കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിൽ ചൈനയെ മറികടന്ന് സ്പെയിൻ: 24 മണിക്കൂറിൽ മരിച്ചുവീണത് 738 പേർ, ലോക്ക് ഡൌൺ ഏപ്രിൽ 15 വരെ!!

Google Oneindia Malayalam News

മാഡ്രിഡ്: കൊറോണ വൈറസിനെത്തുടർന്നുള്ള ആൾനാശത്തിൽ ചൈനയെ മറികടന്ന് സ്പെയിൻ. 3, 434 പേരാണ് ഇതിനകം സ്പെയിനിൽ കൊറോണ ബാധിച്ച് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 738 പേരാണ് രാജ്യത്ത് മരിച്ചിട്ടുള്ളത്. സ്പെയിൻ സർക്കാരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ലോകത്ത് ഇറ്റിലിയിലാണ് ഏറ്റവുമധികം ആൾനാശം റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ 3,281 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
ആഗോളതലത്തിൽ നാല് ലക്ഷത്തിലധികം പേർക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. 16000 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഇറ്റലിയിൽ മാത്രം 6000 പേരാണ് മരിച്ചിട്ടുള്ളത്.

 കൊവിഡിനെ കുറിച്ച് മിണ്ടേണ്ട; ശ്രീരാമലുവിനെ മൂലക്കിരുത്തി യെ‍ഡ്ഡി, പുതിയ പൊട്ടിത്തെറി കൊവിഡിനെ കുറിച്ച് മിണ്ടേണ്ട; ശ്രീരാമലുവിനെ മൂലക്കിരുത്തി യെ‍ഡ്ഡി, പുതിയ പൊട്ടിത്തെറി

മധ്യേഷ്യയിലെ കൊറോണ പ്രഭവ കേന്ദ്രമായ ഇറാനിൽ 27, 017 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,077 പേർ കൊറോണ ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് പുതുവർഷപ്പിറവലിയിൽ യാത്ര ചെയ്തതാണ് ഇത്തരത്തിൽ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുള്ളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തേക്കുള്ള എല്ലാത്തരം യാത്രകളും വിലക്കിയ സർക്കാർ മുന്നറിയിപ്പുകൾ ലംഘിക്കുന്നവരെ നിയമപരമായി നേരിടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

47,610 പേർക്ക് രോഗം

47,610 പേർക്ക് രോഗം

കൊറോണ വ്യാപനം രൂക്ഷമായതോടെ സാമൂഹിക വ്യാപനം തടയുന്നതിനായി സ്പെയിൻ കഴിഞ്ഞ 11 ദിവസമായി പൂർണമായും അടച്ചിട്ട നിലയിലാണുള്ളത്. രാജ്യത്ത് 47,610 പേർക്കാണ് സ്പെയിനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 738 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

 27 ശതമാനം ഉയർന്നു

27 ശതമാനം ഉയർന്നു


പരിശോധനാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചെങ്കിലും 20 ശതമാനം വർദ്ധനവാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായത്. ഇക്കാലയളവിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ 27 ശതമാനം വർധനവും രേഖപ്പെടുത്തിയിരുന്നു. ഇതോടെ മാർച്ച് 14ന് പ്രഖ്യാപിച്ച ലോക്ക് ഡൌൺ ഏപ്രിൽ 11 വരെ നീട്ടിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുന്നതോടെ ഈ ആഴ്ചയിലെ സ്ഥിതി കൂടുതൽ വഷളാവുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

58 ശതമാനം മാഡ്രിഗിൽ

58 ശതമാനം മാഡ്രിഗിൽ



തലസ്ഥാന നഗരമായ മാഡ്രിഡിനോട് അടുത്ത പ്രദേശങ്ങളിൽ മാത്രം 14, 597 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1825 പേർ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ മരണത്തിന്റെ 53 ശതമാനവും ഇവിടെ നിന്നാണ്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറങ്ങതോടെ സൈന്യം മാഡ്രിഡിൽ ഐഎഫ്ഇഎംഎ എക്സിബിഷൻ സെന്റർ 1500 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റുകയായിരുന്നു. പിന്നീട് 5,500 പേരെ ചികിത്സിക്കാവുന്ന തരത്തിലേക്ക് വികസിപ്പിക്കുകയും ചെയ്തിരുന്നു.

 അന്വേഷണത്തിന് ഉത്തരവ്

അന്വേഷണത്തിന് ഉത്തരവ്

രാജ്യത്തെ പ്രായമായ നിരവധി പേരെ വീടുകളിൽ ഉപേക്ഷിച്ച നിലയിലും മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇതോടെ വിഷയത്തിൽ ഇടപെട്ട സ്പാനിഷ് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രായമായവരോട് ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സ്പാനിഷ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്.

 നിയന്ത്രണ വിധേയം..

നിയന്ത്രണ വിധേയം..


ഹൂബെ പ്രവിശ്യയിലാണ് ചൈനയിലെ 97 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരം സ്ഥിതി ചെയ്യുന്നത് ഈ പ്രവിശ്യയിലാണ്. ചൈനയിൽ 81, 1661 പേർക്കാണ് കൊറോണ ബാധിച്ചത്. അതിൽ 3, 285 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഡിസംബർ പകുതിയോടെ രോഗം റിപ്പോർട്ട് ചെയ്ത ചൈനയിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണ്.

English summary
Coronavirus: Spain overtakes China toll with 3,434 deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X