ഹിമാചല്‍പ്രദേശിലും ചൈനീസ് കടന്നുകയറ്റം!!റോഡ് നിര്‍മ്മാണം ആരംഭിച്ചു!!ആകാശത്ത് ചൈനീസ് കോപ്റ്ററുകള്‍

Subscribe to Oneindia Malayalam

ദില്ലി: സിക്കിമിനു പിന്നാലെ ഹിമാചല്‍പ്രദേശിലും ചൈനീസ് കടന്നുകയറ്റം. ഹിമാചലിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദശേങ്ങളായ കിനൗര്‍, ലാഹൗള്‍ ജില്ലകളിലാണ് കടന്നുകടറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിര്‍ത്തിപ്രദേശത്ത് ചൈന റോഡുനിര്‍മ്മാണം ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് ഹെലികോപ്റ്ററുകള്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്‌ലയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ഹിമാചല്‍പ്രദേശ് അതിര്‍ത്തിയിലും കടന്നുകയറ്റം ഉണ്ടായാതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടിബറ്റിലേക്ക് വ്യാപാരത്തിനായ പോകുന്ന വ്യാപാരികള്‍ ഈ മേഖലയിലുള്ള പര്‍വ്വതങ്ങള്‍ താണ്ടിയാണ് പോകുന്നത്.

കഴിഞ്ഞ 40 ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഡോക്‌ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥന്‍ പറയുന്നത്

ഉദ്യോഗസ്ഥന്‍ പറയുന്നത്

ഒരു വര്‍ഷമായി ഇവിടെ റോഡുനിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു മാസമായി അത് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരീക്ഷണം ശക്തം

നിരീക്ഷണം ശക്തം

ഹിമാചല്‍പ്രദേശ് സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ചൈനയുമായി 260 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി ബോര്‍ഡര്‍ പോലീസിന്റെ(ഐടിബിപി) മൂന്ന് ബറ്റാലിയനുകള്‍ ഡോക്‌ലാം പ്രശ്‌നം ആരംഭിച്ചതിനു ശേഷം ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ബാരഗട്ടിയില്‍

ബാരഗട്ടിയില്‍

ജൂലൈ 26ന് ഉത്തരാഖണ്ഡിലെ ബാരഗട്ടി മേഖലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 50 തോളം സൈനികര്‍ കടന്നുകയറിയതായി ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ സ്ഥീരീകരിച്ചിരുന്നു. രാവിലെ 9 മണിയോടു കൂടി അതിര്‍ത്തി കടന്നെത്തിയ സൈനികര്‍ പ്രദേശത്തെ ആട്ടിടയന്‍മാരോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടെന്നും രണ്ടു മണിക്കൂറോളം പ്രദേശത്ത് തങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍

ഡോവലിന്റെ ചൈനാ സന്ദര്‍ശന വേളയില്‍

ഡോവലിന്റെ ചൈനാ സന്ദര്‍ശന വേളയില്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ബാരഹട്ടിയില്‍ ചൈനീസ് സൈന്യം എത്തിയത്. രാവിലെ 9 മണിയോടു കൂടിയാണ് ഇവര്‍ ബാരഗട്ടി മേഖലയില്‍ എത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ചില വൃത്തങ്ങളില്‍ നിന്നും തങ്ങള്‍ക്ക് വിവരം ലഭിച്ചതായി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി സംഘര്‍ഷഭരിതം

അതിര്‍ത്തി സംഘര്‍ഷഭരിതം

മൂന്നു പതിറ്റാണ്ടുകള്‍ക്കിടയിലുള്ള ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത സംഘര്‍ഷവും അവിശ്വാസവും ഇന്ത്യക്കാര്‍ക്കിടയില്‍ ചൈനാവിരുദ്ധ വികാരം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ടെന്ന് ചൈനീസ് വിദഗ്ധര്‍ തന്നെ പറയുന്നു.

Pull back troops from Doklam: China to India
ചര്‍ച്ച സാധ്യം

ചര്‍ച്ച സാധ്യം

ഡോക്ലാം വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്തര്‍ക്കം മുറുകുന്നതല്ലാതെ സമാധാനപരമായ ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. സംഘര്‍ഷം ആരംഭിച്ചിട്ട് നാല്‍പതു ദിവസങ്ങളായി. ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോഴും പ്രശ്നം രമ്യമായി ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള സാധ്യതകള്‍ മുന്‍പിലുണ്ട്. വിഷയത്തില്‍ സമാധാനപരമായ ചര്‍ച്ച സാധ്യമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേയും വ്യക്തമാക്കിയിരുന്നു.

English summary
China steps up activities along Himachal Pradesh border in Kinnaur
Please Wait while comments are loading...