Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയ്ക്ക് മാത്രം മതിയോ കൈയ്യടി സൗദിയ്ക്കും വേണ്ടേ? യെമനില്‍ വിമതരെ തകര്‍ത്ത് സൗദി മുന്നേറ്റം

റിയാദ്: ഐസിസ് ഭീകരരെ സിറിയയില്‍ റഷ്യ കൊന്നൊടുക്കുമ്പോള്‍ സമാനമായ രീതിയില്‍ യെമനിലെ ഹൂത്തി വിമതരെ തുരത്തുകയാണ് അറബ് സഖ്യസേന. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കഴിഞ്ഞ ദിവസങ്ങളില്‍ സനയിലെ വിമത കേന്ദ്രങ്ങള്‍ക്ക് മേല്‍ 30ലേറെ തവണയാണ് വ്യോമാക്രമണം നടത്തിയത്.

സിറിയിയില്‍ ഐസിസ് ഭീകരരുടെ ആയുധ ശേഖരങ്ങള്‍ റഷ്യ നശിപ്പിയ്ക്കുന്നത് പോലെ സനയിലെ വിമതരുടെ ആയുധശാലകള്‍ക്ക് നേരേയും കടുത്ത വ്യോമാക്രമണമാണ് അറബ് സഖ്യം നടത്തുന്നത്.

സൗദി അറേബ്യയ്ക്കും വേണം കൈയ്യടി

സൗദി അറേബ്യയ്ക്കും വേണം കൈയ്യടി

ഭീകരവാദത്തെ തുരത്തുന്നതില്‍ റഷ്യ കൈയ്യടി നേടുകയാണ്. യെമനില്‍ വിമത മുന്നേറ്റങ്ങളെ അപ്പാടെ തകര്‍ക്കുകയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം

സന

സന

സനയിലെ വിമത കേന്ദ്രങ്ങള്‍ക്കും ആയുധ പുരകള്‍ക്കും നേരെയാണ് അറബ് സഖ്യം വ്യോമാക്രമണം നടത്തിയത്.

30 തവണ

30 തവണ

30ലേറെ തവണയാണ് സനയില്‍ മാത്രം വ്യോമാക്രമണം നടത്തിയത്

വിമത കേന്ദ്രങ്ങള്‍

വിമത കേന്ദ്രങ്ങള്‍

വിമത കേന്ദ്രങ്ങളില്‍ പലതും സൈന്യത്തിന്റെ പിടിയിലായി. മാരിബ് പ്രവിശ്യയിലും വിമതര്‍ക്ക് കനത്ത തിരിച്ചടിയുണ്ടായതായാണ് വിവരം. വിമത ശക്തി കേന്ദ്രമായ ജാഫിലേയ്ക്കും സൈന്യം മുന്നേറുന്നുണ്ട്

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

42 വിമതരാണ് കൊലല്‌പ്പെട്ടത്. യെമന്‍ മംുന്‍ പ്രസിഡന്റിന്റെ സൈന്യത്തിലുണ്ടായിരുന്നവരും പിന്നീട് വിമത മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരുമാണ് കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരിക്കേറ്റു

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കനത്ത തിരിച്ചടിയാണ് യെമനില്‍ വിമതര്‍ക്ക് നേരിടേണ്ടി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+