കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് നീക്കം ഉത്തരകൊറിയയ്ക്ക് വേണ്ടി!! യുഎസ് ആയുധ വിന്യാസത്തെ എതിര്‍ക്കുമെന്ന് ഭീഷണി

ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് സഖ്യരാജ്യത്തിന്‍റെ മുന്നറിയിപ്പ്

Google Oneindia Malayalam News

ബീജിങ്: ഉത്തരകൊറിയുടെ ആയുധ പരീക്ഷണങ്ങള്‍ക്കിടെ അമേരിക്കയുടെ ആണയാവുധ വിന്യാസത്തെ എതിര്‍ക്കുമെന്ന് ചൈന. അമേരിക്കയുമായി സമനിലയിലെത്തുന്നതിന് വേണ്ടി ജപ്പാന്‍, അയല്‍രാജ്യമായ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ഏത് തരത്തിലുള്ള ആണവായുധ വിന്യാസത്തേയും എതിര്‍ക്കുമെന്നുമാണ് ചൈന വ്യക്തമാക്കിയത്. ജപ്പാന് മുകളിലൂടെ സെപ്തംബര്‍ 15ന് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. കൊറിയന്‍ ഉപഭൂഖണത്തിലെ ആയുധ വിന്യാസത്തെ എതിര്‍ക്കുമെന്നാണ് ശക്തമായ ഭീഷണി.

ഉത്തരകൊറിയന്‍ ഉപഭൂഖത്തിലെ സ്ഥിതികള്‍ വഷളാക്കുന്നതിന് ആയുധ വിന്യാസം ഇടയാക്കുമെന്നും അതിനാല്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ഏത് തരത്തിലുള്ള നീക്കങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നും ചൈനീസ് അംബാസഡര്‍ കുയ് ടിയാങ്കൈയെ ഉദ്ധരിച്ച് ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് ചൈനീസ് അംബാസഡറുടെ രംഗപ്രവേശം.

 ജപ്പാന് ഭീഷണി

ജപ്പാന് ഭീഷണി

ഹാസോങ്ങ്-12 ന്റെ വിക്ഷേപണത്തിനു ശേഷം ജപ്പാന് മുകളിലൂടെ വീണ്ടും ഉത്തരകൊറിയ സെപ്തംബര്‍ 15നാണ് വീണ്ടും മിസൈല്‍ വിക്ഷേപിച്ചത്. തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അടുത്ത മിസൈല്‍ പരീക്ഷണം. രണ്ടാഴ്ച മുന്‍പ് ഹാസ്വോങ് ശ്രേണിയില്‍പ്പെട്ട മിസൈലും ജപ്പാന് മുകളിലൂടെ കുതിച്ചുയര്‍ന്നിരുന്നു.

 ജപ്പാന് മുകളിലൂടെ പറന്ന്

ജപ്പാന് മുകളിലൂടെ പറന്ന്

സെപ്തംബര്‍ 15ന് രാവിലെ പ്രാദേശിക സമയം 7.6 ഓടു കൂടിയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ തലസ്ഥാനത്തു നിന്നായിരുന്നു വിക്ഷേപണം. ടോക്യോയോക്കും സിയൂളിനും മുകളിലൂടെ പറന്ന് 3,700 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം.

 ഹാസ്വോങ് ജപ്പാന് ഭീഷണി

ഹാസ്വോങ് ജപ്പാന് ഭീഷണി

ജപ്പാന്‍ തീരത്തെ ലക്ഷ്യം വച്ചായിരുന്നു ഉത്തരകൊറിയ 14 മിസൈല്‍ പരീക്ഷണങ്ങളും നടത്തിയത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.

യുഎസിനൊപ്പമെത്താന്‍

യുഎസിനൊപ്പമെത്താന്‍

അമേരിക്കയുടെ ആണവായുധ ശേഷിക്കൊപ്പമെത്തുന്നതിന് വേണ്ടിയാണ് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ അടിയന്തര യോഗത്തിന് ശേഷം ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളില്‍ അപലപിക്കുകയും ചെയ്തിരുന്നു.

 ചൈനീസ് താക്കീത്

ചൈനീസ് താക്കീത്

സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ വിലക്കുകളും താക്കീതുകളും മറികടന്ന് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് പിന്നാലെ മിസൈല്‍ പരീക്ഷണവും കൂടി നടത്തിയത്. യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ യുഎസ് ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈന താക്കീതുമായി രംഗത്തെത്തിയിട്ടുള്ളത്.

