അതു ഞങ്ങള്‍ നോക്കിക്കൊള്ളാം!!ഭൂട്ടാനുമായുള്ള വിഷയത്തില്‍ ഇന്ത്യ തലയിടേണ്ടെന്ന് ചൈന!!

Subscribe to Oneindia Malayalam

ബീജിങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടര്‍ന്നു കൊണ്ടിരിക്കെ ഭൂട്ടാനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടെന്ന് ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനാകില്ല. അത് തങ്ങള്‍ തമ്മില്‍ തന്നെ പരിഹരിച്ചുകൊള്ളും. ഇന്ത്യ മൂന്നാമതൊരു രാജ്യമാണെന്നും ചൈനുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഭൂട്ടാന്റെ പേരും പറഞ്ഞ് ഇന്ത്യ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ചൈനയുടെയും ഭൂട്ടാന്റെയും പരമാധികാരത്തെ ഒരുപോലെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് ചൈന ആരോപിക്കുന്നു. ഡോക്ലാം വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്നും ചൈന ആരോപിച്ചിരുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യ ദുര്‍ബലമായ രാജ്യമാണ്. ഈ സിംപതി മറ്റു രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതിന് ഒരു കാരണമാണെന്നും ചൈനയിലെ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

 ഞങ്ങള്‍ സുഹൃത്തുക്കള്‍

ഞങ്ങള്‍ സുഹൃത്തുക്കള്‍

ചൈനയും ഭൂട്ടാനും സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം തങ്ങള്‍ തന്നെ പരിഹരിക്കും. മൂന്നാമതൊരു രാജ്യമായ ഇന്ത്യ അതില്‍ തലയിടേണ്ട ആവശ്യമില്ല. ഭൂട്ടാന്‍ അതിര്‍ത്തി പ്രതിരോധിക്കാനെന്ന പേരില്‍ ഇന്ത്യ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത് ഭൂട്ടാന്റെയും ചൈനയുടെയും പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചൈന എല്ലാവരേയും മാനിക്കുന്നു

ചൈന എല്ലാവരേയും മാനിക്കുന്നു

ഭൂട്ടാന്റെ പരമാധികാരത്തെയും അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ചൈന എന്നും മാനിച്ചിട്ടുണ്ട്. തങ്ങളുടെ അതിര്‍ത്തിയില്‍ സമാധാനമുണ്ട്. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ സൂചനയാണ്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. 1980 മുതല്‍ രണ്ടു രാജ്യങ്ങളും സ്വതന്ത്ര പരമാധികാരമുള്ള രാജ്യങ്ങളാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതു വരെ 24 തവണ തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചൈന വ്യക്തമാക്കുന്നു.

ആരാന്റെ കാര്യത്തില്‍ തലയിടുന്നത് ഇന്ത്യ

ആരാന്റെ കാര്യത്തില്‍ തലയിടുന്നത് ഇന്ത്യ

രണ്ടാം ലോകമഹായുദ്ധം മുതല്‍ അന്യന്റെ കാര്യത്തില്‍ തലയിടുന്ന സ്വഭാവമാണ് ഇന്ത്യക്കുള്ളതെന്ന് ചൈനീസ് മാധ്യമം ആരോപിച്ചിരുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.

15 പേജുള്ള പ്രസ്താവന

15 പേജുള്ള പ്രസ്താവന

ജൂണ്‍ 16 നാണ് ഡോക്ലാം സംഘര്‍ഷം ആരംഭിക്കുന്നത്. ഇന്ത്യയാണ് പ്രദേശത്ത് ആക്രമിച്ചു കയറിയത് എന്ന് സ്ഥാപിക്കാന്‍ ഈ പ്രദേശത്തിന്റെ ഭൂപടം ഉള്‍പ്പെടുത്തിയിട്ടുള്ള 15 പേജുള്ള പ്രസ്താവന ഇന്ത്യയിലെ ചൈനീസ് എംബസി ബുധനാഴ്ച പുറത്തിറക്കിയരുന്നു.ഡോക്ലാം സംഘര്‍ഷം ആരംഭിച്ചതു മുതലുള്ള വിവിധ സംഭവ വികാസങ്ങളും വിശദാംശങ്ങളും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

തുടക്കം കുറിച്ചത് ഇന്ത്യ

തുടക്കം കുറിച്ചത് ഇന്ത്യ

പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇന്ത്യന്‍ സമൂഹത്തിന് ഇത് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. ജനാധിപത്യമെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇന്ത്യ. ഇതൊക്കെ പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. അതിര്‍ത്തി തര്‍ക്കത്തിന് തുടക്കം കുറിച്ചത് ഇന്ത്യയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

അതിക്രമിച്ചു കയറിയത് ഇന്ത്യ

അതിക്രമിച്ചു കയറിയത് ഇന്ത്യ

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ചു കയറിയത് ഇന്ത്യയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഡോക്ലയില്‍ അതിക്രമിച്ചു കയറിയത് ഇന്ത്യന്‍ സൈന്യമാണ്. ഡോക്ല ഭൂട്ടാനിലാണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇന്ത്യ ചൈനയെ കയ്യേറ്റക്കാരാക്കി. രാജ്യാന്തര മാധ്യമങ്ങളും ചൈനയെ അങ്ങനെ തന്നെ കണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

English summary
China says India has nothing to do with its boundary dispute with Bhutan
Please Wait while comments are loading...