• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയിലെ കാര്യങ്ങള്‍ മാറിമറിയുന്നു..! വുഹാനില്‍ വീണ്ടും വൈറസ് ബാധ; പുതിയ കണക്കുകള്‍ ഇങ്ങനെ

വുഹാന്‍: 2019ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലായിരുന്നു ലോകത്തെ ഭീതിയിലാക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം വുഹാനില്‍ 50000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3800 ഓളം പേര്‍ക്ക് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ചൈനയിലെ കൊറോണ കേസുകളുടെ 56 ശതമാനവും വുഹാനിലാണുണ്ടായത്. എന്നാല്‍ മാസങ്ങളോളം നീണ്ട പ്രതിരോധപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ചൈന വൈറസില്‍ നിന്ന് മുക്തി നേടിയിരുന്നു. വൈറസിനെ നിയന്ത്രണത്തിലാക്കിയതോടെ ജനജീവിതം സാധാരണനിലയിലേക്കായി മാറിയിരുന്നു.

മേയ് ആദ്യവാരത്തോടെ കര്‍ശനമുന്‍കരുതല്‍ സ്വീകരിച്ച് വുഹനിലെ സ്‌കൂളുകളെല്ലാം സര്‍ക്കാര്‍ തുറന്നിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ തുറന്നതോടെ സര്‍ക്കാര്‍ എല്ലായിടത്തും മാസ് നിര്‍ബന്ധമാക്കുകയും ചെയ്തു. കൂടാതെ താപനില, അണുനാശിനി പരിശോധനകള്‍ക്കും നിര്‍ബന്ധമായും വിധേയമാകേണ്ടതുണ്ട്. എന്നാല്‍ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ട് ചൈനയിലെ വുഹാനില്‍ വീണ്ടും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. മേയ് 9ലെ കണക്കനുസരിച്ച് വുഹാനില്‍ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 28ന് ശേഷം ആദ്യമായാണ് ഇത്രയധികം രോഗം വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങളിലേക്ക്...

14 പേര്‍ക്ക്

14 പേര്‍ക്ക്

ചൈന നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 14 പുതിയ കേസുകളാണ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 3ന് ശേഷം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ചൈനയിലെ മിക്ക മേഖലകളും സര്‍ക്കാര്‍ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നത് തുടര്‍ന്നതോടെ വുഹാനിലെ കാര്യങ്ങള്‍ മാറിമറിയുകയാണ്. സ്ഥിരീകരിച്ച കേസുകളില്‍ 11ഉം ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തിലാണ്.

മരണം

മരണം

മേയ് ഏഴിന് ഷുലാന്‍ നഗരത്തില്‍ കൊവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെ എല്ലാവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, രോഗം സ്ഥിരീകരിച്ചവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

വുഹാനിലെ മാര്‍ക്കറ്റ്

വുഹാനിലെ മാര്‍ക്കറ്റ്

അതേസമയം, കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയിലും വിള്ളലെന്ന് സൂചന. ചൈനയില്‍ നിന്ന് സ്വാഭാവികമായി ഉണ്ടായതാണ് കൊറോണയെന്നാണ് അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറയുന്നത്. എന്നാല്‍ സംഘടനയുടെ ആനിമല്‍ ഡിസീസ് വിദഗ്ദന്‍ പറയുന്നത് ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്ന് പിടിച്ചതെന്നാണ്. ലോകരാജ്യങ്ങള്‍ മുഴുവന്‍ ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാനായി ചൈനക്കെതിരെ സമ്മര്‍ദം ചെലുത്തുകയാണ്. ഇതിനിടെയാണ് ലോകാരോഗ്യ സംഘടന തന്നെ വെറ്റ് മാര്‍ക്കറ്റിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അമേരിക്ക പറയുന്നത്

അമേരിക്ക പറയുന്നത്

എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വൈറോളജി ലാബില്‍ നിന്നാണെന്ന വാദത്തില്‍ അമേരിക്ക ഉറച്ചുനില്‍ക്കുകയാണ്. വൈറോളജി ലാബില്‍ നിന്ന് വെറ്റ് മാര്‍ക്കറ്റിലേക്ക് വൈറസ് വ്യാപിക്കുകയായിരുന്നെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇതിന് വേണ്ട തെളിവുകള്‍ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈന ലോകത്തിന് മുന്നില്‍ പല കാര്യങ്ങളും മറയ്ക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

ചൈനയിലെ കണക്ക്

ചൈനയിലെ കണക്ക്

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 82901 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഈ കണക്ക് യഥാര്‍ത്ഥമല്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതുവരെ ചൈനയില്‍ 4633 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 78,120 പേര്‍ ഇവിടെ നിന്നും രോഗമുക്തി നേടി. രാജ്യത്ത് 148 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

English summary
Coronavirus has been reported again in Wuhan, China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X