ദക്ഷിണ കൊറിയയ്ക്കൊപ്പം

ദക്ഷിണ കൊറിയയ്ക്കൊപ്പം

ദക്ഷിണകൊറിയയുടെ ഭയം മനസ്സിലാക്കാവുന്നതാണെന്നും ചൈനയുടെ സുരക്ഷ അവതാളത്തിലാവാത്ത രീതിയില്‍ ദക്ഷിണ കൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്നും ചൈനീസ് അംബാസഡര്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ താഡ് വിന്യസിക്കാനുള്ള നീക്കവും കണക്കിലെടുത്താണ് പ്രതിരകരണം.

ദക്ഷിണകൊറിയയുടെ ഭയം മനസ്സിലാക്കാവുന്നതാണെന്നും ചൈനയുടെ സുരക്ഷ അവതാളത്തിലാവാത്ത രീതിയില്‍ ദക്ഷിണ കൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്നും ചൈനീസ് അംബാസഡര്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ താഡ് വിന്യസിക്കാനുള്ള നീക്കവും കണക്കിലെടുത്താണ് പ്രതിരകരണം.

 താഡ് ചൈനയ്ക്ക് ഭീഷണി

താഡ് ചൈനയ്ക്ക് ഭീഷണി

അമേരിക്ക ജൂലൈയില്‍ വിജയകരമായി പരീക്ഷിച്ച താഡ് ചൈനയ്ക്കും ഭീഷണിയാണെന്ന് കണ്ടാണ് ചൈനീസ് നീക്കം. ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) എന്ന പേരിലുള്ള പ്രതിരോധ സംവിധാനമാണ് അമേരിക്ക പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിനു മുകളിലായിരുന്നു ജൂലൈയില്‍ പരീക്ഷണം. ത്തരകൊറിയയുടെ ഹാസ്വോങ്ങിനെ തകര്‍ക്കാന്‍ അമേരിക്കയുടെ താഡിന് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍.ഉത്തരകൊറിയയുടെ ആക്രമണത്തില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ താഡിനു കഴിയുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതേ സമയം ദക്ഷിണ കൊറിയയില്‍ താഡ് വിന്യസിച്ചാല്‍ റഡാറുകള്‍ ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കുമെന്നതാണ് ചൈനീസ് ആശങ്കയുടെ കാരണം.

 ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഇനി ജപ്പാന്‍റെ നെഞ്ചത്തേക്കോ

ഉത്തരകാറിയയ്ക്ക് മേല്‍ പുതിയ ഉപരോധത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ജപ്പാനെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തരകാറിയയ്ക്ക് മേല്‍ പുതിയ ഉപരോധത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ജപ്പാനെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

 നാല് ദ്വീപുകളെ കടലില്‍ മുക്കും

നാല് ദ്വീപുകളെ കടലില്‍ മുക്കും

ജപ്പാന്‍ ഏറെക്കാലം തങ്ങള്‍ക്കരികില്‍ നിലനില്‍ക്കില്ലെന്നും
ആര്‍ച്ചിപെലാഗോയിലെ നാല് ദ്വീപുകളെ ആണവായുധം കൊണ്ടാക്രമിച്ച് കടലില്‍ മുക്കുമെന്നാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി. ഇതിനായി ജൂഷേ എന്ന അണുബോംബ് ഉപയോഗിക്കുമെന്നും കൊറിയ ഏഷ്യ- പസഫിക് പീസ് കമ്മറ്റിയെ ഉദ്ധരിച്ച് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രകോപനപരം തന്നെ

പ്രകോപനപരം തന്നെ

ഉത്തരകൊറിയയുടെ പ്രതികരണം അങ്ങേയറ്റം പ്രകോപനാത്മകമാണെന്ന് ജാപ്പനീസ് ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ ചൂണ്ടിക്കാണിച്ചു. ഉത്തരകൊറിയ ഇത്തരം നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കില്‍ ലോകത്ത് ഉത്തരകൊറിയ ഒറ്റപ്പെടുമെന്നും സുഗ മാധ്യമങ്ങളോട് പ്രതികരിച്ചു.

 പ്രമേയവും ഉപരോധവും

പ്രമേയവും ഉപരോധവും

ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനമുള്ള ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി വാതകങ്ങളുടെ കയറ്റുമതി ഉത്തരകൊറിയുടെ സുസ്ഥിരതയെ ബാധിക്കും. ഉത്തരകൊറിയന്‍ എയര്‍ലൈനിനും സൈന്യത്തിനും ഉപരോധമേര്‍പ്പെടുത്താനും ഇത് സംബന്ധിച്ച് പ്രമേയം പാസാക്കാനും അമേരിക്ക യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു.

 സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്

സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്

ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്നുമാണ് യുഎസിന്‍റെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. യുദ്ധമോ സൈനിക നടപടിയോ വേണ്ടെന്ന നിലപാടാണ് റഷ്യയും ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
China said it was opposed to any deployment of nuclear weapons by Japan and South Korea in response to North Korea's repeated missile tests and quest for a military "equilibrium" with the US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X