കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയറ്റ്‌നാമിലെ കൊറോണ ബാധിതര്‍ സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്: അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന!!

  • By S Swetha
Google Oneindia Malayalam News

ഹോചിമിന്‍: കൊറോണ വൈറസ് ലോകമെമ്പാടും പടരുന്നതിനിടെ വിയറ്റ്നാമില്‍ നിന്നും ഒരു നല്ല വാര്‍ത്തയാണ് പുറത്ത് വരുന്നത്. രാജ്യത്തെ രോഗബാധിതരായ 16 രോഗികളും സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി വിയറ്റ്‌നാം സര്‍ക്കാര്‍ അറിയിച്ചു. 73കാരനായ ഏറ്റവും പ്രായം കൂടിയ രോഗി അടക്കം 16 പേരെ ബുധനാഴ്ച ആശുപത്രി വിട്ടിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ പുതിയ അണുബാധ കേസുകളൊന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 13ാം തിയതിയാണ് അവസാനമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹനോയിലെ ഒരു വടക്കന്‍ ഗ്രാമം 20 ദിവസമായി നിരീക്ഷണത്തിലാണ്. എന്നിരുന്നാലും, വിയറ്റ്‌നാമില്‍ നിന്നുള്ളത് വ്യത്യസ്തമായ കഥയാണെന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ നിര്‍ണായകമാണെന്നും ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും പറഞ്ഞു.

ബിജെപിക്ക് നെഞ്ചിടിപ്പ്; 10 എംഎല്‍എമാര്‍ രാജിവയ്ക്കുമോ? യെഡ്ഡിയെ കൊത്തിവലിച്ച് മൂന്ന് പ്രശ്‌നങ്ങള്‍ബിജെപിക്ക് നെഞ്ചിടിപ്പ്; 10 എംഎല്‍എമാര്‍ രാജിവയ്ക്കുമോ? യെഡ്ഡിയെ കൊത്തിവലിച്ച് മൂന്ന് പ്രശ്‌നങ്ങള്‍

കൊറോണയ്‌ക്കെതിരെ നടത്തുന്നത് ഒരു യുദ്ധമാണെങ്കില്‍ ആ യുദ്ധത്തിലെ ആദ്യ ഘട്ടത്തില്‍ വിജയിച്ചതായി വിയറ്റ്‌നാം ഉപ പ്രധാനമന്ത്രി വു ഡുക്ക് ഡാമിനെ ഉദ്ദരിച്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ യുദ്ധം പൂര്‍ണമായും ജയിച്ചിട്ടില്ല. കാരണം സ്ഥിതിഗതികള്‍ പ്രവചനാതീതമാണെന്നും അദ്ദേഹം പറയുന്നു. എന്‍വിവി എന്ന 50കാരന് ഇരുപത്തിമൂന്നുകാരിയായ മകളില്‍ നിന്നാണ് വൈറസ് ബാധിച്ചത്. ഇവര്‍ ഇരുവരും 11 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വടക്കന്‍ പ്രവിശ്യയായ വിന്‍ ഫൂക്കിലെ സണ്‍ ലോയി ജില്ലയില്‍ താമസിക്കുന്നവരാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ജനുവരി 17 ന് തിരിച്ചെത്തിയ 8 പേരില്‍ ഒരാളാണ് മകള്‍. ചൈനയില്‍ ഒരു ജാപ്പനീസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അവള്‍. ഈ സംഘത്തിലെ 6 പേര്‍ക്ക് പിന്നീട് വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.

images3-1580

ജനുവരി 23ന് ഹോചിമിന്‍ നഗരത്തിലെ രണ്ട് ചൈനീസ് സ്വദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിയറ്റ്‌നാമില്‍ കൊറോണ പേടിസ്വപ്‌നമായി മാറിയത്. ഫെബ്രുവരി ഒന്നാം തിയതി കേസുകളുടെ എണ്ണം 6 ആയതോടെ കൊറോണയെ പകര്‍ച്ചവ്യാധിയായി രാജ്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 13ന് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സണ്‍ ലോയിലെ 10,600 ജീവനക്കാരെ 20 ദിവസത്തേക്ക് പൂട്ടിയിടാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ലോകമെമ്പാടുമായി മൂവായിരത്തോളം പേര്‍ ഇതിനോടകം കൊറോണ കാരണം കൊല്ലപ്പെട്ടു. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 83,000ത്തിലധികം ആളുകള്‍ക്ക് ഇതുവരെയായി കൊറോണ ബാധിച്ചിട്ടുണ്ട്.

English summary
Coronavirus: Vietnam says all its infected patients cured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X