കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ഞെട്ടിക്കുന്ന നയം... ഹോങ്കോങില്‍ പുതിയ സുരക്ഷാ നിയമം, പ്രതിഷേധങ്ങള്‍ ഇല്ലാതാവും?

Google Oneindia Malayalam News

ബെയ്ജിംഗ്: അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെ നിയമങ്ങള്‍ കടുപ്പിക്കാന്‍ ചൈന. ഹോങ്കോങില്‍ പുതിയ ദേശീയ സുരക്ഷാ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് ചൈന. കഴിഞ്ഞ വര്‍ഷം നടന്ന ജനാധിപത്യ പ്രതിഷേധങ്ങള്‍ ഇനി ഉയര്‍ന്ന് വരാതിരിക്കാനാണ് നീക്കം. ഈ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായെന്നാണ് ചൈന ആരോപിക്കുന്നത്. വാര്‍ഷിക സെഷനില്‍ ചൈനീസ് പാര്‍ലമെന്റില്‍ ഈ ബില്‍ അവതരിപ്പിക്കും. അതിന് ശേഷം ഈ നിയമം പാസാക്കും. എതിര്‍പ്പുകളൊന്നും പാര്‍ലമെന്റില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഹോങ്കോങില്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനാണ് ചൈനയുടെ നീക്കം.

1

കൊറോണവൈറസില്‍ ചൈന ഏകാധിപത്യ നയം തുടര്‍ന്നത് കൊണ്ടാണ് ലോകം മുഴുവന്‍ പടരാന്‍ കാരണമെന്നാണ് കുറ്റപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ പുതിയ നീക്കം യുഎസ് അടക്കമുള്ള രാജ്യങ്ങളെ ചൊടിപ്പിക്കും. അതേസമയം ചൈനയുടെ പുതിയ നിയമം ഹോങ്കോങില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും. മനുഷ്യാവകാശ ലംഘനം ഇവിടെയുണ്ടാവുമെന്നാണ് ഭയപ്പെടുന്നത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഈ നിയമത്തിന്റെ കരട് അവതരിപ്പിക്കുന്നുണ്ട്. ഹോങ്കോങില്‍ നിയമവ്യവസ്ഥിതി മെച്ചപ്പെടുത്തുന്നതിനും രാജ്യസുരക്ഷയ്ക്കും വേണ്ടിയാണ് ഈ നീക്കമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമപ്രകാരം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം, വിദേശ ഇടപെടല്‍, തീവ്രവാദം എന്നിവ തടയും. ചൈനീസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പുറത്തുനിന്നുള്ള ഒരു ശ്രമവും ഹോങ്കോങില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. നേരത്തെ ഹോങ്കോങില്‍ കുറ്റം ചാര്‍ത്തപ്പെടുന്നവരെ ചൈനയിലേക്ക് നാടുകടത്തി വിചാരണ നേരിടാമെന്ന ബില്‍ കൊണ്ടുവന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. എന്നാല്‍ പ്രതിഷേധം കടുത്തതോടെ ബില്‍ പിന്‍വലിച്ചിരുന്നു. ഹോങ്കോങിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും ചൈന കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ട്. അതാണ് നിയമം കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നില്‍.

അതേസമയം ചൈനയുടെ ഒരുരാജ്യം ഒരു നിയമം എന്ന വ്യവസ്ഥയിലേക്ക് ഹോങ്കോങിനെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ ഇത് സ്വയം ഭരണാധികാര മേഖലയാണ്. ചൈനയേക്കാള്‍ കൂടുതല്‍ ജനാധിപത്യ സംവിധാനം ഇവിടെയുണ്ട്. കൊറോണവൈറസിന്റെ പേരില്‍ ഹോങ്കോംഗിനെതിരെ കൂടുതല്‍ നടപടികളാണ് ചൈന ലക്ഷ്യമിടുന്നത്. ഇവിടെ എട്ട് പേരില്‍ അധികം കൂടി നില്‍ക്കുന്നത് ശിക്ഷാര്‍ഹമാക്കിയിരിക്കുകയാണ്. റാലികളില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതിനെതിരെ ബ്രിട്ടനും യൂറോപ്പ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും വരെ പ്രതികരിച്ചിരുന്നു.

സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്

English summary
china will introduce new national security law for hong kong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X