വാലന്റൈന്‍സ് ദിനത്തില്‍ ഭക്ഷണത്തിനൊപ്പം സെക്‌സ് ടോയ്!! ദമ്പതിമാരെ ഞെട്ടിച്ച് ബര്‍ഗര്‍ കിംഗ്

  • By: Sandra
Subscribe to Oneindia Malayalam

ജെറുസലേം: ലോകമെമ്പാടുമുള്ള പ്രണയികള്‍ വലന്റൈന്‍സ് ദിനം ആഘോഷിയ്ക്കുമ്പോള്‍ കിംഗ് ബര്‍ഗ്ഗറിന്റെ സമ്മാനം ദമ്പതികളെ ഞെട്ടിച്ചു. കിംഗ് ബര്‍ഗ്ഗറിന്റെ അഡല്‍ട്ട് ഫുഡിന് ഓര്‍ഡര്‍ കൊടുത്ത ദമ്പതികള്‍ക്കാണ് ഭക്ഷണത്തിനൊപ്പം വലന്റൈന്‍സ് ഡേ ഗിഫ്റ്റായി സെക്‌സ് ടോയ് ലഭിച്ചത്. വാലന്റൈന്‍സ് ദിനത്തില്‍ ഇസ്രായേലിലാണ് സംഭവം.

വാലന്റൈന്‍സ് ദിനത്തില്‍ ലോകത്ത പ്രമുഖ ഭക്ഷ്യ ശൃഖലയായ ബര്‍ഗര്‍ കിംഗ് നല്‍കിയ അഡല്‍ട്ട് മീല്‍സില്‍ രണ്ട് വോപ്പര്‍, രണ്ട് ബിയര്‍, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്‌ക്കൊപ്പമാണ് ദമ്പതികള്‍ക്ക് സെക്‌സ് ടോയ് ലഭിച്ചത്. എന്നാല്‍ ഭക്ഷണത്തിനൊപ്പം ലഭിച്ച പല ദമ്പതിമാരും വിവരം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു.


വാലന്റൈന്‍സ് ദിനത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ ഇസ്രായേലിലെ ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റുകള്‍ വിതരണ ം ചെയ്ത സ്‌പെഷ്യല്‍ ഭക്ഷണപ്പൊതിയ്‌ക്കൊപ്പമാണ് ഔട്ട്‌ലെറ്റിലെത്തിയവര്‍ക്ക് സെക്‌സ് ടോയ്കള്‍ ലഭിച്ചത്. എന്നാല്‍ പാക്കറ്റിന് മുകളില്‍ നല്‍കിയ വിവരങ്ങളില്‍ ഐ മാസ്‌ക്, ഹെഡ് മസാജര്‍, ഫെതര്‍ ഡസ്റ്റര്‍ എന്നിവയാണ് നല്‍കിയിരുന്നത്. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ ദമ്പതിമാരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സര്‍പ്രൈസാണ് കാത്തിരുന്നത്.

burgerking

ബര്‍ഗര്‍ കിംഗിന്റെ സ്‌പെഷ്യല്‍ അഡല്‍റ്റ് മീല്‍സ് ബോക്‌സ് 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ വിതരണം ചെയ്യാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി യുവാക്കളുടെ തിരിച്ചറിയല്‍ രേഖകളും ബര്‍ഗ്ഗര്‍ കിംഗ് ജീവനക്കാര്‍ പരിശോധിച്ചിരുന്നു.

English summary
Israeli branches of the fast food chain will be selling special meal boxes after 6pm today, aimed at couples who want to celebrate the one day of the year dedicated to love.
Please Wait while comments are loading...