കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ച ഗര്‍ഭിണികളില്‍ ശിശുമരണം സംഭവിക്കാന്‍ സാധ്യത ശക്തമാണെന്ന് പഠനങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: കൊവിഡ് കേസുകള്‍ ലോകത്ത് പലയിടത്തും കുറഞ്ഞ് വരികയാണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന പുതിയ പഠനങ്ങള്‍ ലോകത്താകെ ചര്‍ച്ചയാവുകയാണ്. സ്ത്രീകളെ പ്ലസന്റ അഥവാ പൊക്കിക്കൊടിയെ തകര്‍ക്കാന്‍ തന്നെ കൊറോണവൈറസിന് ശേഷിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം ഉറപ്പാക്കാന്‍ കൊറോണവൈറസിന് സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൊവിഡ് ബാധിച്ച ഗര്‍ഭിണികളിലും സ്ത്രീകളിലും ശിശുമരണ നിരക്ക് വര്‍ധിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടതോ കേട്ടതോ അല്ലാത്ത വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്ക് കൊവിഡ് വലിയ റിസ്‌കാണെന്ന് പഠനത്തില്‍ നിന്ന് വ്യക്തം.

ഒറ്റ സീറ്റില്ലെങ്കിലും ഉത്തരാഖണ്ഡില്‍ ബിഎസ്പിയെ പേടിക്കണം, 2007 ആവര്‍ത്തിച്ചാല്‍ കിംഗ് മേക്കര്‍ഒറ്റ സീറ്റില്ലെങ്കിലും ഉത്തരാഖണ്ഡില്‍ ബിഎസ്പിയെ പേടിക്കണം, 2007 ആവര്‍ത്തിച്ചാല്‍ കിംഗ് മേക്കര്‍

1

അതേസമയം ഈ പ്രതിസന്ധിയെ നേരിടാന്‍ വാക്‌സിനേഷന്‍ സാധിക്കുമെന്നാണ് ഭരണകര്‍ത്താക്കള്‍ കരുതുന്നത്. പന്ത്രണ്ട് രാജ്യങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്നാണ പഠനം നടത്തിയത്. അമേരിക്കയിലെ വിദഗ്ധര്‍ അടക്കം ഇതിന്റെ ഭാഗമാണ്. 64 ചാപ്പിള്ളകളുടെയും പ്രസവത്തിന് ശേഷം മരിച്ച നാല് നവജാത ശിശുക്കളുടെയും പൊക്കിക്കൊടി ടിഷ്യുവാണ് പഠനത്തിനായി പരിശോധിച്ചത്. ഇതെല്ലാം കൊവിഡിന്റെ ഭാഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സ്ത്രീകളെല്ലാം വാക്‌സിന്‍ എടുക്കാത്തവരാണ്. ഗര്‍ഭിണികളായിരുന്നപ്പോഴാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തത് ഇവരെ കൂടുതലായി ബാധിച്ചുവെന്നാണ് പഠനത്തില്‍ പറയുന്നത്.

പൊക്കില്‍ക്കൊടിക്ക് തകരാര്‍ സംഭവിക്കുന്നതാണ് ഇത്തരം ഗര്‍ഭസ്ഥ ശിശു മരണങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഗര്‍ഭപിണ്ഡത്തിലുണ്ടാവുന്ന രോഗബാധയാണ് കൊവിഡ് മരണങ്ങള്‍ ഗര്‍ഭശിശുവില്‍ സംഭവിക്കാന്‍ കാരണം. ഇക്കാര്യം നോര്‍ത്ത് വെസ്‌റ്റോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫെയ്ന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പാത്തോളജിസ്റ്റായ ജെഫ്രി ഗോള്‍സ്‌റ്റെയിനും സ്ഥിരീകരിച്ചു. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ ഗര്‍ഭിണികളില്‍ ചാപ്പിള്ളകളുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് ഡെല്‍റ്റ വേരിയന്റുകളാണ് ഇത്തരം മരണങ്ങള്‍ വര്‍ധിപ്പിക്കുന്നത്.

വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ക്കും ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കാരണം കൊവിഡ് ബാധിക്കപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ തീവ്രത അനുഭവിക്കേണ്ടി വരുന്നത് ഗര്‍ഭിണികളാണ്. അതേസമയം കൊറോണവൈറസ് മാത്രമല്ല, മറ്റ് വൈറസുകളും ഗര്‍ഭസ്ഥ ശിശു മരണങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനം നയിച്ച ഡോ ഡേവിഡ് ഷ്വാര്‍ട്‌സ് പറയുന്നു. പ്ലസന്റയെ ബാധിക്കാന്‍ സാധ്യതയുള്ള വൈറസുകളില്‍ സിക വൈറസും വരുമെന്നും ഷ്വാര്‍ട്‌സ് പറഞ്ഞു. പൊക്കിള്‍ക്കൊടിയെയാണ് ഈ വൈറസുകളെല്ലാം ബാധിക്കുക. അതിനെ നശിപ്പിക്കുന്ന തരത്തിലേക്ക് ഈ വൈറസുകള്‍ വളരും. അതാണ് മരണങ്ങള്‍ക്ക് കാരണമാകുമെന്നതെന്നും ഷ്വാര്‍ട്‌സ് പറഞ്ഞു.

ചന്നി മാത്രം പോര, പവര്‍ഹൗസുകളുടെ സേവനമില്ലാതെ കോണ്‍ഗ്രസ്, ജയിക്കാന്‍ ആ മാജിക് വേണംചന്നി മാത്രം പോര, പവര്‍ഹൗസുകളുടെ സേവനമില്ലാതെ കോണ്‍ഗ്രസ്, ജയിക്കാന്‍ ആ മാജിക് വേണം

English summary
coronavirus infected woman have high chance of still birth says experts, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X