കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ കയറാൻ ഭയന്ന ഒരേ ഒരു അറബ് രാജ്യം, പിന്നെ കൊറോണപ്പേടിയില്ലാത്ത മറ്റ് രാജ്യങ്ങളും... കണ്ട് നോക്കൂ

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട് കൊറോണ വൈറസ്. ചൈനയിലെ ഒരു തിരക്കേറിയ മാംസമാര്‍ക്കറ്റില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നുതുടങ്ങിയതാണ് ഈ വൈറസ്. ഇപ്പോള്‍ ആഗോള തലത്തില്‍ മരണ സംഖ്യ ഏതാണ്ട് നാല്‍പതിനായിരത്തോട് അടുത്തെത്തിയിരിക്കുന്നു.

Recommended Video

cmsvideo
കൊറോണ ഇതുവരെ എത്താത്ത രാജ്യങ്ങൾ ഏതൊക്കെയാണ്? | Oneindia Malayalam

കൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻകൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ 21 ദിവസം ലോക്ക് ഡൗണിലാണ്. ലോകത്തിലെ ജനസംഖ്യയുടെ പാതിയോളവും ഇപ്പോള്‍ ലോക്ക് ഡൗണിലാണ്. എന്നാല്‍ കൊറോണ വൈറസ് എത്തിനോക്കുക പോലും ചെയ്യാത്ത ചില ഇടങ്ങളും ഈ ലോകത്തുണ്ട്.

വീട്ടില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്താം... കൊറോണ വന്നപ്പോള്‍ വന്ന മാറ്റം; ഒടുവില്‍ യുകെ വഴങ്ങിവീട്ടില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്താം... കൊറോണ വന്നപ്പോള്‍ വന്ന മാറ്റം; ഒടുവില്‍ യുകെ വഴങ്ങി

അടുത്തിടെയായി ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറെ തിരഞ്ഞതും ഇത്തരം ഇടങ്ങളെ കുറിച്ചായിരുന്നത്രെ. കൊവിഡ് ഭീതിയില്‍ ഉള്ള അറബ് ലോകത്ത് പോലും ഉണ്ട് ഒരു ഭീതിയും ഇല്ലാത്ത ഒരു രാജ്യം. ഒന്ന് കണ്ട് നോക്കാം...

കൊമോറോസ്

കൊമോറോസ്

കൊമോറോസ് എന്ന ദ്വീപ് രാജ്യത്തെ കുറിച്ച് ഒരുപക്ഷേ, എല്ലാവര്‍ക്കും അറിവുണ്ടായിക്കൊള്ളണം എന്നില്ല. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ് ആണിത്. എന്നാല്‍ അറബ് ലീബിലെ ഒരു സമ്പൂര്‍ണ അംഗം. മറ്റ് പല അറബ് രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍, പക്ഷേ, കൊമോറോസില്‍ മാത്രം കൊറോണ എത്തിയില്ല.

ലോകത്തെ ഞെട്ടിച്ചു

ലോകത്തെ ഞെട്ടിച്ചു

കൊറോണ വൈറസ് കടന്നെത്തിയില്ല എന്നതുകൊണ്ട് മാത്രമല്ല കൊറോമോസ് ശ്രദ്ധനേടിയത്. കൊറോണയെ പ്രതിരോധിക്കാന്‍ അവര്‍ ചെറിയൊരു സംഭാവനയും ചൈനയ്ക്ക് നല്‍കിയിരുന്നു.

എന്ത് കൊണ്ടായിരിക്കും കൊമോറോസില്‍ കൊവിഡ് എത്താതിരുന്നത്? മലയേറിയ പ്രതിരോധ മരുന്നിന്റെ വ്യാപകമായ ഉപയോഗം ആണ് കൊവിഡിനെ പ്രതിരോധിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട് ഇവിടെ. എന്തായാലും ഇതുവരെ ഒരു കേസ് പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

യെമനും ഉത്തര കൊറിയയും

യെമനും ഉത്തര കൊറിയയും

ലോകം മുഴുവന്‍ എത്തിയിട്ടും കൊറോണ വൈറസ് എത്താത്ത രണ്ട് പ്രധാന രാജ്യങ്ങളാണ് യെമനും ഉത്തര കൊറിയയും. യെമനില്‍ ആണെങ്കില്‍ ഇപ്പോഴും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഹൂത്തി വിമതരും സൗദിയും തമ്മിലുള്ള പോരാട്ടവും തുടരുകയാണ്. അതിനിടയില്‍ കൊറോണ വൈറസ് ഇല്ലെന്ന് ആശ്വസിക്കാം.

ഉത്തര കൊറിയയില്‍ വൈറസ് എത്താത്തത് പ്രസിഡന്റ് കിം ജോങ് ഉന്നിനെ ഭയന്നിട്ടാണെന്ന് ഒരു ഫലിതം പ്രചരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവിടെ രോഗബാധയുണ്ടായിട്ടും മറച്ചുവയ്ക്കുകയാണെന്ന ആക്ഷേപവും ഉണ്ട്. എന്തായാലും ഔദ്യോഗിക കണക്കുകളില്‍ ഉത്തര കൊറിയയിലും കൊവിഡ് 19 എത്തിയിട്ടില്ല.

മാലാവി മുതല്‍ ലെസോതോ വരെ

മാലാവി മുതല്‍ ലെസോതോ വരെ

അത്യാവശ്യം ജനസംഖ്യയുള്ള രാജ്യങ്ങളിലും കൊറോണ ഇതുവരെ കടന്നുചെന്നിട്ടില്ല എന്നതാണ് ആശ്വാസം. ആഫ്രിക്കന്‍ രാജ്യങ്ങളായ മാലാവി, ബുറുണ്ടി, സൗത്ത് സുഡാന്‍, ലെസോതോ എന്നിവടങ്ങളില്‍ ഒന്നും തന്നെ മാര്‍ച്ച് 31 വരെ കൊവിഡ് 19 കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമാനമാണ് തജിക്കിസ്ഥാന്‍, തുര്‍ക്കിമെനിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേയും സ്ഥിതി. സാവോ ടോം ആന്റ് പ്രിന്‍സിപ്പെ എന്ന ആഫ്രിക്കന്‍ രാജ്യ്ത്തും ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുഞ്ഞുകുഞ്ഞു രാജ്യങ്ങള്‍

കുഞ്ഞുകുഞ്ഞു രാജ്യങ്ങള്‍

അധികം ആളുകള്‍ ഇല്ലാത്ത കുഞ്ഞുകുഞ്ഞു രാജ്യങ്ങള്‍ കൊറോണ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു നില്‍ക്കുന്നു എന്നതും സന്തോഷം നല്‍കുന്ന ഒന്നാണ്. ശാന്തസമുദ്രത്തിലെ ചെറു രാജ്യങ്ങളായ സോളമന്‍ ദ്വീപുകള്‍, വനൗട്ടു, സമോവ, കിരിബാട്ടി, മൈക്രേനേഷ്യ, ടോംഗ, പലൗ, തുവാലു, നൗറു തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡിനെ ഭയക്കാതെ ഇപ്പോളും ഉള്ളത്.

ഇവയെ കൂടാതെ 26 എക്‌സ്‌റ്റേണല്‍ ടെറിട്ടറികളും 9 അംഗീകാരമില്ല സംസ്ഥാനങ്ങളും സ്ഥിരം താമസക്കാരില്ലാത്ത കുടിയേറ്റ മേഖലകളായ 7 പ്രദേശങ്ങളും കൊറണ വിമുക്തമാണിപ്പോള്‍.

English summary
Countries without single Coronavirus case in the World.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X