കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാര്‍ക്ക് പീഡനം; ന്യായീകരണവുമായി സിഐഎ

  • By Gokul
Google Oneindia Malayalam News

വാഷിങ്ടണ്‍: തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തവരെ അതിക്രൂരമായ ചോദ്യംചെയ്യലന് വിധേയമാക്കിയ സംഭവത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ന്യായീകരിച്ചു. തടവുകാരെ ചോദ്യം ചെയ്യുന്നത് പുതുമല്ലെന്നും എല്ലാവിധ മനുഷ്യാവകാശങ്ങളും പാലിച്ചാണ് സിഐഎ ചോദ്യം ചെയ്യാറുള്ളതെന്നും സി.ഐ.എ മേധാവി ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു.

ചില അവസരങ്ങളില്‍ പീഡനം കഠിനമാകാറുണ്ട്. ഉത്തരവാദിത്വമില്ലാത്ത ചില ഉദ്യോഗസ്ഥാണ് അതിനുപിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സിഐഎയുടെ മേല്‍നോട്ടത്തിലുള്ള ചോദ്യം ചെയ്യലില്‍ അപാകതയൊന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ജോണ്‍ ബ്രണ്ണന്‍ വ്യക്തമാക്കി. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

cia

തീവ്രവാദികളെപോലും തോല്‍പ്പിക്കുന്ന തരത്തില്‍ അറസ്റ്റിലായവരെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ യു.എസ് സെനറ്റിന്റെ ഇന്റലിന്‍സ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഇന്റലിന്‍സ് കമ്മിറ്റി പറഞ്ഞിരുന്നു. സംഭവം മൃഗീയമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും അപലപിച്ചു.

ജെയിംസ് മിച്ചെല്‍, ബ്രൂസ് ജെസന്‍ എന്നീ സൈനിക മനശാസ്ത്ര വിഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നു തടവുകാര്‍ക്ക് പീഡനം. ഉറക്കം നിഷേധിക്കല്‍, വാട്ടര്‍ബോഡിങ്, തുടങ്ങി മനുഷ്യാവകാശം നിഷേധിക്കുന്ന തരത്തില്‍ ഇവര്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവയ്‌ക്കെതിരെ ലോകവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

English summary
CIA Director Defends Use of Interrogation Tactics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X