ജിദ്ദയിൽ കൊറോണ വാക്സിൻ സെന്റർ തുടങ്ങി: സൌദിയിൽ രണ്ടാമത്തെ കേന്ദ്രം, പ്രവാസികൾക്കും സൌജന്യ വാക്സിൻ
ജിദ്ദ: റിയാദിന് ശേഷം സൗദി അറേബ്യയിലെ രണ്ടാമത്തെ കൊറോണ വൈറസ് വാക്സിൻ കേന്ദ്രം ജിദ്ദയിൽ ആരംഭിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിന്റെ തെക്കൻ ടെർമിനലിലാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. സ്പെഷ്യലിസ്റ്റ് മെഡിക്കൽ സ്റ്റാഫ് നിയന്ത്രിക്കുന്ന 84 ക്ലിനിക്കുകളിലൂടെ നിരവധിപേർക്ക് ഒരേ സമയം തന്നെ വാക്സിൻ സ്വീകരിക്കുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇത് സാധ്യമാകുന്ന തരത്തിലാണ് വാക്സിൻ സെന്റർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന് പുറമേ പ്രവിശ്യയിലെ മറ്റ് കേന്ദ്രങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.
അലി അക്ബര്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും; ലക്ഷ്യം സീറ്റ് പിടിച്ചെടുക്കല്‍
റിയാദിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിലവിൽ 550 ക്ലിനിക്കുകളാണ് പ്രവർത്തിച്ച് വരുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ നിലനിർത്തുന്നതിന് ആവശ്യമായ ആരോഗ്യ പരിരക്ഷ നൽകിയതിന് സൗദി നേതൃത്വത്തിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) പ്രസിഡന്റ് അബ്ദുൽഹാദി അൽ മൻസൂരി നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതോടെ രോഗവ്യാപനം നേരിടാൻ എല്ലാ സർക്കാർ ഏജൻസികളോടും ആരോഗ്യ മന്ത്രാലയത്തോടും പ്രസക്തമായ എല്ലാ സ്ഥാപനങ്ങളോടും ഞങ്ങൾക്കൊപ്പം പങ്കുചേരാൻ നേതൃത്വം അഭ്യർത്ഥിച്ചിരുന്നു.
"രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് തടയാനുള്ള സാധ്യതകളും സൗകര്യങ്ങളും ജിസിസിഎ ഉപയോഗപ്പെടുത്തി. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഞങ്ങൾ ആരംഭിക്കുന്ന ഈ പദ്ധതി ഏകീകൃത പങ്കാളിത്ത പ്രവർത്തനത്തിന്റെ വിപുലീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ആഗ്രഹിക്കുന്ന ആളുകളെ സ്വീകരിക്കാൻ തെക്കൻ ടെർമിനൽ തയാറാണെന്നും മുൻകരുതൽ നടപടികൾക്ക് അനുസൃതമായി പ്രക്രിയ മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പദ്ധതികളും മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"തെക്കൻ ടെർമിനലിനെ ലോജിസ്റ്റിക്കൽ മാനദണ്ഡങ്ങളുടെയും വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് വാക്സിനേഷൻ കേന്ദ്രമായി ജിദ്ദയിൽ പുതിയ കേന്ദ്രത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. തിരഞ്ഞെടുത്തു, അതിൽ ഏറ്റവും പ്രധാനം വലിയ പ്രദേശവും സ്ഥലവുമാണ്, ഇത് ജിദ്ദ ഗവർണറേറ്റിലെ ഭൂരിഭാഗം ജനങ്ങൾക്കും പരിചിതമായ സ്ഥലമാണ്. ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗജന്യ കുത്തിവെയ്പ് സ്വീകരിക്കാൻ എടുക്കാൻ സെഹതി ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം സൗദികളോടും പ്രവാസികളോടും നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.