നോബല്‍ സമ്മാന ജേതാവ് ലിയു സിയാബോ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ ലിയു സിയാബോ(61) അന്തരിച്ചു. രാജ്യത്തെ ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരേ നടന്ന ടിയാനെന്‍മന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളിലൊരാളായിരുന്നു ലിയു. 2010ലാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി രോഗശയ്യയിലായിരുന്നു. ലിയുവിനെ തടവില്‍ നിന്നു മോചിപ്പിക്കണമെന്ന് അമേരിക്കയടക്കമുള്ള പല പ്രമുഖ രാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും ആവശ്യപ്പെട്ടിരുന്നു. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ ഒരാള്‍ ജയിലില്‍ കിടന്ന് മരിയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്.

Liu Xiaob

ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ ചാങ്ചുനില്‍ 1955 ഡിസംബര്‍ 28നാണ് ലിയു ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ 1989ലെ ടിയാനെന്‍മന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതോടെ സര്‍ക്കാറിന്റെ കണ്ണിലെ കരടായി. ഇതേ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.

ബെയ്ജിങിലെ നോര്‍മല്‍ സര്‍വകലാശാലയില്‍ സാഹിത്യ അധ്യാപകനായിരുന്നു. ജനാധിപത്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ 2009ല്‍ വിചാരണ നേരിടുകയും 11 വര്‍ഷത്തെ തടവ്ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. ചാര്‍ട്ടര്‍ 08 എന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പേരില്‍ മരിയ്ക്കുമ്പോഴും തടവറയ്ക്കുള്ളിലായിരുന്നു.

English summary
Nobel laureate Liu Xiaobo, who was China's most prominent human rights and democracy advocate, has died aged 61, officials say.
Please Wait while comments are loading...