മുസ്ലിം സ്ത്രീകളുടെ തല മറയ്ക്കല്‍; എന്തിനാ ബലപ്രയോഗമെന്ന് ജനം, ഇറാന്‍ മാറുന്നു... സൂചന ഇങ്ങനെ

  • Written By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍; മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തലമറയ്‌ക്കേണ്ടതുണ്ടോ? ഇസ്ലാമിക വിശ്വാസ പ്രകാരം തല മറയ്ക്കണം. തലമറയ്ക്കകുന്നതിന് ഇറാന്‍ ഭരണകൂടം നിര്‍ബന്ധിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെതിരേ വലിയൊരു വിഭാഗം ജനങ്ങളുടെ വികാരം നിലനില്‍ക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തലമറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരേ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരിക്കെയാണ് പുതിയ റിപ്പോര്‍്ട്ട് പുറത്തുവന്നിരിക്കുന്നത്...

 ഇസ്ലാമിക വിശ്വാസം

ഇസ്ലാമിക വിശ്വാസം

ഇസ്ലാമിക വിശ്വാസ പ്രകാരം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തല മറയ്ക്കണം. തല മാത്രമല്ല, ശരീരം മൊത്തം മറയ്ക്കണമെന്ന നിലപാടുള്ളവരുമുണ്ട്. മുഖവും മുന്‍കൈയ്യും ഒഴിച്ച് എല്ലാ ഭാഗവും മറയ്ക്കണമെന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

 ഇസ്ലാമിക വിപ്ലവം

ഇസ്ലാമിക വിപ്ലവം

1979ലാണ് ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നത്. അമേരിക്കന്‍ എംബസി ആക്രമിച്ച് ഇറാനെതിരേ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ ബന്ദികളാക്കി ഒടുവില്‍ നാടുകടത്തിയതാണ് സംഭവം. ഇതിന് ശേഷമാണ് ഇറാനില്‍ സ്ത്രീകള്‍ തല മറയ്ക്കുന്ന രീതി നിയമമായത്.

യാഥാസ്ഥിതികര്‍

യാഥാസ്ഥിതികര്‍

ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരണം യാഥാസ്ഥിതിക ഇസ്ലാമികരുടെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്നാണ്് ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പൊതുസ്ഥലങ്ങളിലെ തല മറയ്ക്കലും.

പരിഷ്‌കരണവാദി

പരിഷ്‌കരണവാദി

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പരിഷ്‌കരണവാദിയായിട്ടാണ് അറിയപ്പെടുക. ജനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് അദ്ദേഹം എതിരാണ്. അതുകൊണ്ടു തന്നെയാവണം വിവാദം കൊടുമ്പിരി കൊള്ളവെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 ചൂടേറിയ ചര്‍ച്ച

ചൂടേറിയ ചര്‍ച്ച

സ്ത്രീകള്‍ തലമറയ്ക്കണമെന്ന് നിര്‍ബന്ധിക്കുന്ന നിയമത്തിനെതിരേയാണ് കഴിഞ്ഞാഴ്ച ഇറാനില്‍ പ്രതിഷേധം നടന്നത്. 29 പേരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് ശേഷം തലമറയ്ക്കല്‍ വിവാദം ചൂടേറിയ ചര്‍ച്ചയാണ്.

പഴയ റിപ്പോര്‍ട്ട് ഇപ്പോള്‍

പഴയ റിപ്പോര്‍ട്ട് ഇപ്പോള്‍

ഇപ്പോള്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പുതിയതല്ല. 2014ല്‍ സമര്‍പ്പിക്കപ്പെട്ട സര്‍വേയുടെതാണ്. പക്ഷേ, ഇപ്പോള്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ കാരണം യാഥാസ്ഥിതിക വിഭാഗത്തോടുള്ള പ്രസിഡന്റിന്റെ എതിര്‍പ്പാണെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഇഷ്ടമുള്ളവര്‍

ഇഷ്ടമുള്ളവര്‍

സര്‍ക്കാര്‍ ബലം പ്രയോഗിച്ച് തല മറയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇഷ്ടമുള്ളവര്‍ തല മറയ്ക്കട്ടെ. അല്ലാത്തവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ മാന്യമായ മറ്റേതെങ്കിലും രീതിയില്‍ നടക്കട്ടെ. നിര്‍ബന്ധിക്കുന്നതിനോട് യോജിപ്പില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരും അഭിപ്രായപ്പെട്ടുവത്രെ.

മാറിയ റൂഹാനി

മാറിയ റൂഹാനി

ഇസ്ലാമിക രീതിയിലുള്ള തലമറയ്ക്കല്‍ നിയമപ്രകാരം നടപ്പാക്കിയതിനെ ഒരു കാലത്ത് പ്രശംസിച്ച വ്യക്തിയാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി. എന്നാല്‍ 2013ല്‍ പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ നിലപാടുകളില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. 2017ല്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൂഹാനി രാജ്യത്ത് വിശാലമായ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മാറുന്ന കാഴ്ച ഇങ്ങനെ

മാറുന്ന കാഴ്ച ഇങ്ങനെ

കഴിഞ്ഞാഴ്ച യുവതി തലമറക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം സ്ത്രീകള്‍ രംഗത്തുവന്നു. കഴിഞ്ഞമാസം ഇതേ വിഷയത്തില്‍ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

ഹിജാബ് ധരിക്കുന്നതിനെതിരേ ഇറാനില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. നിയമം പരസ്യമായി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന ഭയവും പ്രതിഷേധക്കാര്‍ക്കുണ്ട്. അതിനിടെയാണ് കഴിഞ്ഞാഴ്ച പ്രതിഷേധം സംഘടിപ്പിച്ചതും നിരവധി പേരെ അറസ്റ്റ് ചെയ്തതും.

 പുരുഷന്‍മാര്‍ക്കും നിയന്ത്രണം

പുരുഷന്‍മാര്‍ക്കും നിയന്ത്രണം

സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നത് മാത്രമല്ല ഇറാനിലെ നിയമം. പുരുഷന്മാര്‍ കാല്‍മുട്ട് മറയാത്ത വസ്ത്രം ധരിക്കുന്നതും തെറ്റാണ്. അത്തരത്തില്‍ പൊതുസ്ഥലത്ത് വരുന്ന പുരുഷന്‍മാരെയും അറസ്റ്റ് ചെയ്യും.

ആദ്യം ഉപദേശം

ആദ്യം ഉപദേശം

പൊതുസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണമെന്ന് ഇറാന്‍ പോലീസ് നിര്‍ദേശിക്കുന്നുണ്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഉപദേശിക്കാന്‍ പ്രത്യേക പോലീസ് ഇറാന്‍ നഗരങ്ങളിലുണ്ട്. തെറ്റ് ആവര്‍ത്തിച്ചാലാണ് അറസ്റ്റ് രേഖപ്പെടുത്തുക.

വസ്ത്ര രീതി ഇങ്ങനെ

വസ്ത്ര രീതി ഇങ്ങനെ

സ്ത്രീ ആയാലും പുരുഷനായാലും അയഞ്ഞ വസ്ത്രം ധരിക്കണമെന്നാണ് ഇറാന്‍ ചട്ടം. കട്ടിയുള്ള വസ്ത്രവും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇടുങ്ങിയതും നേര്‍ത്തതുമായ വസ്ത്രം ധരിക്കുന്നവര്‍ക്കെതിരേയും പോലീസ് നടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണം പാടില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.

English summary
Compulsory veils? Half of Iranians say 'no' to pillar of revolution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്