കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നു... കൊറോണ വ്യാപനത്തില്‍ ബ്രിട്ടന്റെ നിഗമനം!!

Google Oneindia Malayalam News

ലണ്ടന്‍: ചൈനയ്‌ക്കെതിരെ പുതിയ കണ്ടെത്തലുമായി ബ്രിട്ടന്‍. കൊറോണവൈറസ് വുഹാനിലെ ലബോറട്ടിയില്‍ നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതുന്നുണ്ട്. അതേസമയം ചൈന വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഇതുവരെ ഉന്നയിച്ചിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ആദ്യ പ്രതികരണമാണ് ബ്രിട്ടന്‍ നടത്തുന്നത്. നേരത്തെ തന്നെ കൊറോണ ഭേദമായാല്‍ ചൈനയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തണമെന്ന ആവശ്യം ബ്രിട്ടന്‍ ഉന്നയിച്ചിരുന്നു.

1

ചൈനയില്‍ നിന്ന് തെറ്റ് പറ്റിയെന്ന് ഉറപ്പാണ്. ഒരിക്കലും അവരുടെ പങ്ക് കുറച്ചുകാണാന്‍ സാധിക്കില്ല. അവരുടെ ലാബില്‍ നിന്നുള്ള ചോര്‍ച്ചയാണ് വൈറസ് വ്യാപനത്തിന് കാരണായതെന്ന കാര്യം തള്ളിക്കളയാനാവില്ല. അതേസമയം വൈറസിന്റെ സ്വഭാവം കണക്കിലെടുത്ത് ഇത്തരമൊരു സാധ്യത ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിക്കളയുന്നില്ലെന്ന് ബ്രിട്ടീഷ് എമര്‍ജന്‍സി കമ്മിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതൊരു യാദൃശ്ചികമായ കാര്യമല്ല. വുഹാനില്‍ ഇത്തരമൊരു ലബോറട്ടറിയുണ്ട്. അതുകൊണ്ട് ഈ സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇയാള്‍ പറഞ്ഞു. വുഹാനില്‍ രണ്ട് സയന്റിഫിക്ക് ലാബുകളാണ് ഉള്ളത്. ഇവിടെ കൊറോണ പരീക്ഷണം നടത്തിയിരുന്നുവെന്നാണ് സൂചന.

നേരത്തെ തന്നെ വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംശയത്തിന്റെ നിഴലിലാണ്. അതേസമയം ബ്രിട്ടന്റെ പുതിയ കണ്ടെത്തലിന് യാതൊരു സാധ്യതയുമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരമൊരു ചോര്‍ച്ചയ്ക്ക് സാധ്യതില്ലെന്ന് ഇവര്‍ വിലയിരുത്തുന്നു. അതേസമയം റൂട്ട്ഗര്‍സ് യൂണിവേഴ്‌സിറ്റിയെ ബയോളജിസ്റ്റായ റിച്ചാര്‍ഡ് എബ്രൈറ്റ് ബ്രിട്ടീഷ് വാദത്തെ അംഗീകരിച്ചു. വുഹാനിലെ ശാസ്ത്രജ്ഞര്‍ക്ക് വളരെ കുറച്ച് സുരക്ഷാ ഉപകരണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇയാള്‍ പറയുന്നു. അതുകൊണ്ടാണ് വൈറസ് പടര്‍ന്നതെന്നും ഇയാള്‍ പറഞ്ഞു. ബോറിസ് ജോണ്‍സന്റെ സര്‍ക്കാരിലെ പാര്‍ലമെന്റംഗങ്ങള്‍ നേരത്തെ ചൈനയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി അദ്ദേഹത്തിന് കത്തയച്ചിരുന്നു.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ ഐസിയുവിലാണ് അദ്ദേഹം. സാധാരണ ഓക്‌സിജന്‍ പരിചരണമാണ് അദ്ദേഹത്തിന് നല്‍കുന്നത്. അദ്ദേഹത്തിന് വെന്റിലേഷന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് ന്യൂമോണിയ ഇല്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേരത്തെ കടുത്ത പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ജോണ്‍സന്റെ അഭാവത്തില്‍ വിദേശകാര്യ സെക്രട്ടരി ഡൊമിനിക് റാബിനാണ് ചുമതല. അതേസമയം റാബിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ചാന്‍സലര്‍ റിഷി സുനാക് പകരം ചുമതല ഏറ്റെടുക്കും. ജോണ്‍സന്റെ നില അതീവ ഗുരുതരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
coronavirus may leaked from chinese laboratory says britain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X