കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള്‍ഗേറ്റ് ടോട്ടല്‍ ക്യാന്‍സറുണ്ടാക്കുമോ...

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ടൂത്ത് പേസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യ ഓര്‍മ വരുന്ന പേരുകളില്‍ ഒന്നാണ് കോള്‍ഗേറ്റ്. എന്നാല്‍ ഇപ്പോള്‍ അതേ കോള്‍ഗേറ്റ് തന്നെ വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

കോള്‍ഗേറ്റ് ടോട്ടല്‍ എന്ന ഉത്പന്നത്തിലെ ചില ഘടകങ്ങങ്ങള്‍ അര്‍ബുദമുണ്ടാക്കാന്‍ കാരണമായേക്കും എന്നാണ് പറയപ്പെടുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ആണ് ഇത്തരമൊരു ആശങ്കക്ക് കാരണം.

Colgate Total

കോള്‍ഗേറ്റ് ടോട്ടലിലെ ഘടകമായ ട്രൈക്ലോസാന്‍ ആണ് ഇപ്പോള്‍ വിവാദത്തിന് കാരണമായിരിക്കുന്നത്. മോണ രോഗങ്ങള്‍ തടയാന്‍ ട്രൈക്ലോസാനെ വെല്ലാന്‍ മറ്റൊന്നുമില്ലെന്നാണ് കന്പനിയുടെം വാദം. ഇതേതാണ്ട് ശരിയാണെന്നും പറയാവുന്നതാണ്. പക്ഷേ ഇതേ ട്രൈക്ലോസാന് വേറെ ഒരു പ്രത്യേകത കൂടിയുണ്ടത്രെ. അവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കൂട്ടും.

അടുത്ത കാലത്താണ് ട്രൈക്ലോസാന്റെ ഈ പ്രത്യേക കണ്ടെത്തിയത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. ട്രൈക്ലോസാന്‍ പക്ഷേ മനുഷ്യരില്‍ ഇത്തരം എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

എന്നാല്‍ കോള്‍ഗേറ്റ് പറയുന്നത് ഇതില്‍ വലിയ കര്യമൊന്നും ഇല്ലെന്നാണ്. രണ്ട് ദശാബ്ദത്തോളം തങ്ങള്‍ ഈ ഉത്പന്നം വിറ്റുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും കണ്ടെത്തിയിട്ടില്ല. എഫ്ഡിഎയുടെ അനുമതിയോടെതന്നെയാണ് തങ്ങള്‍ കോള്‍ഗേറ്റ് ടോട്ടല്‍ വില്‍ക്കുന്നതെന്നും കമ്പനി അധികൃതര്‍ പറയുന്നു.

English summary
Colgate Total Ingredient Linked to Hormones, Cancer Spotlights FDA Process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X