പര്‍വ്വതത്തെ ഇളക്കാം ചൈനീസ് സൈന്യത്തെ ചലിപ്പിക്കാനാവില്ല: ഇന്ത്യയ്ക്ക് ചൈനീസ് മുന്നറിയിപ്പ്

  • Posted By:
Subscribe to Oneindia Malayalam

ബീജിംങ്: സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍‌ മുന്നറിയിപ്പുമായി ചൈനീസ് പ്രതിരോധ മന്ത്രാലയം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രതിരോധത്തെക്കുറിച്ച് ഇന്ത്യയ്ക്ക് മിഥ്യാധാരണകള്‍ വേണ്ടെന്നാണ് പ്രതിരോധ മന്ത്രാലയം ഇന്ത്യയ്ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

പര്‍വ്വതത്തെ കുലുക്കാന്‍ എളുപ്പമാണ് എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ഇളക്കാന്‍ കഴിയില്ലെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കുന്നു.

 ഇന്ത്യയെ വെല്ലുവിളിച്ച് ചൈന

ഇന്ത്യയെ വെല്ലുവിളിച്ച് ചൈന

പര്‍വ്വതത്തെ ചലിപ്പിയ്ക്കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ചലിപ്പിക്കാന്‍ കഴിയില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് വു ക്വിയാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായി ചൂണ്ടിക്കാണിക്കുന്നു. ഡോക് ലയ്ക്ക് സമീപത്ത് ചൈനീസ് സൈന്യം സൈനികാഭ്യാസം നടത്തുന്നത് തുടരുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ചരിത്രപ്രധാനമായ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ചര്‍ച്ചയല്ല മുഖ്യം

ചര്‍ച്ചയല്ല മുഖ്യം

നയതന്ത്ര ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്ന് കാണിച്ച് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞ ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പ്രശ്നത്ത പരിഹാരത്തിനായി യുഎസ് ഇടപെടലുണ്ടായതോടെ ചൈനയില്‍ വച്ച് ജൂലൈ അവസാനം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയ്ക്കി
ടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിയുമെന്നും ചില സൂചനകളുണ്ട്.

അധിക സൈന്യമില്ലെന്ന് ഇന്ത്യ

അധിക സൈന്യമില്ലെന്ന് ഇന്ത്യ

സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഡോക് ലയില്‍ ചൈന അധികമായി സൈനിക വിന്യാസം നടത്തുകയോ സൈനികഭ്യാസം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ടിബറ്റില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സൈനിഭ്യാസം ചൈന നടത്തിയിട്ടുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക് ലയില്‍ നിന്ന് 150 മീറ്റര്‍ അകലെ ഇരുരാജ്യങ്ങളുടേയും 300 സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു!!

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു!!

ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചുവെന്നായിരുന്നു ചൈനയുടെ അവകാശവാദം. ട്രൈ ജംങ്ഷനായ ഡോക് ലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ത്,- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് സിക്കിമിലെ ഡോക് ല. എന്നാല്‍ ഈ വാദം നിഷേധിച്ച ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്.

ഇരു രാജ്യങ്ങളും പിന്‍വലിക്കണം

ഇരു രാജ്യങ്ങളും പിന്‍വലിക്കണം

ഇന്ത്യ- ഭൂട്ടാന്‍- ചൈന തുടങ്ങി മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനില്‍ നിന്ന് ചര്‍ച്ചയ്ക്ക് മുമ്പായി സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉന്നയിക്കുന്നത്. ട്രൈ ജംങ്ഷന്‍ സംബന്ധിച്ച് ചൈനയുടെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് ചൈനയുടെ ആവശ്യമെങ്കില്‍ ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. അല്ലാതെ ഇന്ത്യയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ പ്രതീക്ഷേണ്ടതില്ലെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!

അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി അന്തിമമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നും, ഇതുപോലെ തന്നെയാണ് ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിയെന്നും ചൂണ്ടിക്കാണിക്കുന്ന സുഷമാ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയാണ് അതിര്‍ത്തികള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ ചൈനയാണ് ബുള്‍ഡോസറുകളുമായി മണ്ണുമാന്ത്രി യന്ത്രങ്ങളുമായി റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതെന്നും അതിന് ശേഷം മാത്രമാണ് ഇന്ത്യയും ഭൂട്ടാനും ചൈനീസ് റോഡ് നിര്‍മാണത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുന്നതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

 തര്‍ക്കം തീര്‍ക്കാന്‍ യുഎസ്

തര്‍ക്കം തീര്‍ക്കാന്‍ യുഎസ്

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ ആറിന് കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശസന്ദര്‍ശനവുമായി മോദി ഇസ്രയേലിലും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് ജര്‍മനിയിലും ആയിരിക്കെയായിരുന്നു ചൈന- യുഎസ് നയതന്ത്രവിദഗ്ദര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കിയ അമേരിക്ക ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ വഴി പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച

ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനായി രണ്ട് തവണയാണ് യു​എസ് അധികൃതര്‍ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്. ആക്ടിംഗ് അംബാസഡര്‍ മേരികേ ലോസ് കാള്‍സനാണ് ദില്ലിയില്‍ വച്ച് ഇന്ത്യന്‍ അധികൃതരുമായി ആദ്യം സംസാരിച്ചത്. രണ്ടാമത് വാഷിംഗ്ടണ്‍ കേന്ദ്രമായുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ സമാധാനപരമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 പെന്‍റഗണ്‍ പറയുന്നത് സംഭവിക്കും!!

പെന്‍റഗണ്‍ പറയുന്നത് സംഭവിക്കും!!

ജൂണ്‍ 27, 28 തിയ്യതികളിലായി ചൈനയില്‍ വച്ച് ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ ചൈനയില്‍ വച്ച് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും സമാധാനപരമായ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് യുഎസ് പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക് ല പ്രശ്നത്തില്‍ പരിഹാരം കാണുന്നതിന് ചര്‍ച്ച സഹായിക്കുമെന്ന പ്രതീക്ഷയാണ് പെന്‍റഗണ്‍ പങ്കുവെയ്ക്കുന്നത്.

 പ്രതീക്ഷ ബ്രിക്സ് ഉച്ചകോടിയില്‍

പ്രതീക്ഷ ബ്രിക്സ് ഉച്ചകോടിയില്‍

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഉച്ഛസ്ഥായിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച ചൈനയിലേക്ക് തിരിക്കുമെന്ന വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ ചൈനയില്‍ വച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂലൈ 27, 28 തിയ്യതികളിലായാണ് ചൈനയില്‍ വെച്ച് ഉച്ചകോടി നടക്കുന്നത്.

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

റോഡ് നിര്‍മാണം തര്‍ക്കത്തില്‍

സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.

English summary
"Shaking a mountain is easy but shaking the People's Liberation Army is hard," ministry spokesman Wu Qian told a briefing, adding that its ability to defend China's territory and sovereignty had "constantly strengthened".
Please Wait while comments are loading...