ദുബായിൽ ചൈനീസ് യുവതിയെ ഉപദ്രവിച്ച ടൂറിസ്റ്റ് ഗൈഡ് ഒടുവില്‍ കുടുങ്ങി
ദുബൈ: 20കാരിയായ ചൈനീസ് യുവതിയെ മുറിയില്‍ അതിക്രമിച്ചുകടന്ന് ബലാല്‍സംഗം ചെയ്ത ടൂറിസ്റ്റ് ഗൈഡ് പോലിസ് പിടിയിലായി. ഒരേ ഫ്‌ളാറ്റില്‍ താമസക്കാരനായ ചൈനക്കാരന്‍ തന്നെയാണ് കുറ്റക്കാരന്‍. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇയാള്‍ യുവതിയെ രണ്ട് തവണ ബലാല്‍സംഗം ചെയ്തത്. എന്നാല്‍ ഭയം കാരണം രണ്ട് തവണയും പോലിസില്‍ പരാതിപ്പെടാതിരിക്കുകയായിരുന്നു. എന്നാല്‍ മുറിക്ക് പുറത്ത് ബാല്‍ക്കണിയിലേക്കുള്ള വഴിയില്‍ യുവാവ് കടന്നുപിടിച്ചതോടെ പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
യുവതിയോടൊപ്പം മുറി പങ്കിടുന്ന രണ്ട് ചൈനീസ് യുവതികള്‍ ജോലിക്ക് പോയ സമയത്ത് ഒക്ടോബര്‍ ആറിലായിരുന്നു ആദ്യ സംഭവം. മറ്റു രണ്ടുപേരും യുവതി ഉറങ്ങുന്ന സമയത്ത് ജോലിസ്ഥലത്തേക്ക് പോയതിനാല്‍ മുറി പൂട്ടിയിട്ടുണ്ടായിരുന്നില്ല. രാവിലെ ഒന്‍പതരയോടെ മുറിയില്‍ കടന്ന ഇയാള്‍ തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍ ഭയം കാരണം സംഭവം ആരോടും പറഞ്ഞില്ല. ഇയാള്‍ ക്രമിനില്‍ സംഘത്തിലെ അംഗമാണെന്നുള്ള പേടിയായിരുന്നു കാരണം. രണ്ടുദിവസം കഴിഞ്ഞ് മുറിയില്‍ അതിക്രമിച്ചു കയറിയ 25കാരന്‍ വീണ്ടും ബലാല്‍സംഗം ചെയ്തു.

എന്നാല്‍ ഒക്ടോബര്‍ 31ന് താന്‍ ബാല്‍ക്കണിയിലേക്ക് നടക്കവെ പിറകില്‍ നിന്ന് കടന്നുപിടിച്ച യുവാവ് തന്നെ വീണ്ടും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മല്‍പ്പിടുത്തത്തിനിടയില്‍ ഇയാള്‍ തന്റെ മുഖത്ത് ഇടിച്ചതായും ബലംപ്രയോഗിച്ച് മുഖത്ത് ചുംബിച്ചതായും യുവതി കോടതിയെ ബോധിപ്പിച്ചു. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട താന്‍ കെട്ടിടത്തിന്റെ താഴെ നിലയിലെത്തിയാണ് പോലിസിന് ഫോണ്‍ ചെയ്തതെന്നും യുവതി പറഞ്ഞു. പോലിസ് എത്തുമ്പോഴേക്കും ഇയാള്‍ മുറിയില്‍ നിന്ന് സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടിരുന്നു. പക്ഷെ പോലിസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. എന്നാല്‍ താന്‍ യുവതിയുടെ സമ്മതത്തോടു കൂടിയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും മൂന്നാം തവണ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താന്‍ ആക്രമിച്ചതെന്നുമാണ് യുവാവിന്റെ വിശദീകരണം.












Click it and Unblock the Notifications