കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36,000 പേരെ സസ്‌പെൻഡ് ചെയ്യുന്നു... ബ്രിട്ടനിൽ കൊറോണ ഇഫക്ട്; ബ്രിട്ടീഷ് എയർവേയ്‌സിന്റെ കടുത്ത നടപടി

Google Oneindia Malayalam News

ലണ്ടന്‍: കൊവിഡ്-19 സാമ്പത്തിക മേഖലയെ അതിരൂക്ഷമായി ബാധിച്ചുതുടങ്ങി. ആദ്യ ഘട്ടത്തില്‍ ടൂറിസം, വ്യോമയാനം മേഖലെകളില്‍ ആയിരിക്കും ഇതിന്റെ പ്രതിഫലനം എന്ന് ഏറെക്കുറേ വ്യക്തമാണ്. അതിപ്പോള്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സ് അവരുടെ 80 ശതമാനം ജീവനക്കാരേയും സസ്‌പെന്‍ഡ് ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനയുമായി ധാരണത്തില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസ് ബാധ ഇപ്പോള്‍ തന്നെ ലോകമെമ്പാടും ഉള്ള വ്യോമയാന മേഖലയെ ബാധിച്ചുകഴിഞ്ഞിരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും വിമാനത്താവളങ്ങള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയാണ് പല വിമാന കമ്പനിതള്‍ക്കും.

45,000 ജീവനക്കാര്‍

45,000 ജീവനക്കാര്‍

45,000 ജീവനക്കാരാണ് ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ആകെയുള്ളത്. ഇതില്‍ 80 ശതമാനം പേരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ ആണ് തീരുമാനം. ഇക്കാര്യത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ ആയ യുണൈറ്റ് യൂണിയനും തമ്മില്‍ ദിവസങ്ങളായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. ഒടുവില്‍ ഇരു കൂട്ടരും തമ്മില്‍ ധാരണയില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വിമാനത്താവളങ്ങള്‍

രണ്ട് വിമാനത്താവളങ്ങള്‍

ഗാറ്റ്വിക്, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്ന കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് പൂര്‍ണമായും തൊഴില്‍ നഷ്ടപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രശ്‌നം തീരും വരെ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വ്വീസുകളും ബ്രിട്ടീഷ് എയര്‍വേയ്‌സ് നിര്‍ത്തി വച്ചിരിക്കുകയാണ്.

നിലവില്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് നാമമാത്ര സര്‍വ്വീസുകള്‍ നടത്തുന്നത്.

പട്ടിണി കിടക്കേണ്ടി വരില്ല

പട്ടിണി കിടക്കേണ്ടി വരില്ല

എന്തായാലും ബ്രിട്ടീഷ് എര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ഇനിയുള്ള മാസങ്ങളില്‍ കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കില്ല. അതുകൊണ്ട് അവരുടെ ജീവിതം വഴിമുട്ടിപ്പോകും എന്നും കരുതേണ്ടതില്ല.

കൊറോണ വൈറസ് ഉത്തേജക പദ്ധതികളുടെ ഭാഗമായി ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിമാസ സഹായം നല്‍കുന്ന പാക്കേജും ബ്രിട്ടനിലുണ്ട്. ഇത് പ്രകാരം ശരാശരി 2,500 പൗണ്ട് വരെ ഓരോരുത്തര്‍ക്കും പ്രതിമാസം ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ അത് 2.36 ലക്ഷം രൂപ വരും!

പൈലറ്റുമാര്‍ വഴങ്ങി

പൈലറ്റുമാര്‍ വഴങ്ങി

സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ പൈലറ്റുമാരേയും പിരിച്ചുവിടേണ്ട സ്ഥിതിയാകും. എന്തായാലും പൈലറ്റുമാരുമായുള്ള ചര്‍ച്ചയും ഫലം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് മാസം പൈലറ്റുമാര്‍ പാതി ശമ്പളം കൊണ്ട് തൃപ്തിപ്പെടും.

സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ജീവനക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുകയേക്കാള്‍ മെച്ചപ്പട്ട തുക നല്‍കണം എന്ന ആവശ്യമാണ് യൂണൈറ്റ് യൂണിയന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ കമ്പനിയില്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു.

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്

മാഡ്രിഡ് ആസ്ഥാനമായിട്ടുള്ള ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ആണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മാതൃ കമ്പനി. ഇവരാണെങ്കില്‍ മേഖലയിലെ മറ്റ് കമ്പനികളെ അപേക്ഷിച്ച് സാമ്പത്തികമായി വലിയ ലാഭത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വലിയ സ്ഥാപനം പോലും ജോലിക്കാരെ ഇങ്ങനെ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് ഊഹിക്കാം.

ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ മേധാവി വില്ലി വാള്‍ഷ് കഴിഞ്ഞ തവണ അഞ്ചര ശതമാനം ശമ്പള വര്‍ദ്ധനയായിരുന്നു നേടിയിരുന്നത്. അതുപോലെ വന്‍ തുക ശമ്പളം പറ്റുന്ന ആളാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് സിഇഒ അലെക്‌സ് ക്രൂസ്. ഇവരുടെ ശമ്പളവും ഈ ഘട്ടത്തില്‍ വെട്ടിക്കുറയ്ക്കുമോ എന്ന ചോദ്യമാണ് ജീവനക്കാരില്‍ പലരും ചോദിക്കുന്നത്.

English summary
Coronavirus: British Airways to suspend its 80 % employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X