Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്; അമേരിക്കയില്‍ മരണം 47000 കടന്നു, ലോക്ക് ഡൗണ്‍ തുടരുന്നു, പ്രതിസന്ധി രൂക്ഷം

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണമരണം ഒരുലക്ഷത്തിഎണ്‍പതിനായിരം പിന്നിട്ടിരിക്കുകയാണ്. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി 184,248 കൊറോണ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ചവരുടെ എണ്ണം 26 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ രൂക്ഷമായി തന്നെ തുടരുകയാണ്.

Recommended Video

cmsvideo
    Keralites Stranded In American Cruise Ships | Oneindia Malayalam

    47681 മരണമാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 2341 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെമാത്രം 29,973 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ പലഭാഗവും ഇപ്പോഴും ലോക്ക് ഡൗണില്‍ തുടരുകയാണ്. ഇത് പലമേഖലയിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

     crship

    ക്രൂയീസ് കപ്പല്‍ വിനോദസഞ്ചാരം പൂര്‍ണ്ണമായി നിലച്ചത് മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
    കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 14 മുതല്‍ ക്രൂയീസ് കപ്പലുകളിലെ വിനോദസഞ്ചാരം അമേരിക്ക നിര്‍ത്തിവെച്ചിട്ടുണ്ട്. ഫ്ളോറിഡ ഭാഗത്തും കാലിഫോര്‍ണിയ ഭാഗത്തുമായി ഇരുന്നൂറിലധികം ക്രൂയിസ് കപ്പലുകളാണുള്ളത്. ഒരോ കപ്പലിലും ജീവനക്കാരായി ഉള്ളത് 150 മുതല്‍ 1500 വരെ ആളുകളാണ്. പല കപ്പലിലും ഇന്ത്യക്കാരുടെ സാന്നിധ്യവുമുണ്ട്.

    കപ്പല്‍ കമ്പനികല്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. ഓരോ ജീവനക്കാരനും ഒരു മുറി അനുവദിച്ചുകൊണ്ട് കൃത്യമായ സാമൂഹിക അകലം കപ്പലിലും നടപ്പാക്കുന്നു. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന് മാത്രം 26 കപ്പലുകളാണുള്ളത്. ആയിരത്തോളം മലയാളികള്‍ ഈ കമ്പനിക്ക് കീഴില്‍ മാത്രം ജോലി ചെയ്യുന്നത്. 17 ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്‍ക്ക് അമേരിക്കയില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ക്രൂയീസ് കപ്പലില്‍ നിന്നുള്ള യാത്രക്കാരനായിരുന്നു കാലിഫോര്‍ണയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+