ആറ് പുരുഷന്മാർക്ക് ഒരേ സമയം വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചു: 42കാരി അറസ്റ്റിൽ
ബെയ്‌ജിങ് : പ്രണയം നടിച്ച് ആറ് പേരിൽ നിന്നായി വിലകൂടിയ സമ്മാനങ്ങളും പണവും തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിൽ. മാവോ എന്ന 42കാരിയാണ് പൊലീസ് പിടിയിലായത്. ആറ് പേരെ ഒരേ സമയം കബളിപ്പിച്ച സ്‌ത്രീയെപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇവർക്ക് എങ്ങനെ ആറ് പേർക്കും സമയം കണ്ടെത്തായെന്ന് സംശയിക്കുകയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്‍റുകൾ.
സുന്ദരിയായ സ്‌ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡേറ്റിങ് ആപ്പുകളിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയത്. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകി ആറു പുരുഷന്‍മാരെ വഞ്ചിച്ച് ഒരേ സമയം അവരില്‍നിന്നും വില കൂടിയ വസ്തുക്കളും പണവും സമ്മാനമായി സ്വീകരിക്കുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഈ സ്‌ത്രീ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ ഒരാള്‍ക്ക് ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.

2021 ഓഗസ്റ്റ് 28ന് ഒരു ഡേറ്റിംഗ് സൈറ്റിലാണ് ഇയാൾ മാവോയെ കണ്ടുമുട്ടിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അവള്‍ ആവശ്യപ്പെട്ടതെല്ലാം താന്‍ മടി കൂടാതെ സാധിച്ച് കൊടുക്കുകയും ഇയാൾ മാവോയുമായി അഗാധ പ്രണയത്തിലാകുകയുമായിരുന്നു. ഒടുവിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം സമ്മതം മൂളിയെന്നും എന്നാൽ പിന്നീട് തന്നെ ഒഴിവാക്കുകയുമായിരുന്നുവെന്ന് മധ്യവയസ്‌കൻ പറയുന്നു. വിവാഹ വസ്‌ത്രത്തിനടക്കം സ്‌ത്രീ ഇയാളിൽ നിന്ന് പണം വാങ്ങിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പുരുഷന്മാരെ ഇത്തരത്തിൽ സ്‌ത്രീ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ആറ് മാസത്തിനിടെ ആറ് പുരുഷന്മാരില്‍ നിന്നായി 17 ലക്ഷം രൂപയാണ് ഇവള്‍ തട്ടിയെടുത്തത്. മോഷ്ടിച്ച പണം മുഴുവന്‍ അവർ ചെലവഴിക്കുകയും ചെയ്തു. നിലവില്‍, മാവോക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications