കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റില്‍ വീണ്ടും കൊറോണ; 102 ദിവസത്തിന് ശേഷം, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

വെല്ലിങ്ടണ്‍: കൊറോണയെ ആദ്യം പിടിച്ചുകെട്ടിയ രാജ്യം എന്ന ഖ്യാതി നേടിയ ന്യൂസിലാന്റില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. 102 ദിവസത്തിന് ശേഷമാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് രോഗം ബാധിച്ചത്. ആരില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലാന്റില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്റ ആന്‍ഡേണ്‍ അറിയിച്ചു.

D

Recommended Video

cmsvideo
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍

നൂറ് ദിവസത്തിന് ശേഷം പ്രാദേശികമായി വ്യാപിച്ച കൊറോണ വൈറസ് രോഗം ബാധിച്ചത് അധികൃതരെ ആശങ്കയാക്കിയിട്ടുണ്ട്. രോഗം പൂര്‍ണമായും ഇല്ലാതായി എന്ന് കരുതിയിരിക്കെയാണ് വീണ്ടും രോഗം കണ്ടത്. നൂറ് ദിവസത്തോളം രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ വന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു ന്യൂസിലാന്റ്. എന്നാല്‍ ഓക്ലാന്റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണിപ്പോള്‍ രോഗം കണ്ടിരിക്കുന്നത്. ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. രോഗ വ്യാപനം തടയുന്നതിന് എല്ലാ ശ്രമങ്ങളും ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കുന്നതിന് ലോകാരോഗ്യ സംഘടന വരെ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്ന രാജ്യമാണ് ന്യൂസിലാന്റ്. രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് എല്ലാ നിയന്ത്രണങ്ങളും നീക്കി ന്യൂസിലാന്റ് സാധാരണ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. സാമൂഹിക അകലം വേണ്ടെന്ന് വച്ചു. കായിക മല്‍സരങ്ങള്‍ പുനരാരംഭിച്ചു. സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

എന്നാല്‍ ജനങ്ങള്‍ വീണ്ടും പഴയ പടി പോലെ ആയതില്‍ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചിരുന്നു. വീണ്ടുമൊരു കൊറോണ വ്യാപനം തള്ളിക്കളയാനാകില്ലെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം ഓക്ലാന്റില്‍ ലോക്ക് ഡൗണ്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലയിലും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നാണ് സൂചന.

വീണ്ടും ഞായറാഴ്ച ലോക്ക്ഡൗണ്‍; വിവാഹത്തിന് 20 പേര്‍, കടകള്‍ക്കും നിയന്ത്രണം, മലപ്പുറം കടുപ്പിച്ചുവീണ്ടും ഞായറാഴ്ച ലോക്ക്ഡൗണ്‍; വിവാഹത്തിന് 20 പേര്‍, കടകള്‍ക്കും നിയന്ത്രണം, മലപ്പുറം കടുപ്പിച്ചു

ജയ്പൂരിലേക്ക് മടങ്ങുംമുമ്പ് തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്; ആ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുജയ്പൂരിലേക്ക് മടങ്ങുംമുമ്പ് തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്; ആ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു

എല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നുഎല്ലാ തടസങ്ങളും നീങ്ങി... ഇനി യുഎഇയിലേക്ക് പറക്കാം, ഗള്‍ഫ് ലോകം വീണ്ടും സജീവമാകുന്നു

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

English summary
Coronavirus Case again reported In New Zealand After 102 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X