• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയ്ക്ക് പുതിയ റോക്കറ്റ് സേന; മിസൈലുകള്‍ പരസ്യപ്പെടുത്തി, ഇന്ത്യയും അമേരിക്കയും ഞെട്ടി!!

  • By Ashif

ബീജിങ്: ചൈന അടുത്തിടെ രൂപീകരിച്ച റോക്കറ്റ് സേന അവരുടെ കൈവശമുള്ള മിസൈലുകളെല്ലാം പുറത്തെടുത്തു. ഇന്ത്യയും അമേരിക്കയും ജപ്പാനും ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ചൈനീസ് സൈന്യം പ്രദര്‍ശിപ്പിച്ചത്. അമേരിക്കയെയും ഇന്ത്യയെയും പ്രകോപിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. തെക്കന്‍ ചൈനാ കടലിലെ അമേരിക്കയുടെ ഇടപെടലുകള്‍ക്കുള്ള താക്കീത് കൂടിയായിരുന്നു ചൈനയുടെ പ്രദര്‍ശനം.

1000 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ഇക്കൂട്ടത്തില്‍ മിക്കവയും. അതായത് ഇന്ത്യയുടെ ഏതറ്റത്തും നിഷ്പ്രയാസം ആക്രമണം നടത്താന്‍ ചൈനക്ക് സാധിക്കുമെന്ന് സാരം.

ഡിഎഫ്-16 മധ്യദൂര ബാലസ്റ്റിക് മിസൈല്‍

ചൈന പ്രദര്‍ശിപ്പിച്ചവയില്‍ ഡിഎഫ്-16 മധ്യദൂര ബാലസ്റ്റിക് മിസൈലുകളും ഉള്‍പ്പെടും. ചൈനീസ് സൈന്യം അവരുടെ കൈവശമുള്ള ആയുധങ്ങളുടെ ശക്തി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിഎഫ്-16 ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച രംഗങ്ങള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തന്നെയാണ് പുറത്തുവിട്ടത്.

ചൈനയുടെ പുതിയ റോക്കറ്റ് ഫോഴ്‌സ്

മിസൈലുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി അടുത്തിടെയാണ് ചൈന റോക്കറ്റ് ഫോഴ്‌സ് രൂപീകരിച്ചത്. അത്യാധുനിക ബാലസ്റ്റിക് മിസൈലുകള്‍ വഹിച്ചു സൈനിക വാഹനങ്ങള്‍ പോവുന്നതായിരുന്നു സൈന്യം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍.

ചൈന ഡെയ്‌ലി പറയുന്നത്

ഉപഗ്രഹ നിരീക്ഷണങ്ങളും ഇലക്ട്രോണിക് ജാമിങും എല്ലാം മറികടന്ന് മുന്നേറാന്‍ ശേഷിയുള്ള മിസൈലുകളാണ് പ്രദര്‍ശിപ്പിച്ചതെന്ന് ചൈന ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. മിസൈല്‍ വിക്ഷേപിക്കുന്ന വാഹനങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. അതിവേഗം യുദ്ധസജ്ജമാവുന്ന പരിശീലനമാണ് സൈനികള്‍ നടത്തിയത്.

 രണ്ടു വര്‍ഷം മുമ്പ് സമാന പരിശീലനം

ദ്രുതഗതിയില്‍ മിസൈല്‍ ലോഡ് ചെയ്യുന്നു, വിക്ഷേപണ തറയില്‍ എത്തിക്കുന്നു, വിക്ഷേപിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നു- തുടങ്ങിയവയായിരുന്നു പരീശലനം. രണ്ടുതരം ഡിഎഫ്-16 വിമാനങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ഇതിന് മുമ്പ് 2015 സപ്തംബറിലാണ് സമാനമായ പ്രദര്‍ശനം നടന്നത്.

തായ്‌വാനും അമേരിക്കയും

പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ഉടനെ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നുമായി സംസാരിച്ചിരുന്നു. ഇത് ചൈനക്ക് തീരെ പിടിച്ചിരുന്നില്ല. ശേഷം തായ്‌വാനെതിരേ ചൈന കടുത്ത വിമര്‍ശനങ്ങളാണ് നടത്തുന്നത്. തായ്‌വാന്‍ കടലിടുക്കിലേക്ക് ചൈന യുദ്ധവിമാനം അയച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

റഷ്യന്‍ അതിര്‍ത്തിയിലും ചൈനീസ് മിസൈല്‍

അതിനിടെ ചൈന അവരുടെ ദീര്‍ഘദൂര മിസൈല്‍ റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. അമേരിക്കയെ ലക്ഷ്യമിട്ടാണ് ഈ മിസൈല്‍ വിന്യാസമെന്ന് റഷ്യ പറയുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷം ചൈനയും അമേരിക്കയും കടുത്ത പോര് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മിസൈല്‍ വിന്യാസമെന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു.

English summary
China's newly-formed Rocket Force has held an exercise with advanced DF-16 medium-range ballistic missile with a range of over 1,000km that could threaten a number countries+ , including India, Japan and the US. Significantly the People's Liberation Army (PLA), which is secretive about its weapons systems, has released a video of the recent exercise of its troops employing the advanced DF-16 medium-range ballistic missile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more