• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വുഹാനില്‍ വെറ്റ് മാര്‍ക്കറ്റ് തുറന്നു, പക്ഷേ...അതിനെ തൊട്ടാല്‍ കുടുങ്ങും, ഇന്ത്യക്കാര്‍ പറയുന്നു!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ വെറ്റ് മാര്‍ക്കറ്റ് വീണ്ടും തുറന്നു. നേരത്തെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് മനുഷ്യരിലേക്ക് കൊറോണ പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചൈന ഇതൊന്നും വകവെക്കാതെ വീണ്ടും മാര്‍ക്കറ്റ് തുറന്നിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ വന്‍ പ്രതിഷേധം പല രാജ്യങ്ങളും ഉയര്‍ത്തി കൊണ്ടുവരുന്നതിനിടെയാണ് ഈ നീക്കം.

ഓസ്‌ട്രേലിയ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ വെറ്റ് മാര്‍ക്കറ്റുകള്‍ ഇന്ത്യ പ്രധാന വിപണിയാണ്. കോടിക്കണക്കിന് ഡോളറുകളാണ് ഇതിലൂടെ ഒഴുകുന്നത്. എന്നാല്‍ ഇത്തവണ ചില നിബന്ധനകള്‍ ചൈന വെറ്റ് മാര്‍ക്കറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. ഷെന്‍സെന്‍ അടക്കമുള്ള പ്രവിശ്യകള്‍ മൃഗങ്ങളുടെ മാംസം വില്‍ക്കുന്നത് നിരോധിച്ചിരുന്നു. എന്നിട്ടും ചൈനീസ് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.

നായകളെ ഒഴിവാക്കി

നായകളെ ഒഴിവാക്കി

വെറ്റ് മാര്‍ക്കറ്റുകള്‍ തുറന്നെങ്കിലും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ നായകളെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. പകരം വളര്‍ത്തുമൃഗങ്ങളുടെ പട്ടികയിലാണ് നായകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്താകെ നായകള്‍ വളര്‍ത്തുമൃഗങ്ങളാണ്. ചൈനയും ആ രീതിയിലേക്ക് വന്നെന്ന് കാര്‍ഷിക മന്ത്രാലയം വെളിപ്പെടുത്തി. വുഹാനിലെ ഹുനാല്‍ സീഫുഡ് മാര്‍ക്കറ്റില്‍ ഇത്തരം മൃഗങ്ങള്‍ സുലഭമാണ്. മൃഗങ്ങളില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന കാര്യം ചൈനീസ് അധികൃതരെ ഭയപ്പെടുത്തിയിരിക്കുകയാണ്.

ചൈനയുടെ പിന്‍മാറ്റം

ചൈനയുടെ പിന്‍മാറ്റം

അന്താരാഷ്ട്ര സമ്മര്‍ദവും ചൈനയെ നയങ്ങള്‍ മാറ്റാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ കോവിഡ് വ്യാപനത്തിലുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ ചൈന ഒറ്റപ്പെടാനാണ് സാധ്യത. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പൂച്ച എന്നിവയെ ചൈനക്കാര്‍ ധാരാളമായി ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഭക്ഷണരീതി മാറ്രാന്‍ ചൈന നിര്‍ബന്ധിതരായേക്കും. വൈറസ് ജൈവായുധമാണെന്ന് അടക്കമുള്ള കോണ്‍സ്പിറസി തിയറികള്‍ ചൈനയ്‌ക്കെതിരെ ശക്തമാവുകയാണ്. സുരക്ഷാ കവചങ്ങള്‍ മറിച്ചുവിറ്റ സംഭവവും ചൈനയ്ക്ക് തിരിച്ചടിയാണ്. ഇതിനെ ദുര്‍ബലമാക്കാന്‍ ഇത്തരം നീക്കങ്ങള്‍ ചൈന നടത്തേണ്ടി വരും.

വുഹാനിലെ മാര്‍ക്കറ്റ്

വുഹാനിലെ മാര്‍ക്കറ്റ്

വുഹാനിലെ ബൈഷാസു മാര്‍ക്കറ്റാണ് തുറന്നത്. എന്നാല്‍ അറവോ മൃഗങ്ങളുടെ വില്‍പ്പനയോ ഇല്ലെന്ന് ഇവര്‍ പറയുന്നു. അതായത് കോഴിയടക്കം ചെറുകിട ഇറച്ചികള്‍ മാത്രമാണ് ലഭ്യമാവുക. കന്നുകാലികളോ മറ്റ് വന്യജീവികളോ വില്‍പ്പനയ്‌ക്കോ അറവിനായോ ലഭ്യമല്ല. അമേരിക്കയില്‍ നിന്ന് സമ്മര്‍ദം ശക്തമായതാണ് പ്രധാന കാരണമെന്ന് ഇവര്‍ പറയുന്നു. ഇവര്‍ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന വാശിയിലാണ്. കൊറോണ പടര്‍ന്ന് പിടിച്ചതെന്ന് സംശയിക്കുന്ന സുപ്രധാന മാര്‍ക്കറ്റാണ് ബെഷാസു, ഒന്നിന് പോലും വൃത്തിയില്ലെന്നാണ് വിലയിരുത്തല്‍.

