കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിലെത്താന്‍ ചൈനയ്ക്ക് കുറുക്കുവഴി, ഇന്ത്യന്‍ വിപണിയെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങി

യുഎന്നിലെ ചൈനീസ് നീക്കത്തോടെ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു

  • By Sandra
Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ നിന്ന് നേപ്പാളിലേയ്ക്ക് 2.8 മില്യണ്‍ ചരക്കുമായുള്ള ആദ്യത്തെ ചരക്കുവണ്ടി അതിര്‍ത്തി കടന്നു. 2005ന് ശേഷം ഇരുരാജ്യങ്ങളുമായുള്ള ആദ്യത്തെ ചരക്കുഗതാഗത നീക്കമാണിത്. ദൈനംദിനാവശ്യത്തിനുള്ള ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ചൈന നേപ്പാളിലെത്തിക്കുന്നത്.

ഐക്യരാഷ്ട്രസഭയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തെ ചൈന പ്രതിരോധിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ നിരന്ത്രം ഭീകരാക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലായിരുന്നു അസറിനെതിരെ ഇന്ത്യയുടെ നീക്കം.

ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടി

ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടി

ദശാബ്ദങ്ങളായി ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേപ്പാള്‍ വിപണിയിലെത്തുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് ചൈനയുടെ നീക്കം.

ചൈനയുടെ റിപ്പോര്‍ട്ട്

ചൈനയുടെ റിപ്പോര്‍ട്ട്

ഡസന്‍ കണക്കിന് ട്രക്കുകള്‍ ചരക്കുമായി കാഠ്മണ്ഡുവില്‍ ടിബറ്റന്‍ അതിര്‍ത്തിയിലുള്ള ഗ്വിറോംഗ് വഴി നേപ്പാളിലേക്ക് കടന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹ്വയാണ് വ്യക്തമാക്കിയത്.

 ഇന്ത്യയെ ആശ്രയിക്കരുത്

ഇന്ത്യയെ ആശ്രയിക്കരുത്

ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അയല്‍ രാജ്യയെ ആശ്രയിക്കുന്ന നീക്കം കുറച്ചുകൊണ്ടുവരാന്‍ ചൈന നേപ്പാളിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഊര്‍ജ്ജം, ടെലികമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ഇന്ത്യയെ ആശ്രയിക്കുന്ന രാഷ്ട്രമാണ് നേപ്പാള്‍.

 ചൈനയുമായി കരാര്‍

ചൈനയുമായി കരാര്‍

ചരക്കുഗതാഗതത്തിന് വേണ്ടി നേപ്പാള്‍ ചൈനയുമയി കരാര്‍ ഒപ്പുവച്ചത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ മാസം നേപ്പാളി ടെലികോം ചൈനീസ് ടെലി കമ്യൂണിക്കേഷന്‍ ചരക്കുകളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിനുള്ള കരാരില്‍ ഒപ്പുവച്ചിരുന്നു.

ചൈനയുമായി ബന്ധം സ്ഥാപിക്കാന്‍

ചൈനയുമായി ബന്ധം സ്ഥാപിക്കാന്‍

ചൈനയുമായി ചരക്കുഗതാഗതത്തിന് കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ ചൈനീസ് പ്രധാനമന്ത്രി സി ജിന്‍പിംഗിനെ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി പ്രചണ്ഡ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

 വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും

വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും

ദക്ഷിണ ചൈനീസ് പ്രവിശ്യയായ ഗുവാങ്‌ഡോംഗില്‍ നിന്ന് 5,200 കിലോമീറ്റര്‍ സഞ്ചരിച്ച് ടിബറ്റന്‍ നഗരമായ സിഗസിലെത്തിച്ച ഷൂസ്, വസ്ത്രങ്ങള്‍, തൊപ്പികള്‍, ഫര്‍ണിച്ചറുകള്‍, അടുക്ക ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ട്രക്കുകളില്‍ നേപ്പാളിലെത്തിക്കുന്നത്.

വിലകുറച്ച് മത്സരത്തില്‍

വിലകുറച്ച് മത്സരത്തില്‍

ഇന്ത്യയില്‍ നിന്ന് നേപ്പാള്‍ വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങളെക്കാള്‍ വിലകുറച്ചുനല്‍കി മത്സരമുണ്ടാക്കി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകത ഇല്ലാതാക്കാനുള്ള നീക്കമാണ് ചൈന നേപ്പാളില്‍ നടത്തുന്നത്. ചൈനയിലെ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പാകിസ്താനൊപ്പം ചേര്‍ന്ന്

പാകിസ്താനൊപ്പം ചേര്‍ന്ന്

നേരത്തെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ നടപടി ആവശ്യപ്പെട്ട ഇന്ത്യയുടെ നീക്കത്തെ ചൈന പ്രതിരോധിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വിലങ്ങുതടിയായതും ചൈനയായിരുന്നു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ നയതന്ത്ര തലത്തില്‍ പിന്തുണ ചൈനയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

യുഎന്നില്‍

യുഎന്നില്‍

ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, അമേരിക്ക തുടങ്ങയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ നേടിയെങ്കിലും വീറ്റോ അധികാരം ഉപയോഗിച്ച് ചൈന പ്രതിരോധിക്കുകയായിരുന്നു.

English summary
China utilise Tibet route to Nepal market, may hit Indian business. The first major consignment of goods worth $2.8 million has left the Chinese border for Nepali capital of Kathmandu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X