മുസ്ലീം അതിഥിയെ താമസിപ്പിച്ച ചൈനീസ് ഹോട്ടലിന് പിഴ ഒന്നര ലക്ഷം രൂപ; കാരണം ഇതാണ്

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സിന്‍ജിയാങ്: ചൈനയില്‍ മുസ്ലീം അതിഥിയ്ക്ക് മുറി അനുവദിച്ചതിന് ഹോട്ടലിന് വന്‍ തുക പിഴ ചുമത്തി. 1,700 പൗണ്ട്- എതാണ്ട് ഒന്നര ലക്ഷം രൂപ- ആണ് പിഴയായി ചുമത്തിയത്.

ലോകം ഭ്രമിച്ച ആ മായിക സുന്ദരി ഒരു ചാര വനിത? സിനിമയേക്കാൾ സിനിമാറ്റിക് ആയ വെളിപ്പെടുത്തൽ, ഹണിട്രാപ്പ്

സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ബുക്കിങ് അനുവദിക്കരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് പിഴ. സിന്‍ജിയാങ് മേഖയില്‍ ഉഗ്വര്‍ മുസ്ലീം വിഭാഗങ്ങളാണ് കൂടുതല്‍ ഉള്ളത്.

China

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 18 നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളായിരുന്നു ഇത്തരം ഒരു ഉത്തരവിറക്കാന്‍ കാരണം.

8-ാം ക്ലാസ്സുകാരിയെ പിതൃസഹോദരി സെക്‌സ് റാക്കറ്റിന് വിറ്റു? ശീതളപാനീയത്തിൽ മയക്കുമരുന്ന് നല്‍കി പീഡനം

അടുത്ത കാലത്തായി ചൈനയില്‍ ഇസ്ലാമിക തീവ്രവാദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുയാണ്. ഇതിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. തീവ്രവാദി ആക്രമണം പാര്‍ട്ടി കോണ്‍ഗ്രസിന് നേര്‍ക്ക് ഉണ്ടായേക്കാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. 

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hotel in China is fined £1,700 for accepting Muslim guests after authorities banned the ethnic minority from staying in the area ahead of Communist Party congress.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്