ചൈന പൊളിയും

ചൈന പൊളിയും

ചൈനയുടെ നഗരവത്കൃത സമൂഹ വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് സമ്പദ് ഘടനയില്‍. വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടിയാല്‍ അത് അര്‍ബന്‍ ഭക്ഷ്യ സുരക്ഷയെ ബാധിക്കും. ഇവര്‍ക്ക് പണം കൂടുതല്‍ നല്‍കി ആരോഗ്യകരമായ ഭക്ഷണം വാങ്ങാന്‍ താല്‍പര്യമുള്ളവരാണ്. ചൈനയുടെ സമ്പദ് ഘടനയെ ശക്തമാകുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഈ മൃഗങ്ങള്‍ നിയമപ്രകാരമല്ല ചൈനയില്‍ എത്തുന്നത്. ഈനാംപേച്ചി വംശനാശം നേരിടുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ചൈന ഒറ്റപ്പെടാന്‍ ഈ സംഭവം മാത്രം മതി. ഇവ കള്ളക്കടത്തിലൂടെയാണ് ചൈനയില്‍ എത്തുന്നത്. ഇവയുടെ ശരീരത്തില്‍ കൊറോണ വൈറസിന് സമാനമായ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷിക്കാവുന്ന മൃഗങ്ങള്‍

ഭക്ഷിക്കാവുന്ന മൃഗങ്ങള്‍

13 മൃഗങ്ങളെയാണ് ഭക്ഷിക്കാവുന്നവയുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പന്നികള്‍, പശു, ചിക്കന്‍, തര്‍ക്കി, എന്നിവയാണ് പ്രധാനം. 18 തരം പ്രത്യേക കന്നുകാലി വിഭവങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിവിധ തരം മാനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കാം. ഈ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത മൃഗങ്ങളെ ഭക്ഷിക്കുന്നതും കൊല്ലുന്നതും നിരോധിച്ചിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാനുള്ള നിയമം കര്‍ക്കശമാക്കാനാണ് നീക്കം. ചൈനയില്‍ ഏകദേശം 10 മില്യണ്‍ നായകളെയും നാല് മില്യണ്‍ പൂച്ചകളെയും ഭക്ഷണത്തിനായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്.

ചൈനയുടെ നട്ടെല്ല്

ചൈനയുടെ നട്ടെല്ല്

ചൈനയിലെ കര്‍ഷക സമൂഹത്തിന്റെയും ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ലാണ് വെറ്റ് മാര്‍ക്കറ്റുകള്‍. ചൈനയിലെ നാന്‍ജിംഗ് നഗരത്തിലെ 90 ശതമാനം കുടുംബങ്ങളും വെറ്റ് മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷണ പദാര്‍ത്ഥങ്ങല്‍ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ഈ നഗരത്തില്‍ എട്ട് മില്യണ്‍ ജനങ്ങളാണ് ഉള്ളത്. 75 ശതമാനം പേരും ഒരാഴ്ച്ചയില്‍ അഞ്ച് തവണയെങ്കിലും ഈ മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങാറുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളേക്കാള്‍ വില കുറവും അതോടൊപ്പം നിലവാരം ഉള്ളവയുമാണ് ഇവിടെയുള്ള സാധനങ്ങളെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന മാംസം പാക്കേജിലല്ല ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ചൈനയുടെ വന്യ മൃഗ ഫാമിംഗ് മേഖല 520 ബില്യണ്‍ യുവാനാണ് 2016ല്‍ ഉണ്ടാക്കിയത്. ഇത് 14 മില്യണ്‍ ജനങ്ങള്‍ക്കാണ് ജോലി നല്‍കുന്നത്.

ഇന്ത്യക്കാര്‍ പറയുന്നു

ഇന്ത്യക്കാര്‍ പറയുന്നു

വുഹാനില്‍ വൈറസ് പടരുമ്പോഴും ധൈര്യപൂര്‍വം അവിടെ പിടിച്ച് നിന്ന ഇന്ത്യക്കാരുമുണ്ട്. ഇവര്‍ പറയുന്നത് കര്‍ശനമായ ലോക്ഡൗണും സെല്‍ഫ് ഐസൊലേഷനും കൊണ്ട് സമൂഹവ്യാപനം തടയാന്‍ സാധിക്കുമെന്നാണ്. 76 ദിവസത്തെ കഷ്ടപ്പാട് അവസാനിച്ചെന്ന് ഇവര്‍ പറയുന്നു. തന്റെ മുറിയില്‍ 73 ദിവസം അടച്ച് പൂട്ടി ഇരുന്നതായി ഒരാള്‍ പറഞ്ഞു. ഇപ്പോള്‍ സംസാരിക്കാന്‍ കൂടി ഞാന്‍ ബുദ്ധിമുട്ടുകയാണ്. കാരണം ഒരാള്‍ പോലും സംസാരിക്കാനില്ലായിരുന്നു. അവരെല്ലാം അടച്ച് പൂട്ടി ഇരിക്കുകയായിരുന്നുവെന്ന് അരുണ്‍ജിത്ത് സത്രജിത്ത് പറഞ്ഞു. ഇയാള്‍ വുഹാനില്‍ ഹൈഡ്രോബയോളജിസ്റ്റാണ്. ഇയാള്‍ മലയാളിയാണ്. അതേസമയം താന്‍ നാട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ടെന്നും, മാതാപിതാക്കള്‍ക്കെല്ലാം 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
china upgraded the status of dogs from livestock to pets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X