കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീനയില്‍ പല മേഖലകളും അടച്ചു: ഭക്ഷണം അടക്കമുള്ളവ നേരിട്ട് വീടുകളില്‍ എത്തിക്കും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 47 ആയി. 364 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ നിശ്ചയിച്ചത്. ആകെ രോഗികളുടെ എണ്ണം 3651 ആആയി. 681 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. 90 പേര്‍ക്ക് മക്കയില്‍ മാത്രം പുതുതായി അസുഖം സ്ഥിരീകരിച്ചു. മദീനയില്‍ 78 പേര്‍ക്കും ജിദ്ദയില്‍ 69 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാലപിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല

ആകെ രോഗബാധിതരുടെ എണ്ണം 498 ആയതോടെ മദീനയിലെ പ്രധാന ഭാഗങ്ങള്‍ പൂര്‍ണമായും അടച്ചു. അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ച മേഖലയിലുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും അവശ്യവസ്തുക്കളും മന്ത്രാലയം നേരിട്ട് വീടൂകളിലേക്ക് എത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളാണ് അടച്ചത്. അനിശ്ചിത കാലത്തേക്കാണ് അടച്ചു പൂട്ടല്‍.

coronavirus

സൗദി രാജകുടുംബത്തിലും കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുതിര്‍ന്ന സൗദി രാജകുമാരന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് കൊറോണ വൈറസ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത്. റിയാദിന്‍റെ മുന്‍ ഗവര്‍ണ്ണറായിരുന്നു ഇദ്ദേഹം. രാജകുടുംബത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ക്കും അസുഖം ബാധിച്ചതായാണ് റിപോര്‍ട്ട് അവകാശപ്പെടുന്നത്.

ആരും പട്ടിണി കിടക്കരുത്: കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി മോഹന്‍ലാല്‍ആരും പട്ടിണി കിടക്കരുത്: കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി മോഹന്‍ലാല്‍

രോഗഭീതിയുള്ളതിനാല്‍ 84 കാരനായ സല്‍മാന്‍ രാജാവ് റിയാദിലെ രാജ കൊട്ടാരത്തില്‍നിന്ന് മാറി ചെങ്കടലിലെ ജിദ്ദ നഗരത്തിനടുത്തുള്ള ഒരു ദ്വീപിലെ കൊട്ടാരത്തിലാണ് മറ്റുള്ളവരില്‍ നിന്നും അകന്ന് കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രോഗബാധ തടയാനുള്ള മുന്‍കരുതലായി സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. രാജകുടുംബത്തിലെ 150 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി രാജകുടുംബവുമായി അടുത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
coronavirus in gulf; Many areas were closed in Medina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X