കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടി വളര്‍ത്തിയാല്‍ തടവോ?

  • By Mithra Nair
Google Oneindia Malayalam News

ബെയ്ജിങ്: താടി വളര്‍ത്തിയാല്‍ തടവ് കിട്ടുമോ? എങ്കില്‍ ഇവിടുത്ത ഒട്ടുമിക്ക ചെറുപ്പക്കാരും ജയിലില്‍ കിടക്കേണ്ടി വന്നേനേ... എന്നാല്‍ ചൈനയില്‍ യുവാവ് താടി വളര്‍ത്തിയയിന് കിട്ടിയത് ആറുവര്‍ഷത്തെ തടവാണ്.

ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിലാണ് താടി വളര്‍ത്തിയതിന് യുവാവിനെ ആറുവര്‍ഷത്തെ തടവിന് കോടതി വിധിച്ചത്. താടി വളര്‍ത്തുന്നതുവഴി യുവാവ് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചുവെന്നും കോടതി നീരീക്ഷിച്ചു.

-judiciary-600

രാജ്യത്തെ മുസ്ലിം ജനത കൂടുതലുള്ള പ്രദേശത്താണ് യുവാവ് കോടതി നടപടി നേരിട്ടത്. യുവാവ് 2010 മുതല്‍ താടി വളര്‍ത്തിയിരുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് മുമ്പ് പ്രവിശ്യയില്‍ താടി വളര്‍ത്തുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. താടി വളര്‍ത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് യുവാവിനോട് അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

താടി വളര്‍ത്തിയതിനും മുഖം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതിനും നിരവധിപ്പേരെ നേരത്തെ കോടതി തടവിന് വിധിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളിലും 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
A court in China's mainly Muslim Xinjiang region has sentenced a man to six years in prison for "provoking trouble" and growing a beard, a practise discouraged by local authorities, a newspaper reported on Sunday.tag:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X