം നിലവില്‍ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്‌. ശനിയാഴ്ച മാത്രം 4562 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട്‌ചെയ്തു.

ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ആകെ 9,618 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 478 ആളുകളുടെ നില ഗുരുതരമാണ്. കോറോണ വൈറസ് ബാധിച്ച് ചൈനയ്ക്ക് പുറത്ത് ഒരു മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഫിലിപ്പീൻസിലാണ് കൊറോണ ബാധിച്ച് ഒരാൾ മരണപ്പെട്ടത്.

ചൈനയിൽ മറ്റൊരു നഗരം കൂടി അടച്ചു

ചൈനയിൽ മറ്റൊരു നഗരം കൂടി അടച്ചു


മരണസംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നല്‍കി വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ.

കേരളത്തിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265-ഉം വെന്‍ഷൂവിലാണ്. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകള്‍ക്കാണ് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണ്. 46 ഹൈവേകളാണ് അടച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ രണ്ടുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴയിൽ രോഗലക്ഷണങ്ങളുമായി ഒരാൾ ചികിത്സയിലാണെന്നും സൂചനയുണ്ട്.

യുറോപ്യന്‍ യൂണിയന്റെ സഹായം തേടി

യുറോപ്യന്‍ യൂണിയന്റെ സഹായം തേടി


അതേസമയം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുറോപ്യന്‍ യൂണിയന്റെ സഹായം ചൈന തേടി. വൈറസ് ബാധയെ തുടര്‍ന്ന് അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ചൈന യൂറോപ്യന്‍ യൂണിയനോട് സഹായം തേടിയത്. ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാനാണ് സഹായം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയനെ സമീപിച്ചത്. അത്യാവശ്യമായി മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നാണ് ആവശ്യം.

Recommended Video

cmsvideo
    Everything you need to know about corona virus | Oneindia Malayalam
    സംസ്ക്കാര ചടങ്ങുകൾക്ക് നിരോധനം

    സംസ്ക്കാര ചടങ്ങുകൾക്ക് നിരോധനം


    അതിനിടെ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ശവസംസ്ക്കാര ചടങ്ങുകൾക്ക് ചൈനയിൽ നിരോധനം ഏർപ്പെടുത്തി. ദേശീയ ആരോഗ്യ കമ്മീഷനാണ് പൊതുജനങ്ങൾക്കായി പുതിയ മാർഗ നിർദേശം പുറത്തിറക്കിയത്. കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിനിനി കരകയറാനുള്ള ശ്രമങ്ങളും ചൈന നടത്തുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+