പ്രകോപനം ഭീഷണി, മാലിദ്വീപില്‍ ഇടപെട്ടാല്‍ ഇന്ത്യ വിവരമറിയും സൈന്യം നോക്കിയിരിക്കില്ലെന്ന് ചൈന

  • Written By: Vaisakhan
Subscribe to Oneindia Malayalam

ബെയ്ജിങ്: മാലിദ്വീപില്‍ ഇന്ത്യന്‍ ഇടപെടലിന് മുന്നറിയിപ്പ് നല്‍കി ചൈന. ഇന്ത്യ വിചാരിച്ചതുപോലെയല്ല മാലിദ്വീപിലെ കാര്യങ്ങളെന്നും ആ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചോളുമെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് പറഞ്ഞു. അതേസമയം മാലിദ്വീപില്‍ ഇന്ത്യ സൈനികമായി ഇടപെടുമെന്നും അതല്ലെങ്കില്‍ യുഎന്നിനെ മുന്നില്‍ നിര്‍ത്തി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചൈനയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

നേരത്തെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം മാലിദ്വീപിലെ നയതന്ത്ര പ്രതിനിധി ചൈനയല്ല ഇന്ത്യയാണ് സുഹൃത്തെന്നും അവകാശപ്പെട്ടിരുന്നു. ഇതെല്ലാം ചൈനയെ ചൊടിപ്പിച്ചെന്നാണ് കരുതുന്നത്. മാലിദ്വീപുമായി ഏറ്റവും നല്ല രീതിയിലുള്ള ബന്ധം തുടരുന്നത് തങ്ങളാണെന്നാണ് ചൈന വാദിക്കുന്നത്. അതിനായി വ്യാപാര ബന്ധങ്ങളില്‍ മാലിദ്വീപിനെ സഹായിക്കുന്ന കാര്യവും ചൈന ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

 ഇന്ത്യ വിവരമറിയും

ഇന്ത്യ വിവരമറിയും

മാലിദ്വീപില്‍ ഇടപെടാന്‍ ഇന്ത്യക്ക് യാതൊരു അവകാശവുമില്ല. ഇപ്പോഴത്തെ പ്രതിസന്ധി അവരുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇന്ത്യ യുഎന്നിന്റെ അനുവാദമില്ലാതെ ഇടപെട്ടാല്‍ വിവരമറിയും. ചൈനീസ് സൈന്യം ഈ നീക്കം ഒരിക്കലും കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. എന്നാല്‍ ഇന്ത്യ ഇടപെട്ടില്ലെങ്കില്‍ ചൈന പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്തില്ലെന്നും സമാധാനപരമായി കാര്യങ്ങള്‍ പരിഹരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

വിലകുറച്ച് കാണരുത്

വിലകുറച്ച് കാണരുത്

മാലിദ്വീപ് ദീര്‍ഘകാലമായുള്ള സുഹൃത്താണെന്ന് കരുതി ഭരണതലത്തില്‍ കളിക്കാന്‍ ഇന്ത്യ ശ്രമിക്കരുത്. അതുപോലെ ചൈനയുടെ മുന്നറിയിപ്പ് അവഗണിക്കേണ്ട. ചൈനീസ് സൈന്യത്തിന്റെ ശക്തി വിലകുറച്ച് കാണരുതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ഇത് ചൈനയുടെ ഏകാധിപത്യ പ്രവണതയായി കണക്കാക്കരുത്. ഇന്ത്യയുടെ പ്രകോപനത്തിന്റെ ഭാഗമായിട്ടാണ് ചൈനയുടെ നടപടികളെന്നും ടൈംസ് പറഞ്ഞു.

നഷീദിനെ തള്ളി

നഷീദിനെ തള്ളി

മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെയും ചൈന രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. തെറ്റായ പരാമര്‍ശങ്ങളാണ് നഷീദ് ചൈനയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് പറഞ്ഞു. മാലിദ്വീപിലെ പ്രദേശങ്ങള്‍ അടിസ്ഥാന സൗകര്യ വികസനം എന്ന പേരില്‍ ചൈന കൈയ്യടക്കുകയാണെന്ന് നഷീദ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ചൈന രംഗത്തെത്തിയത്. രാഷ്ട്രീയ ആരോപണങ്ങളാണ് ഇവയെന്നും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു.

നല്ല അയല്‍വാസികള്‍

നല്ല അയല്‍വാസികള്‍

ഇന്ത്യ ചൈനയുടെ നല്ല അയല്‍വാസികളാണ്. മറ്റൊരു രാജ്യത്തിന്റെ പേരില്‍ തങ്ങള്‍ ഒരിക്കലും പിണങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൈന പറഞ്ഞു. മാലിദ്വീപിലെ വിഷയം രണ്ടു കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഭാഗമായുണ്ടായതാണ്. അവിടെ മറ്റൊരു രാജ്യം ഇടപെടേണ്ട കാര്യമില്ല. ചൈനയ്ക്കും അതില്‍ താല്‍പര്യമില്ല. ഡോക്ലാം പോലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും മറ്റുള്ള രാജ്യങ്ങളുടെ പരമാധികാരം ഇന്ത്യ മാനിക്കണമെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

English summary
china will take action if india sends troops to maldives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്