കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പ്രതിദിന മരണം 9000; ഡിസംബറില്‍ മാത്രം 1 ലക്ഷത്തിലെത്തും, ഞെട്ടിച്ച വിവരങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: ചൈനയിലെ കൊവിഡ് കണക്കുകളും ഞെട്ടിച്ച വിവരങ്ങളുമായി ബ്രിട്ടനിലെ ആരോഗ്യ കേന്ദ്രം. പ്രതിദിനം കൊവിഡ് ബാധിച്ച് 9000 പേര്‍ ചൈനയില്‍ മരിക്കുന്നുണ്ടെന്നാണ് ഇവരുടെ ഡാറ്റയില്‍ പറയുന്നത്. ഇത് സീറോ കൊവിഡ് നയം പിന്‍വലിച്ച ശേഷമുള്ള കണക്കുകളാണിത്. ഡിസംബറില്‍ മാത്രം ഒരു ലക്ഷം പേര്‍ മരിച്ചുവെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ചൈനയിലെ കണക്കുകളുമായി നോക്കുമ്പോള്‍ ഇത് എത്രയോ മുന്നിലാണ്. ചൈന കൊവിഡ് കേസുകളും, മരണങ്ങളും കണക്കാക്കുന്ന രീതി അന്താരാഷ്ട്ര രീതിക്ക് വിരുദ്ധമാണ്. 18.6 മില്യണ്‍ കൊവിഡ് കേസുകള്‍ ഇതുവരെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1

അതേസമയം ജനുവരി മധ്യത്തോടെ പ്രതിദിനം 3.7 മില്യണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബ്രിട്ടീഷ് ഏജന്‍സി പറയുന്നു. ജനുവരി 23 എത്തുമ്പോള്‍ ചൈനയില്‍ 5,84000 മരണങ്ങള്‍ സംഭവിക്കുമെന്നും ഇവരുടെ ഡാറ്റയില്‍ പറയുന്നു. ഇപ്പോഴത്തെ വേഗത്തില്‍ മരണനിരക്ക് പോയാല്‍ റെക്കോര്‍ഡ് തലത്തില്‍ കേസുകളും മരണങ്ങളും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതിഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതി

പക്ഷേ ചൈന റിപ്പോര്‍ട്ട് ചെയ്യുന്ന ഔദ്യോഗിക കണക്കുകളില്‍ നിന്ന് വളരെയധികം മാറ്റമുണ്ട് ഈ റിപ്പോര്‍ട്ടിന്. വൈറസ് ബാധിച്ച ഒരാള്‍ ശ്വാസ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് മരിച്ചാല്‍ മാത്രമാണ് അത് കൊവിഡ് മരണമായി ചൈന കണക്കാക്കുന്നത്. അതും ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റാണ് കൊവിഡ് പരിശോനദയ്ക്കായി ഉപയോഗിക്കുന്നത്.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

ബാക്കിയെല്ലാ രാജ്യങ്ങളില്‍ പോസിറ്റീവ് ടെസ്റ്റുകളെ 28 ദിവസങ്ങള്‍ക്കുള്ളില്‍ ഉള്‍പ്പെടുത്തും. ചൈനയില്‍ ഡിസംബര്‍ മുപ്പതിന് വെറും ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകളെ ചൈന രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ മരണനിരക്ക് കുറച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നാണ് ആരോപണം.

ലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യംലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യം

എന്നാല്‍ തങ്ങള്‍ നല്‍കുന്ന കണക്കുകള്‍ കൃത്യമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. നേരത്തെ ലോകാരോഗ്യ സംഘടനയുമായി കൊവിഡ് സാഹചര്യം സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയരുന്നു ചൈന. കൂടുതല്‍ കൊവിഡ് ഡാറ്റ നല്‍കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ജനറ്റിക് സ്വീക്വന്‍സിംഗ്, ആശുപത്രികളില്‍ അഡ്മിറ്റാവുന്നത്, മരണം, വാക്‌സിനേഷന്‍ എന്നിവയിലെ കൂടുതല്‍ വിവരങ്ങളാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്ര വിലക്കുകള്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുണ്ടാവൂ.

കാനഡ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലേക്ക് വന്നിരിക്കുകയാണ്. ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളും നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

English summary
china will report 9000 covid deaths per day, it will reach 1 lakh soon says british data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X