ഡോക് ലാമില്‍ നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണം: പാഠം പഠിപ്പിക്കാന്‍ ചൈന! ഇന്ത്യയുടെ നീക്കം??

പരമാധികാരം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം തുടരുമെന്നും ജാഗരൂകയായിരിക്കുമെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി

ബീജിംങ്: ഡോക് ലാം തര്‍ക്കത്തിന് പരിഹാരമായതോടെ ഇന്ത്യയോട് പാഠം പഠിയ്ക്കാന്‍ ആവശ്യപ്പെട്ട് ചൈനീസ് സൈന്യം. രണ്ടര മാസം നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായതിനെ സ്വാഗതം ചെയ്ത ചൈനീസ് സൈന്യമാണ് ഇന്ത്യയ്ക്ക് സിക്കിം സെക്ടറിലെ തര്‍ക്കത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. പരമാധികാരം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം തുടരുമെന്നും ജാഗരൂകയായിരിക്കുമെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍‌ വു ക്വിയാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെട്ടതിനെ സ്വാഗതം ചെയ്ത സൈന്യം ഇരു രാജ്യങ്ങളുടേയും അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കണ​മെന്നും ചൂണ്ടിക്കാണിച്ചു.

 പാഠമുള്‍ക്കൊള്ളണം

പാഠമുള്‍ക്കൊള്ളണം

സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണമെന്നും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള നിയമങ്ങളും കരാറുകളും അനുസരിച്ച് സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ഇരു സൈന്യങ്ങളുടേയും ആരോഗ്യകരമായ വികസനം സാധ്യമാകണമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

 സുരക്ഷയൊരുക്കും

സുരക്ഷയൊരുക്കും

ഡോക് ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ രണ്ടര മാസത്തോളമായി തുടര്‍ന്നുവന്ന തര്‍ക്കം പരിഹരിക്കപ്പെട്ടുവെങ്കിലും ഡോക് ലാമില്‍ പട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഭൂട്ടാനുമായി തര്‍ക്കത്തിലുള്ള പ്രദേശത്ത് ചൈനീസ് സൈന്യം പട്രോളിംഗ് നടത്തുന്നതില്‍ ഇന്ത്യയ്ക്കും എതിര്‍പ്പില്ലെന്നാണ് സൂചന.

റോ‍ഡ് നിര്‍മാണത്തില്‍ നിന്ന് പിന്നോട്ട്

റോ‍ഡ് നിര്‍മാണത്തില്‍ നിന്ന് പിന്നോട്ട്

ഡോക് ലാമിലെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായതോടെ ചൈന റോഡ് നിര്‍മാണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ബുള്‍ഡോസറുകളും റോഡ് നിര്‍മാണ സാമഗ്രികളും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്. ഡോക് ലയില്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തുനിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതിമന് പിന്നാലെയാണ് നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അതിര്‍ത്തി തര്‍ക്കത്തിലേയ്ക് നയിച്ചത് ചൈനയുടെ റോഡ് നിര്‍മാണമാണെന്ന് സര്‍ക്കാര്‍ എവിടെയും എടുത്ത് പരാമര്‍ശിച്ചിട്ടില്ല.

രണ്ടരമാസത്തെ തര്‍ക്കം

രണ്ടരമാസത്തെ തര്‍ക്കം

ജൂണ്‍ 16 മുതല്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കത്തിനാണ് രണ്ടരമാസത്തിന് ശേഷം തിരശ്ശീല വീണത്. തര്‍ക്കത്തോടെ ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ക്ക് പുറമേ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളുമായി പ്രത്യക്ഷപ്പെട്ട ചൈനീസ് മാധ്യമങ്ങളും നിലപാട് മയപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഡോക് ലാമില്‍ ഇരു രാജ്യങ്ങളുടേയും 300 സൈനികരാണ് നേര്‍ക്കുനേര്‍ നിലയുറിപ്പിച്ചിരുന്നത്.

 ഇന്ത്യന്‍ സൈന്യം പിന്നോട്ട്

ഇന്ത്യന്‍ സൈന്യം പിന്നോട്ട്

ഡോക്ലാം പ്രശ്നത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയതോടെ തിങ്കളാഴ്ച രാവിലെ തന്നെ ഡോക് ലാമില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൈനയാണ് വ്യക്തമാക്കിയത്. ഇന്ത്യ പിന്‍മാറിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പ്രതികരിക്കുകയും ചെയ്തു.

വഴത്തിരിവായത് ബ്രിക്സ്!!

വഴത്തിരിവായത് ബ്രിക്സ്!!

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ചൈനയിലേക്ക് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഡോക് ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് സമാധാന നടപടികള്‍ വേഗത്തിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ചൈനയില്‍ കൂടിക്കാഴ്ച

ചൈനയില്‍ കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേയ്ക്ക് തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ രണ്ടിനാണ് ചൈനയിലെത്തുക. ചൈനയിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. രണ്ടര മാസത്തെ തര്‍ക്കം അവസാനിച്ചതോടെ ഇരു രാജ്യങ്ങളുടേയും തലവന്മാരുടെ കൂടിക്കാഴ്ചയും നിര്‍ണായകമായിത്തീരും.

 ട്രൈ ജംങ്ഷനെച്ചൊല്ലി

ട്രൈ ജംങ്ഷനെച്ചൊല്ലി

ഇന്ത്യ-ചൈന- ഭൂട്ടാന്‍ ട്രൈ ജംങ്ഷനായ ഡോക് ലാമില്‍ ചൈനീസ് സൈന്യം ആരംഭിച്ച റോഡ് നിര്‍മാണമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഇതോടെ ഇന്ത്യയും ചൈനയും സിക്കിം സെക്ടറില്‍ സൈനിക വിന്യാസം നടത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിര്‍ദേശം ഇന്ത്യ മുന്നോട്ടുവച്ചിരുന്നുവെങ്കിലും ഇത് ​അംഗീകരിക്കാന്‍ ചൈന തയ്യറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q